Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക; 2500 മറീനുകളും അസോള്‍ട്ട് കപ്പലും പുറപ്പെട്ടു

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നു. പശ്ചിമേഷ്യയിലേക്ക് വന്‍ സൈനിക സന്നാഹത്തെ അയച്ച് അമേരിക്ക. 2500 മറീന്‍ സൈനികരെയും യു.എസ്.എസ്. ട്രിപ്പോളി എന്ന ആംഫിബിയസ് അസോള്‍ട്ട് കപ്പലിനെയുമാണ് യുഎസ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ജപ്പാനില്‍ നിന്നു പുറപ്പെട്ട ഈ സൈനിക വ്യൂഹം ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരെ കരയിലിറക്കാനും ഒരേസമയം നാവിക-വ്യോമ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനും ശേഷിയുള്ളതാണ് ‘യു.എസ്.എസ്. ട്രിപ്പോളി’. ഇത് ഇറാനില്‍ ഒരു കരയുദ്ധം ആരംഭിക്കുന്നതിന്റെ സൂചനയാണെന്ന് കരുതുന്നു. എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ 12 യുദ്ധക്കപ്പലുകള്‍ […]
Read more

ഇറാൻ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Read more

ദുബായ് ക്രീക്ക് ഹാർബറിന് സമീപം കെട്ടിടത്തിൽ ഡ്രോൺ പതിച്ച് തീപിടിത്തം

ദുബായ്: ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടത്തിൽ താമസിച്ചിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിൽ ചെറിയതോതിൽ തീപിടിത്തമുണ്ടായി. വിവരം ലഭിച്ചതോടെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി അതിവേഗം തീ അണയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾ വിശ്വസിക്കാവൂ […]
Read more

ഇന്ത്യൻ ബാസ്കറ്റ്‌ബോൾ ടീം സുരക്ഷിതമായി നാട്ടിലെത്തി; ദോഹയിൽ 10 ദിവസമായി കുടുങ്ങികിടക്കുകയായിരുന്നു

ദോഹ: ദോഹയിൽ 10 ദിവസം കുടുങ്ങിയ ശേഷം, ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ബാസ്കറ്റ്ബോൾ ടീം ഇന്ത്യയിൽ തിരിച്ചെത്തി. മലയാളികളായ പി.ജെ. സണ്ണിയും പ്രണവ് പ്രിൻസും തിരികെയെത്തിയവരിലുണ്ട്. ഏഷ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനാണ് ഇന്ത്യൻ ടീം ദോഹയിലെത്തിയത്. ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷനാണ് ഇന്ത്യൻ സംഘത്തിന് ദോഹയിൽ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഫെബ്രുവരി 28-ന് ഖത്തറിനോടുള്ള കളിയിൽ ഇന്ത്യ 99-73ന് തോറ്റിരുന്നു, തുടർന്ന് ലെബനനെതിരേ രണ്ടിനു നടക്കേണ്ടിയിരുന്ന മത്സരം യുദ്ധം കാരണം മാറ്റിവച്ചു. ടീമിന്റെ കണ്ടിജൻറ് തലവൻ […]
Read more

അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം

അബുദാബി: അബുദാബിയിലെ റുവൈസ് വ്യവസായ കോംപ്ലക്സിലെ കെട്ടിടത്തിൽ തീപിടിത്തം. റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ ഒരു കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. സംഭവം നടന്ന ഉടൻ സിവിൽ ഡിഫൻസ് സംഘവും സുരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ആരംഭിച്ചു. ആക്രമണത്തിൽ ആരെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ അധികൃതർ അടുത്തായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്ന് അധികൃതർ പൊതുജനങ്ങളോട് […]
Read more

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടയിലും പ്രവാസികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും രംഗത്ത്. മാർച്ച് 10ന് യുഎഇയിലേക്കും ഇന്ത്യയിലേക്കുമായി 32 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്ന നിലയിൽ തുടരുന്നതിനാൽ ആ രാജ്യങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ലഭ്യമായ സ്ലോട്ടുകളും പ്രാദേശിക അനുമതികളും അടിസ്ഥാനമാക്കി യുഎഇയിലേക്കും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുമായി അധിക സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ദുബായിലേക്കും […]
Read more

ബഹ്‌റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മനാമയിലെ ജനവാസ പ്രദേശത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ സൗദി അറേബ്യയ്ക്കുമേൽ വീണ്ടും ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായി സൗദി അധികൃതർ അറിയിച്ചു. അൽ-ഖർജ് ഗവർണറേറ്റിനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. കൂടാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റൊരു […]
Read more

ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം

അബുദാബി: ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങൾക്കെതിരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം നടത്തിയതായി റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളെയാണ് ലക്ഷ്യമിട്ടത്. സൗദി അറേബ്യയ്‌ക്കെതിരെ മൂന്ന് സ്ഥലങ്ങളിലായി നടന്ന ഡ്രോൺ ആക്രമണ ശ്രമങ്ങൾ പൂർണമായും തുരത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ സിത്രയിൽ ഉണ്ടായ ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. അബുദാബിയെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യുഎഇ […]
Read more

ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: വ്യോമപരിധി ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ച് കുവൈറ്റ് സായുധസേന. ഏഴോളം ഡ്രോണുകളാണ് സേന തകര്‍ത്തത്. ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ചില വസ്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റ് വലിയ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ അപേക്ഷയുണ്ട്.
Read more

കുവൈത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു

കുവൈത്ത് സിറ്റി: കർത്തവ്യ നിർവഹണത്തിനി‍ടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ലെഫ്റ്റനന്‍റ് കേണൽ സ്റ്റാഫ് അബ്ദുല്ല ഇമാദ് അൽ-ഷറ്രാഹ്യും മേജർ ഫഹദ് അബ്ദുലഅസീസ് അൽ-മജ്മദ്യും ആണ് വീരമൃത്യു വരിച്ചത്. ഇവർ ഇരുവരും ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ അംഗങ്ങളായിരുന്നു. രാജ്യത്തിന്റെ സുരക്ഷാ ചുമതലകളുടെ ഭാഗമായി നിയോഗിച്ചിരുന്ന ദൗത്യത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു ഇവർ വീരമൃത്യു വരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer