സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

ശാസ്ത്ര ജേണൽ നിലവാരമുയർത്താൻ ഒമാനിൽ ആദ്യ ദേശീയ ഫോറം

മസ്‌കറ്റ്: അക്കാദമിക് പ്രസിദ്ധീകരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനെക്കുറിച്ചുള്ള ഒമാനിലെ ആദ്യ ദേശീയ ശാസ്ത്ര ജേണൽ ഫോറം മസ്‌കറ്റിൽ സമാപിച്ചു. ശാസ്ത്ര ജേണൽ കൈകാര്യം ചെയ്യാനും ഗുണനിലവാരം മെച്ചപ്പെടുത്താനും നൂതനരീതി സ്വീകരിക്കുന്നതിൽ ഊന്നൽ നൽകുന്നതായിരുന്നു ഫോറം. ഉന്നതവിദ്യാഭ്യാസ ഗവേഷണ മന്ത്രാലയവും മോഡേൺ കോളേജ് ഓഫ് ബിസിനസ് ആൻഡ് സയൻസും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഫോറം മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. സെയ്ഫ് ബിൻ അബ്ദുള്ള അൽ ഹദബി ഉദ്ഘാടനം ചെയ്തു. അക്കാദമിക് സമഗ്രത കാത്തുസൂക്ഷിക്കുന്നതിൽ ശാസ്ത്ര ജേണലുകളുടെ പങ്ക്, ഒമാനി സർവകലാശാലകളുടെ […]
Read more

കുവൈത്തിൽ ലഹരിവസ്തുക്കളുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഏഷ്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻറ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ഉപകരണങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണി മൂല്യം ഏകദേശം 1,70,000 കുവൈത്ത് ദിനാർആണ്. വിദേശ ക്രിമിനൽ സംഘങ്ങളുമായി ബന്ധം […]
Read more

ഉംറ വിസ നിയമങ്ങളിൽ പരിഷ്‌കരണം; 30 ദിവസത്തിനുള്ളിൽ പ്രവേശിക്കാത്തവർക്ക് വിസ റദ്ദാക്കും

ജിദ്ദ: ഉംറ വിസ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പുതിയ വ്യവസ്ഥപ്രകാരം, ഉംറ വിസ ഇഷ്യൂ ചെയ്തതിനു ശേഷം 30 ദിവസത്തിനുള്ളിൽ തീർഥാടകൻ സൗദിയിൽ പ്രവേശിക്കാതിരുന്നാൽ വിസ സ്വയം റദ്ദാക്കപ്പെടും. അതേസമയം, സൗദിയിൽ പ്രവേശിച്ച തീർഥാടകർക്കു മൂന്നു മാസം വരെ രാജ്യത്ത് തങ്ങാനുള്ള അനുമതി ലഭിക്കും. നേരത്തെ, ഉംറ വിസ ലഭിച്ചശേഷം മൂന്നു മാസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാനാകുമായിരുന്നു. പുതിയ നിയമം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. […]
Read more

സൗദിയിൽ 2025-ലെ ആദ്യ പകുതിയിൽ 6 കോടി സഞ്ചാരികൾ

റിയാദ്: 2025-ലെ ആദ്യ ആറുമാസങ്ങളിൽ സൗദി അറേബ്യ സന്ദർശിച്ചത് ആറ് കോടിയിലധികം സഞ്ചാരികളാണ്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. നാല് ശതമാനത്തിന്റെ വളർച്ചയോടെ 161.4 ബില്യൺ റിയാലിന്റെ വരുമാനം ടൂറിസം മേഖലയിലൂടെ രാജ്യത്തിന് ലഭിച്ചു. റിയാദും കിഴക്കൻ പ്രവിശ്യയുമാണ് ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ. ഭൂരിഭാഗം യാത്രകളും മക്കയും മദീനയും ലക്ഷ്യമാക്കിയ മതസഞ്ചാരങ്ങളായും കുടുംബ സന്ദർശനങ്ങളായുമാണ്. വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് ഇന്ത്യ, ഇന്തോനേഷ്യ […]
Read more

ഒമാനിൽ അബലോൺ മത്സ്യബന്ധനത്തിന് നിരോധനം

മസ്‌കറ്റ്: അബലോൺ മത്സ്യബന്ധനം താൽക്കാലികമായി നിരോധിച്ചുകൊണ്ട് ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ ജലാശയങ്ങളിൽ അബലോൺ മത്സ്യശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നിരോധന കാലയളവ് അവസാനിക്കുന്നതുവരെ അബലോൺ മത്സ്യത്തിന്റെ ശേഖരണം, സംസ്കരണം, വിൽപ്പന, കയറ്റുമതി എന്നിവ മുഴുവൻ കർശനമായി വിലക്കിയിരിക്കുന്നു. എന്നാൽ മുൻ സീസണുകളിൽ പിടിച്ചെടുത്തതും ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തതുമായ മത്സ്യങ്ങൾക്കാണ് ഭാഗിക ഇളവ്. അത്തരം മത്സ്യങ്ങൾ കൈകാര്യം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി […]
Read more

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അതിവേഗത്തിൽ നാട്ടിലെത്തിക്കാം

വിദേശികളായ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അതിവേഗത്തിൽ പണം അയക്കാനുളള പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). സാങ്കേതികവിദ്യയിൽ വൻ കുതിപ്പുണ്ടായിട്ടും പല സാഹചര്യങ്ങളിലും പ്രവാസികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. അയക്കുന്ന പണത്തിന്റെ പരിധിയിലും പല ബുദ്ധിമുട്ടുകളും പ്രവാസികൾ നേരിടുന്നു. ചില സാഹചര്യങ്ങളിൽ നാട്ടിലേക്ക് പണം അയച്ചാൽ 24 മണിക്കൂറിനുളളിൽ നാട്ടിലെ അക്കൗണ്ടുകളിൽ ക്രെഡി​റ്റാകാത്ത സാഹചര്യവുമുണ്ട്. ആർബിഐയുടെ പുതിയ നീക്കം വിദേശത്തുളള ഇന്ത്യക്കാർക്ക് ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുളള ഇന്ത്യക്കാർക്കും അവരുടെ ബിസിനസുകളിൽ […]
Read more

കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ വെങ്കലയുഗകാലത്തേതായ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 4,000 വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയുടെ അവശിഷ്ടങ്ങളാണ് പുതിയ കണ്ടെത്തലിലൂടെ തെളിഞ്ഞത്. 2025ലെ പുരാവസ്തു ഖനന സീസണിന്റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘമായ മോസ്ഗാർഡ് മ്യൂസിയവുമായി സഹകരിച്ചാണ് ഖനനം നടത്തിയത്. കഴിഞ്ഞ സീസണിൽ കണ്ടെത്തിയ ക്ഷേത്രത്തിന്റെ താഴെയായി ദിൽമൺ നാഗരികതയുടെ ശൈലിയിൽ പൂർണരൂപത്തിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞതായി […]
Read more

യുഎഇയിൽ പഞ്ചസാര ചേർന്ന പാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി

ദുബായ്: അടുത്തവർഷം മുതൽ യുഎഇയിൽ പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി സംവിധാനം പ്രാബല്യത്തിൽ വരുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവനുസരിച്ച് നികുതി നിരക്ക് വ്യത്യാസപ്പെടുന്ന തരത്തിലാണ് പുതിയ നിയമം. 100 മില്ലിലിറ്ററിൽ 8 ഗ്രാമിലധികം പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതിയും, 5 മുതൽ 8 ഗ്രാം വരെ പഞ്ചസാരയുള്ളവയ്ക്ക് മിതമായ നികുതിയും, 5 ഗ്രാമിൽ താഴെയുള്ളവയ്ക്ക് കുറഞ്ഞ നികുതിയും ഈടാക്കും. അതേസമയം, കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്നതോ പഞ്ചസാര ചേർക്കാത്തതോ ആയ പാനീയങ്ങൾക്കു നികുതി ബാധകമാകില്ല. […]
Read more

സ്വിമ്മിങ് പൂളിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

ഫുജൈറ: നീന്തൽക്കുളത്തിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ദിബ്ബ അൽ ഫുജൈറയിലെ ഒരു സ്വകാര്യ ഫാമിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. നീന്തൽക്കുളത്തിൽ വീണ് എമിറാത്തി ബാലനാണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ചയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കുന്നതിനിടയിലായിരുന്നു സംഭവം. നീന്തൽക്കുളത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു. കുടുംബം എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. നീന്തൽക്കുളമുള്ള പ്രദേശം എപ്പോഴും പൂട്ടിക്കിടക്കാറുണ്ട്. കുട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത രീതിയിലാണ് ഗേറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും കുട്ടിയുടെ അമ്മാവൻ പറഞ്ഞു. ദുരന്തം […]
Read more

ഒമാനിൽ തൊഴിൽ ചട്ടങ്ങളിൽ വൻ മാറ്റം

തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഗുണകരമായ വമ്പൻ പരിഷ്കാരങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം രംഗത്തെത്തി. തൊഴിൽ പെർമിറ്റ് നിരക്ക് കുറയ്ക്കുകയും, കാലാവധി ദീർഘിപ്പിക്കുകയും, നടപടികൾ ലളിതമാക്കുകയും ചെയ്യുന്ന പുതിയ ചട്ടക്കൂടാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. സുൽത്താനേറ്റിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും, ബിസിനസ് ഉടമകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും, തൊഴിൽ ലൈസൻസിന്റെയും താമസകാലയളവിന്റെയും ഇടയിൽ പൊരുത്തം ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനങ്ങൾ. വൈകല്യമുള്ളവർ, സ്വയം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.