Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

യുഎഇയിൽ ഇത്തവണ ഈദ് ഗാഹുകളില്ല; ഖത്തറിലും സമാന നിർദേശം

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇയിൽ ഈദ് നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. തുറന്ന ഇടങ്ങളിലെ ഈദ് ഗാഹുകളും കൂട്ടനമസ്കാരങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സമാനമായ നിർദേശം ഖത്തറിലും നിലവിൽ വന്നിട്ടുണ്ട്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. വ്യോമപ്രതിരോധ സംവിധാനം സജ്ജമാണെന്ന് യുഎഇ അധികാരികൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളിൽ സഹകരിക്കാൻ തയ്യാറാണെന്നും യുഎഇ പ്രസിഡന്റിന്റെ ഉപദേശകൻ […]
Read more

യുദ്ധം ദുബായുടെ തലവര മാറ്റുമോ? മഴ നിന്നാലും മരം പെയ്തു കൊണ്ടിരിക്കും

ഇറാന്‍ – അമേരിക്ക യുദ്ധം അയവില്ലാതെ തുടരുമ്പോള്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലുള്ള ദുബൈയുടെ വളര്‍ച്ചയിലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തിനിടയിലെ ദുബൈയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു എന്ന് പറയാം. യു എ ഇ യിലെ ഏഴു എമിറേറ്റുകളില്‍ ദുബായ് നേടിയ വളര്‍ച്ച എണ്ണ ഉല്പാദന കേന്ദ്രം എന്ന നിലയില്‍ നിന്ന് മാറി ധനമൂലധനം,സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വില പിടിപ്പുള്ള ലോഹങ്ങളുടെ ലോകത്തെ പ്രധാന ഹബ് ,രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ പല […]
Read more

ദുബായിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ദുബായ്: ഇറാനില്‍ യുദ്ധം കൊടുംപിരിക്കൊള്ളുന്ന സാഹചര്യത്തില്‍, ദുബായ് പോലുള്ള പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം നന്നേ കുറയുന്നത് വിമാന കമ്പനികളെ വലയ്ക്കുന്നു. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞരിക്കുകയാണ്. പല സര്‍വീസുകളിലും വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമാണുള്ളത്. ഇറാനിലെ യുദ്ധം മൂലമുള്ള അപകട സാധ്യത കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് എമിറേറ്റ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രാഗ്, ബുഡാപെസ്റ്റ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങളില്‍ […]
Read more

കുവൈറ്റിന് ഐക്യദാർഢ്യം; സൗദി-ഖഫ്ജി അതിർത്തി തുറന്നു, 44 പാതകൾ സജ്ജം

കുവൈറ്റ് സിറ്റി: മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തര സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. യാതൊരു അഭ്യർത്ഥനയുമില്ലാതെ തന്നെ സൗദി ഭരണകൂടം ഈ തീരുമാനം സ്വമേധയാ എടുത്തതായാണ് റിപ്പോർട്ട്. യാത്ര സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ഖഫ്ജി അതിർത്തിയിൽ 44 പാതകൾ സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നിട്ടുണ്ട്. ഈ പാതകൾ 24 മണിക്കൂറും പ്രവർത്തിക്കും. കുവൈറ്റ് […]
Read more

യുഎഇ വ്യോമപാത തുറന്നു; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച യുഎഇ വ്യോമഗതാഗത സംവിധാനം വീണ്ടും സാധാരണ നിലയിലായി. സുരക്ഷ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം വ്യോമപാത അടച്ചത്. മാര്‍ച്ച് 16 ന് ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യുഎഇ വ്യോമാതിര്‍ത്തി ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലുടനീളം വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഇപ്പോള്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Read more

ഗള്‍ഫ് പ്രവാസികള്‍ ശ്രദ്ധിക്കുക- പിടിച്ചാല്‍ കടുത്ത നടപടികള്‍ നേരിടണം

അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കടുപ്പിക്കുകയാണ് യുഎഇ. അപകടസ്ഥലങ്ങളുടെയോ സുരക്ഷാ നീക്കങ്ങളുടെയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും യുഎഇ അധികൃതര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 45 പേരെ കഴിഞ്ഞ ദിവസം അബുദാബി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്തുകൊണ്ട് കര്‍ശനമാക്കുന്നു? അപകടസ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വെറുമൊരു വിനോദമല്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കാരണങ്ങള്‍ ഇതൊക്കെ നിസ്സാരമെന്ന് കരുതി എടുക്കുന്ന […]
Read more

ഒമാൻ എയർ വിമാന സർവീസുകൾ മാർച്ച് 31 വരെ നിർത്തിവെച്ചു

മസ്കറ്റ്: മേഖലയിലെ വ്യോമപാതകൾ അടഞ്ഞുകിടക്കുന്നതിനാൽ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വിവിധ രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾ മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു. ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും ചില റൂട്ടുകളെയാണ് നിയന്ത്രണങ്ങൾ ബാധിച്ചിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു. അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം, കുവൈറ്റ് സിറ്റി, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയിരിക്കുന്നത്. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ചില വിമാന സർവീസുകൾ നിർത്തിവെച്ചതിനെ […]
Read more

ഹോര്‍മൂസില്‍ കുടുങ്ങി സള്‍ഫ്യൂരിക് ആസിഡും; പഞ്ചസാരയും കിട്ടാതെയാകും

പഞ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ കനത്ത പാചകവാതക ക്ഷാമത്തിലൂടെയാണ് ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇപ്പോഴിതാ അടുത്ത പണിയും വരുന്നുവെന്ന് വാര്‍ത്തകള്‍. അടുത്ത ഷോക്ക് തരാന്‍ പോകുന്നത് പഞ്ചസാരയാണ്. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ കുടുങ്ങിയത് എണ്ണ മാത്രമല്ല, ചില സുപ്രധാന മൂലകങ്ങള്‍ കൂടിയാണ്. ഇതാണ് പഞ്ചസാരയ്ക്കും ‘കെണി’യാകുന്നത്. ‘ആസിഡുകളുടെ രാജാവ്’ എന്നറിയപ്പെടുന്ന സള്‍ഫ്യൂരിക് ആസിഡാണ് ഇതില്‍ പ്രധാനി. വളം, കെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, മെറ്റല്‍ പ്രോസസിങ് തുടങ്ങി വിവിധ മേഖലകളില്‍ പ്രതിസന്ധി […]
Read more

ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ

അബുദബി: ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. ഇന്ധന ടാങ്ക് പ്രദേശത്താണ് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ശക്തമായി തുടരുന്നു. ഈജിപ്ത് വിദേശകാര്യ മന്ത്രി യുഎഇയിലെത്തി യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി നിർണായക ചർച്ച […]
Read more

പശ്ചിമേഷ്യന്‍ യുദ്ധം; ഗള്‍ഫിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിക്കാത്തത് കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍ നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുള്‍, അക്കാദമിക് പ്രകടനം എന്നിവയെല്ലാം […]
Read more

Recent News

Advertisement
WhiteswanTV Footer