സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

കൂട്ടായിയിൽ ബീച്ച് കാർണിവലിന് തുടക്കമായി

മലപ്പുറം: മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി കുഞ്ഞുട്ടി പതാക ഉയർത്തി.ചേന്നര മൗലാന കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി. കടലോർമകൾ പങ്കുവെക്കുന്ന തൗതാരം പരിപാടി നടന്നു. കടലാമസംരക്ഷണ എന്ന ആശയവുമായി മണൽശിൽപ്പ നിർമാണ മത്സരം നടന്നു.മൽസരത്തിൽ ലില്ലീസ് ഗ്രൂപ്പ് ജേതാക്കളായി. ബീച്ച് ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് എന്നീ മൽസരങ്ങൾ നടന്നു.ചായ മക്കാനിയിൽ പഴയകാല അനുഭവങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്ത് വൈസ് […]
Read more

ഭാവനചിത്രം അനോമിയുടെ റിലീസ് മാറ്റി

ഭാവന നായികയായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് അനോമി. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജനുവരി 30നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെബ്രുവരി ആറിനായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നതാണ് പുതിയ അപ്‌ഡേറ്റ്. മലയാളികളുടെ പ്രിയനായിക ഭാവനയുടെ തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോള്‍ഡുമായ ലുക്കിലാണ് ഭാവന ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം […]
Read more

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ രൂപപ്പെടുന്നത് അതിഗംഭീരമായി; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ ജിംഷി ഖാലിദ്

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഒരുങ്ങുന്നത് അതിഗംഭീരമായി എന്ന് വെളിപ്പെടുത്തി ചിത്രത്തിൻ്റെ ഛായാഗ്രഹകൻ ജിംഷി ഖാലിദ്. മൂൺ ഇൻ റെഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. തൻ്റെ കരിയറിൽ തനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ […]
Read more

‘മന ശങ്കര വര പ്രസാദ് ഗാരു’ നേടിയ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തില്‍ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാര്‍ ചിരഞ്ജീവി

ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടര്‍ന്ന്, തെലുങ്ക് പ്രേക്ഷകര്‍ക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തെലുങ്ക് പ്രേക്ഷകരുമായി വര്‍ഷങ്ങളായി തകര്‍ക്കാനാവാത്ത ബന്ധം താന്‍ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. എട്ടാം ദിവസം 300 കോടി ആഗോള ഗ്രോസ് പിന്നിട്ടതോടെ, തെലുങ്ക് സിനിമയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായും ‘മന ശങ്കര വര പ്രസാദ് ഗാരു’ […]
Read more

സിനിമ സംഘടനകളുടെ സൂചന സമരം പിന്‍വലിച്ചു

കൊച്ചി:സിനിമാ സംഘടനകള്‍ നാളെ പ്രഖ്യാപിച്ചിരുന്ന സൂചനാ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വിനോദനികുതി എട്ടില്‍ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. വിനോദ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റില്‍നിന്നും മൂന്ന് രൂപ ഈടാക്കി കോടികള്‍ സര്‍ക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അര്‍ഹരായവര്‍ക്കൊന്നും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകള്‍ ആവശ്യപ്പെടുന്നു. തിയേറ്ററുകളുടെ ലൈസന്‍സ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ […]
Read more

300 കോടി ആഗോള ഗ്രോസിലേക്ക് ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടുന്നത് ബ്ലോക്ക്ബസ്റ്റർ കളക്ഷൻ. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, 7 ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 300 കോടിയിലേക്ക് കുതിക്കുന്നു. 292 കോടിയാണ് ചിത്രം ഇതിനോടകം നേടിയ ആഗോള ഗ്രോസ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. […]
Read more

അന്ന് മലയാള സിനിമയ്ക്ക് യാതൊരു പ്ലാനും ഇല്ലായിരുന്നു:തുറന്നുപറച്ചിലുമായി ഭാവന

മലയാള സിനിമയിൽ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന നടി ഭാവന, മലയാള ചിത്രങ്ങളിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തൻ്റേതായിരുന്നുവെന്ന് തുറന്നു പറഞ്ഞു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ ആ കാലത്ത് ലഭിച്ചിരുന്നുവെങ്കിലും അവയോട് എല്ലാം ‘നോ’ പറഞ്ഞിരുന്നുവെന്നും ഭാവന വെളിപ്പെടുത്തി.ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് ഭാവന ഈ കാര്യങ്ങൾ വിശദീകരിച്ചത്. “മലയാള സിനിമയിൽ നിന്ന് മാറിനിൽക്കണമെന്ന് അന്ന് തോന്നി. അത് ഒരുപക്ഷേ പെട്ടെന്ന് എടുത്ത തീരുമാനമായിരിക്കാം. എങ്കിലും അത് എൻ്റെ […]
Read more

പഴമയുടെ പ്രൗഢിയിൽ മാമാങ്ക കാല് നാട്ടി

മലപ്പുറം: പഴമയുടെ പ്രൗഢി ഉണർത്തി കൊണ്ട് മൂപ്പത്തിരണ്ടാം മാമാങ്ക ഉത്സവത്തിന്‌ തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾഅധ്യക്ഷതവഹിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായിമാമാങ്കോമഹോത്സം സംഘടിപ്പിച്ച്‌ വരുന്നു. ചരിത്ര രേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുന്നാ വായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്ത് നിന്നും ആരംഭിച്ച കൂറ എഴുന്നളളത്തിന് […]
Read more

നായിക സാത്വിക വീരവല്ലിയെ അവതരിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍- പവന്‍ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ഗ്ലിംബ്‌സ് വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യില്‍ നായികയായി പുതുമുഖം സാത്വിക വീരവല്ലി. നായികയെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചു കൊണ്ടുള്ള, സാത്വികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിംബ്‌സ് വീഡിയോയും പുറത്ത്. ആകാശത്തേക്കാള്‍ വലിയ സ്വപ്നം ഉള്ളില്‍ പേറുന്നവള്‍ എന്ന വാക്കുകളോടെയാണ് സാത്വികയെ അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ‘ആകാശംലോ ഒക താര’ തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, […]
Read more

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളിനായി രജനികാന്ത് കൊച്ചിയിലെത്തി

രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2 വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കാനാണ് രജനികാന്ത് കേരളത്തില്‍ എത്തിയത് എന്നാണ് സൂചന. അതിരപ്പിള്ളിയിലടക്കമായിരിക്കും ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.