സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ കുവൈത്ത് ആറാം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാം സ്ഥാനത്ത്. നോർവേയ്ക്കും ഹോങ്കോങ്ങിനും ഒപ്പമാണ് കുവൈത്ത് സ്ഥാനം ഉറപ്പിച്ചത്. 144 രാജ്യങ്ങളിലെ 1.44 ലക്ഷം പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഗാല്ലപ്പ് പുറത്തിറക്കിയ 2025 ലെ ആഗോള സുരക്ഷാ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനവും താജിക്കിസ്ഥാൻ രണ്ടാമതും എത്തിയപ്പോൾ, അറബ് ലോകത്ത് സുരക്ഷാ കാര്യങ്ങളിൽ ഒമാൻ ഒന്നാമതും, അതിനു പിന്നാലെ സൗദി അറേബ്യയും കുവൈത്തും സ്ഥാനമുറപ്പിച്ചു. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ […]
Read more

ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; റബീഉൽ ആഖിറിൽ എത്തിയത് 1.17 കോടിയിലേറെ പേർ

ജിദ്ദ: വിശുദ്ധ നഗരങ്ങളിലേക്കുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ ഹിജ്‌റ മാസമായ റബീഉൽ ആഖിറിൽ 1.17 കോടിയിലധികം തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. തീർഥാടകർക്കായി ഒരുക്കിയ ആധുനിക സൗകര്യങ്ങളും മികച്ച സേവനങ്ങളും ഈ റെക്കോർഡ് വർധനയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനങ്ങൾ വഴി വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും സംയോജിത ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്നതും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പവും സുഖപ്രദവുമാക്കിയതായി മന്ത്രാലയം പറഞ്ഞു. ഹറമുകളിലേക്കുള്ള […]
Read more

വ്യോമയാന നിയമലംഘനങ്ങൾക്ക് കർശന നടപടിയുമായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

റിയാദ്: വ്യോമയാന മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. 2025-ലെ മൂന്നാം പാദത്തിൽ, അംഗീകൃത നിയമങ്ങൾ ലംഘിച്ച വ്യക്തികളും സ്ഥാപനങ്ങളും അടങ്ങിയ 246 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതോടൊപ്പം 48 ലക്ഷം റിയാൽ പിഴ ചുമത്തിയതായി സിവിൽ ഏവിയേഷൻ നിയമലംഘന സമിതി റിപ്പോർട്ട് ചെയ്തു. ഇതിൽ 237 നിയമലംഘനങ്ങൾ വിമാനക്കമ്പനികൾക്കെതിരെയായിരുന്നു. യാത്രക്കാരുടെ ആവശ്യമായ രേഖകൾ ഉറപ്പാക്കാത്തതും അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതും മുഖ്യകാരണങ്ങളായി. ലൈസൻസുള്ള മറ്റ് കമ്പനികളെയും ഗാക്ക നടപടിയെടുത്തു. എക്സിക്യൂട്ടീവ് റെഗുലേഷനുകൾ പാലിക്കാത്ത […]
Read more

അഞ്ച് മാസത്തിനുള്ളിൽ ഉംറ വിസകൾ 40 ലക്ഷം കടന്നു

റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം വിദേശ തീർഥാടകർക്കായി നൽകപ്പെട്ട ഉംറ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം ആയി. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷത്തെ സീസൺ ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് മാസത്തിനുള്ളിലാണ് വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം റെക്കോർഡ് കൈവരിച്ചത്. പാകിസ്ഥാൻ, ഇന്ത്യ, ഇറാഖ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പൗരന്മാർക്ക് ഏറ്റവും കൂടുതൽ വിസകൾ അനുവദിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സൗദി സർക്കാർ വിദേശ തീർഥാടകർക്കുള്ള സേവനങ്ങൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ […]
Read more

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

റിയാദ്: കൊല്ലം കടക്കൽ ചിതറ സ്വദേശിയായ സേതുപതി നീലകണ്ഠപിള്ള ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ, റാസ് തനൂറായിലാണ് മരിച്ചത്. കോണ്ട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സേതുപതി നീലകണ്ഠപിള്ളയുടെ മൃതദേഹം റാസ് തനൂറയിലെ റഹിമ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര ഔദ്യോഗിക നടപടികൾ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വോളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.
Read more

കുവൈത്തിൽ നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുകയും ഗതാഗത നിയമലംഘനങ്ങൾ തടയുകയും അച്ചടക്കം പാലിക്കുവാൻ സാധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ജനറൽ ട്രാഫിക് വകുപ്പ് ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ വ്യവസായ വർക്ക്‌ഷോപ്പുകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണിത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിൽ ട്രാഫിക് റെഗുലേഷൻസ് വിഭാഗത്തിന്‍റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ […]
Read more

സൗദിയിൽ പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ത്വാഇഫ് സനാഇയ്യയിൽ പ്രവർത്തിച്ചിരുന്ന ഒഡീഷയിലെ കട്ടക്ക് സ്വദേശിയായ മുംതജ് ഖാൻ പക്ഷാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് പക്ഷാഘാതം അനുഭവപ്പെട്ടത്. ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി കമ്പനി അധികൃതരും നാട്ടുകാരനായ ശൈഖ് മുഖ്താർ അലിയുമൊത്ത് ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് നേതൃത്വം നൽകുന്നുണ്ട്. മയ്യിത്ത് ത്വാഇഫിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read more

അൽ വക്ര പോർട്ടിൽ മത്സ്യബന്ധന ബോട്ടുകൾക്ക്‌ തീപിടിത്തം

ദോഹ: അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് സംഭവം. സിവിൽ ഡിഫൻസ് സംഘം ഉടൻ സംഭവ സ്ഥലത്തേക്ക് എത്തി തീ നിയന്ത്രണ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം, നാശനഷ്ടത്തിന്റെ വ്യാപ്തി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read more

ദീപാവലി ആഘോഷങ്ങൾക്കിടെ മലയാളി വിദ്യാർഥി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബായ്: ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഇന്ത്യൻ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായ് ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത വൈഷ്ണവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടർമാർ രേഖപ്പെടുത്തിയത്. ദുബായ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിലെ ബി.ബി.എ. മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് വൈഷ്ണവ്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ ദുബായിൽ […]
Read more

ഷാര്‍ജ വ്യാവസായിക മേഖലയില്‍ വന്‍ തീപിടിത്തം

ഷാര്‍ജ: നഗരത്തിലെ വ്യവസായ മേഖലയെ നടുക്കി ചൊവ്വാഴ്ച രാവിലെ വന്‍ അഗ്‌നിബാധ. സഫീര്‍ മാള്‍ നേരത്തേ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന് പുറകിലുള്ള സ്ഥലത്താണ് തീ ആളിപ്പടര്‍ന്നത്. അല്‍ഖാന്‍ പാലത്തിന് സമീപത്താണ് സംഭവം. തീപിടിത്തത്തില്‍ നിന്നുള്ള കറുത്ത പുക വളരെ ദൂരത്ത് നിന്നും ദ്യശ്യമായിരുന്നെന്ന് പ്രദേശവാസികള്‍ അറിയിച്ചു. വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുന്നതിനും മറ്റ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. കനത്ത പുകയും ചൂടും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായെങ്കിലും തീയണയ്ക്കാനുള്ള നടപടികള്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.