സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനൽ സംഘം അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഷോപ്പിംഗ് മാളുകളിൽ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനൽ സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പിടികൂടി. ഹവല്ലി, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ സംയുക്ത നടപടിയിലാണ് സംഘം അറസ്റ്റിലായത്. പ്രവാസികളെ ലോഡർമാരായി ജോലിക്ക് വെച്ച ശേഷവും ശമ്പളം നൽകാതെ വഞ്ചിക്കുകയായിരുന്നു സംഘം. ഇതോടൊപ്പം, ജോലി നഷ്ടപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഓരോ തൊഴിലാളിയിലും നിന്ന് ദിവസേന ഏകദേശം നാല് കുവൈത്തി ദിനാർ വീതം നിർബന്ധിതമായി ഈടാക്കുന്നതായും അന്വേഷണം സംഘം കണ്ടെത്തി. നിരവധി […]
Read more

ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു

ദുബായ്: ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു. പ്രാദേശിക സമയം 2.10നാണ് സംഭവമുണ്ടായത്. ദുബായിലെ അൽ മക്തും വിമാനത്താവളത്തിലായിരുന്നു സംഭവം. തേജസ് യുദ്ധവിമാനത്തിന്റെ പ്രകടനത്തിനിടെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. അപകട വിവരം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യ നിർമ്മിച്ച വിവിധോദ്ദേശ യുദ്ധവിമാനമാണ് തേജസ്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി രൂപകൽപനചെയ്‌ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് നിർമ്മിച്ചത്. ലൈറ്റ് കോംബാക്‌ട് എയർക്രാഫ്‌റ്റായ ഈ വിമാനത്തിന് മുൻ പ്രധാനമന്ത്രി […]
Read more

കാറോടിക്കുന്നതിനിടെ ഹൃദയാഘാതം​​​; മലയാളി സാമൂഹികപ്രവർത്തകന് ദാരുണാന്ത്യം

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം. മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു. കോട്ടയം​ മണർകാട് ഐരാറ്റുനട സ്വദേശി ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ്​ മരിച്ചത്​. പി.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്​. കാൻസർ ബാധിതർക്ക്​ സാന്ത്വനമേകുന്ന ‘സയോൻ’ ജീവകാരുണ്യ കൂട്ടായ്മയുടെ ട്രസ്​റ്റിയായിരുന്നു. പാർപ്പിടമൊരുക്കുന്നതിനും ചികിത്സാ സഹായമെത്തിക്കുന്നതിനും ലിബു നേതൃത്വം വഹിച്ചിരുന്നു. വീട്ടിലേക്ക് പാൽ വാങ്ങാനായി വാഹനയുമായി ഇറങ്ങിയ ലിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും നിയന്ത്രണം നഷ്​ടപ്പെട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്​തു. അപകടമറിഞ്ഞ്​ ട്രാഫിക് […]
Read more

ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ

മലപ്പുറം : ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ ലഭിച്ചു. വിദേശ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഖത്തർ നൽകുന്ന പ്രശസ്ത അംഗീകാരമാണ് ഗോൾഡൻ വിസ. പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ പാലെങ്ങൽ മുഹമ്മദുണ്ണി മാസ്റ്ററുടെയും താമരശ്ശേരി ഫാത്തിമയുടെയും ഇളയ മകനായ അബ്‌ദുൽ കരീം 2004 ൽ ഖത്തറിൽ നിന്നും തുടങ്ങി വെച്ച ടീ ടൈം എന്ന ആശയത്തെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും നെഞ്ചേറ്റുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കും ടീ ടൈം […]
Read more

സൗദി വാഹനാപകടം; ഒരു കുടുംബത്തിൽ പൊലിഞ്ഞത് 3 തലമുറയിലെ 18 ജീവനുകൾ

ഹൈദരാബാദ്: സൗദി അറേബ്യയിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിലെ 18 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. റെയിൽവേയിൽനിന്ന് വിരമിച്ച ഷെയ്ഖ് നസീറുദ്ദീനും ഭാര്യയും മകനും മൂന്ന് പെൺമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് ഉംറയ്ക്ക് പോയതെന്ന് ബന്ധു മുഹമ്മദ് അസ്‌ലം പറഞ്ഞു. രാംനഗർ സ്വദേശികളായ നസീറുദ്ദീൻ (70), ഭാര്യ അഖ്തർ ബീഗം (62), മകൻ സലാവുദ്ദീൻ (42), പെൺമക്കളായ അമീന (44), റിസ്വാന (38), ഷബാന (40) എന്നിവരും കൊച്ചുമക്കളുമാണ് ഉംറയ്ക്ക് […]
Read more

കൂടെ ഉണ്ടായിരുന്ന 42 പേരും മരിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് 24 ക്കാരൻ

ദുബായ്: മദീനയ്ക്ക് അടുത്ത് 42 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. മുഹമ്മദ് അബ്ദുൽ ഷോയബ് എന്ന 24 വയസ്സുകാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാൾ ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു. ഷോയബ് ഹൈദരാബാദ് സ്വദേശിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച പുലർച്ചെയാണ് മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് ഡീസൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ താൻ അതീവ […]
Read more

സൗദി അറേബ്യയില്‍ കൂട്ട നാടുകടത്തല്‍; ഒരാഴ്ചക്കിടെ കയറ്റി അയച്ചത് 14,916 പ്രവാസികളെ

റിയാദ്: നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളില്‍ പിടിക്കപ്പെട്ട 14,916 പ്രവാസികളെയാണ് നാടുകടത്തിയത്. താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 6 മുതല്‍ 12 വരെ നടന്ന പരിശോധനകളില്‍ നിയമങ്ങള്‍ ലംഘിച്ച 22,156 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇഖാമ നിയമങ്ങള്‍ തെറ്റിച്ചതിന് 14,027 പേരെയും നിയമപരമല്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 4,781 പേരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച […]
Read more

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ്’ പ്രകാശിപ്പിച്ചു

ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം രചിച്ച ‘ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ്’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽസാബി പ്രകാശനകർമം നിർവഹിച്ചു, ആദ്യ പകർപ്പ് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷ ടി. എൻ. കൃഷ്ണകുമാർ ഏറ്റുവാങ്ങി. പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ്.. പ്രവാസികളുടെ നിയമശാക്തീകരണത്തെ ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം ഉൾപ്പെടെ എട്ടോളം […]
Read more

ഇറാനിൽ നിന്ന് കടത്തിയ ലഹരിവസ്തുക്കൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശൃംഖല തകർത്തതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്രിമിനൽ സുരക്ഷാ വിഭാഗം അറിയിച്ചു. മയക്കുമരുന്ന് കടത്തലിനെതിരായ തുടർച്ചയായ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇറാനിൽ നിന്ന് കടത്താൻ ശ്രമിച്ച 100 കിലോഗ്രാമിലധികം ഹാഷിഷും കഞ്ചാവും പിടിച്ചെടുത്തു. ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തിപ്പെടുത്തിയതിനെ തുടർന്ന്, ഒരു കുവൈത്ത് പൗരൻ സ്വകാര്യ ബോട്ട് ഉപയോഗിച്ച് ഇറാനിൽ നിന്ന് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമത്തിലാണ് ഏർപ്പെട്ടിരുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണത്തിൽ […]
Read more

ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

മലപ്പുറം: പ്രവാസ ലോകത്തെ മുതിര്‍ന്ന  മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന്‍ സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം.മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.