നാടിന് കൗതുകമായി കിഴക്കയിൽ സഹോദരിമാരുടെ പോരാട്ടം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടുണരുമ്പോൾ കോഴിക്കോട് പേരാമ്പ്രയിലെ എരവട്ടൂർ കിഴക്കയിൽ വീട് ഒരു അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഈ കുടുംബത്തിലെ മൂന്ന് സഹോദരിമാർ ഒരേ മുന്നണിക്ക് വേണ്ടി വ്യത്യസ്ത സീറ്റുകളിൽ ജനവിധി തേടുന്നു. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം നെഞ്ചിലേറ്റി അമ്മയുടെ പിന്തുണയോടെയാണ് വനജ, സരിത, സജിത എന്നിവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. പേരാമ്പ്ര നിയോജകമണ്ഡലത്തിലാണ് ഈ സഹോദരിമാരുടെ പോരാട്ടം. മൂത്ത സഹോദരിയായ വനജ (56) പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. […]
Read more

