സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

സൗദിയും ഇന്ത്യയും ഹജ്ജ് ഉഭയകക്ഷി കരാറിൽ ഒപ്പിട്ടു

റിയാദ്: 2026-ലെ ഹജ്ജ് തീർഥാടനം സംബന്ധിച്ച സൗദി-ഇന്ത്യ ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജിദ്ദയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറാ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും, ഇന്ത്യയുടെ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവും കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം പോലെ തന്നെ 1,75,025 തീർഥാടകർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കും. ഇന്ത്യൻ തീർഥാടകർക്കായി ഗതാഗതം, താമസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരുരാജ്യ […]
Read more

ഫിഫ അണ്ടർ-17 ലോകകപ്പ്; ഖത്തർ ബൊളീവിയയെ നേരിടും

ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പിൽ ഖത്തർ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറങ്ങുന്നു. ആസ്പയറിലെ മൻസൂർ മുഫ്താഹ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഖത്തറിന് ബൊളീവിയയാണ് എതിരാളി. ടൂർണമെന്റിലെ ആദ്യ വിജയം നേടുക മാത്രമാണ് ഖത്തറിന്റെ ലക്ഷ്യം. ബൊളീവിയയെ കൂടാതെ ഇറ്റലി, ദക്ഷിണാഫ്രിക്ക ടീമുകളോടൊപ്പം ഗ്രൂപ്പ്‌ ‘എ’യിലാണ് ഖത്തറുള്ളത്. ഗ്രൂപ്പിൽ ആറ് പോയിന്റുമായി മുന്നിലുള്ള ഇറ്റലി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ ആസ്പയർ സ്റ്റേഡിയം നമ്പർ 9-ൽ ഇന്ന് നേരിടും. ഖത്തർ ആദ്യ മത്സരത്തിൽ ഇറ്റലിയോട് […]
Read more

കുവൈത്തിൽ സ്‌നാപ്‌ചാറ്റ് വഴി ഓൺലൈൻ ചൂതാട്ട പ്രചരണം; പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: സ്‌നാപ്‌ചാറ്റ് ആപ്ലിക്കേഷൻ വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ഒരാളെ കുവൈത്ത് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. വിദേശ ചൂതാട്ട സൈറ്റുകൾ പ്രോത്സാഹിപ്പിക്കുകയും, അതിലൂടെ ഫോളോവേഴ്സിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്ത അക്കൗണ്ടിനെതിരെ നടത്തിയ നിരീക്ഷണത്തിനും തുടർ അന്വേഷണത്തിനും ശേഷമായിരുന്നു അറസ്റ്റ്. അധികൃതരുടെ വിവരങ്ങൾ പ്രകാരം, ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി പണം കൈമാറ്റം ചെയ്ത് വ്യാജമായ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്താണ് പ്രതി ഫോളോവേഴ്സിനെ വഞ്ചിച്ചത്. പണം ലഭിച്ചതിന് ശേഷം ഫോളോവേഴ്സിനെ […]
Read more

ഗാസയിലെ ജനങ്ങൾക്ക് ഖത്തറിന്റെ തുടർ സഹായം

ദോഹ: പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഖത്തർ ഗാസയിലേക്ക് പുതിയ ദുരിതാശ്വാസ സഹായം അയച്ചു. റാഫ അതിർത്തി വഴിയുള്ള ഈ സഹായം ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് , ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് എത്തിച്ചത്. പുതിയ ബാച്ചിൽ 2,790 ഷെൽട്ടർ ടെന്റുകൾ, അടിസ്ഥാന ഭക്ഷണസാധനങ്ങൾ, വിവിധ ആവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തർ സ്ഥാപിച്ച മാരിടൈം ബ്രിഡ്ജ് വഴി മുമ്പ് നടന്നു വന്ന സഹായ പ്രവർത്തനങ്ങളുടെ […]
Read more

കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ദുബായ്: ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് മിശാൽ ആണ് മരിച്ചത്. സംഭവം ദുബായിലാണ് നടന്നത്. കെട്ടിടത്തിൽ നിന്ന് വീണ മിശാലിനെ ഗുരുതരാവസ്ഥയിൽ ദുബൈ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദർശക വിസയിൽ ദുബായിൽ എത്തിയതായിരുന്നു മിശാൽ. വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും ആയിഷയുടെയും മകനാണ് മിശാൽ. നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read more

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അബുദാബിയിലെത്തി. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ സ്വീകരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ […]
Read more

കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരൻ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു

അൽ ഐൻ: വീടിന് സമീപമുള്ള വാട്ടർ ടാങ്കിലേക്കു വീണ് ആറുവയസ്സുകാരൻ മരിച്ചു. അൽ ഐനിലെ വസതിയിലായിരുന്നു സംഭവം. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരിച്ചത്. വീട്ടിന്റെ പ്രവേശന കവാട ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന വെള്ളം നിറഞ്ഞ ടാങ്കിലേക്കാണ് കുട്ടി അബദ്ധത്തിൽ വീണത്. സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: കോഴിക്കോട് പയ്യോളി സ്വദേശിയായ സുബീഷ് കങ്കാണി സൗദിയിലെ ജുബൈലിൽ അന്തരിച്ചു. താമസ സ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന സുബീഷ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബീഷ്. ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.
Read more

കുവെെത്തിലെ സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖൈറാനിൽ നടന്ന സുരക്ഷാ പരിശോധനയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങൾ 467 എണ്ണം കണ്ടെത്തിയതായും 20 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 10 പേരെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗതാഗത സുരക്ഷ വർധിപ്പിക്കുകയും നിയമലംഘകരെ പിടികൂടുകയും ചെയ്യാനുള്ള സുരക്ഷാ സേന ഫീൽഡ് ഓപ്പറേഷനുകൾ നടത്തിയത്. കൂടാതെ താമസ നിയമലംഘനക്കുറ്റം ചുമത്തപ്പെട്ട വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും ഈ […]
Read more

ദുബൈയിലും ഷാർജയിലും ഇരുചക്രവാഹനങ്ങൾക്ക് പുതിയ ലൈൻ നിയമങ്ങൾ പ്രാബല്യത്തിൽ

ദുബൈ: ഷാർജയിലും ദുബൈയിലും ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾക്കായി റോഡിലെ ലൈൻ ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ ഗതാഗതനിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ റൈഡർമാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ശക്തമാക്കുന്നത്. ഷാർജയിൽ നാല് ലൈനുള്ള റോഡുകളിൽ വലതുവശത്തെ മൂന്നാമത്തെയും നാലാമത്തെയും ലൈനുകളിലും, മൂന്ന് ലൈനുള്ള റോഡുകളിൽ നടുവിലെയും വലതുവശത്തെയും ലൈനുകളിലുമാണ് ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ളു. രണ്ട് ലൈനുള്ള റോഡുകളിൽ വലതുവശത്തെ ലൈനിലൂടെയാണ് മോട്ടോർബൈക്കുകൾക്ക് സഞ്ചരിക്കാവുന്നത്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഷാർജയിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.