Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈനികരും; കൊല്ലപ്പെട്ടത് 2300 പേര്‍

സിയോൾ: യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കായി പോരാടുന്നതിനിടെ 2300 ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധസ്മാരകത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക ചിത്രങ്ങളും പരിശോധിച്ചാണ് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടത്. 2024 ഓഗസ്റ്റിൽ പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് മേഖല യുക്രൈൻ സേന പിടിച്ചെടുത്തതിന് പിന്നാലെയാണ് റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെ അയച്ചുതുടങ്ങിയതെന്നാണ് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം 11,000 സൈനികരെയാണ് ഉത്തരകൊറിയ റഷ്യക്ക് പിന്തുണയായി അയച്ചതെന്നാണ് കണക്കുകൾ. ഇതിന് പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് സാമ്പത്തിക […]
Read more

വാഹന രജിസ്ട്രേഷൻ രേഖകളിൽ കൃത്രിമം; കുവൈത്തിൽ തട്ടിപ്പ് സംഘത്തിന് തടവ് ശിക്ഷ

കുവൈത്ത് സിറ്റി: വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ കൃത്രിമം നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ക്രിമിനൽ സംഘത്തിന് കുവൈത്ത് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് നാസർ സലേം അൽ ഹൈദ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിനതടവ് ശിക്ഷ നൽകിയത്. വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് വ്യാജരേഖകൾ തയ്യാറാക്കി സാധാരണക്കാരെ കബളിപ്പിച്ച് വാഹനങ്ങൾ വിറ്റഴിച്ചതാണ് കേസിന് ആധാരം. ജനറൽ ട്രാഫിക് വകുപ്പിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ കൃത്രിമം കാട്ടി 54 വാഹനങ്ങളുടെ […]
Read more

വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് ട്രംപ്; ഗൾഫ് മേഖലയിൽ വീണ്ടും ഏറ്റുമുട്ടൽ രൂക്ഷം

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നുണ്ടെങ്കിലും യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗൾഫ് മേഖലയിൽ ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആക്രമണം നടത്തിയതോടെയാണ് മേഖലയിലെ യുദ്ധസാഹചര്യം ശക്തമായത്. ലോകത്തെ പ്രധാന എണ്ണ-പ്രകൃതിവാതക ഗതാഗതപാതയായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ തിരിച്ചടിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞ […]
Read more

ഉടമ്പടി വൈകിയാൽ യൂറോപ്യൻ കൂട്ടായ്മയ്ക്ക് കനത്ത നികുതി: ട്രംപ്

വാഷിങ്ടൺ: വ്യാപാര ഉടമ്പടി നടപ്പാക്കുന്നതിൽ വൈകിയാൽ യൂറോപ്യൻ കൂട്ടായ്മക്കെതിരെ പുതിയ പ്രതികാര നികുതി ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4നകം ഉടമ്പടി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. ഉർസുല വോൺ ഡെർ ലെയ്‌നുമായി നടത്തിയ ദൂരഭാഷ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം രൂപീകരിച്ച ‘ടേൺബെറി’ ഉടമ്പടി പ്രകാരം […]
Read more

ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് 1,500 കപ്പലുകളും 20,000 നാവികരും

പനാമ സിറ്റി: അന്താരാഷ്ട്ര സമുദ്ര സമ്മേളനത്തിൽ, ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള വ്യാപാരത്തെ ഗുരുതരമായി ബാധിക്കുന്നതായി മുന്നറിയിപ്പ് നൽകി. ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ മേധാവി ആഴ്സീനിയോ ഡൊമിംഗസ് അറിയിച്ചതുപ്രകാരം, ഇറാൻ ഏർപ്പെടുത്തിയ കപ്പൽ നിയന്ത്രണത്തെ തുടർന്ന് ഏകദേശം 1,500 കപ്പലുകളും 20,000-ത്തോളം നാവികരും ഗൾഫ് മേഖലയിലായി കുടുങ്ങിക്കിടക്കുകയാണ്. പനാമ സിറ്റിയിൽ നടന്ന “മാരിടൈം കൺവെൻഷൻ ഓഫ് ദി അമേരിക്കാസ്” എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ ആശങ്ക പ്രകടിപ്പിച്ചത്. നാവികർ അവരുടെ നിയന്ത്രണത്തിന് പുറത്തുള്ള രാഷ്ട്രീയ സംഘർഷങ്ങളിൽ […]
Read more

പടരുന്നത് എലികളിലൂടെ, ബാധിക്കുക വൃക്കയെ, വാക്‌സിനില്ല; എന്താണ് ഹാന്റാ വൈറസ്?

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു പേരാണ് ഹാന്റ വൈറസ് എന്നത്. ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിലെ 3 പേര്‍ മരിച്ചു കഴിഞ്ഞു. എന്താണ് ഹാന്റ വൈറസ്? എങ്ങനെയാണ് ഇത് പകരുക? എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം? എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറി നമ്മള്‍ അത് ശ്വസിക്കുമ്പോഴാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസര്‍ജ്യം കലര്‍ന്ന പ്രതലങ്ങളില്‍ തൊടുകയും പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് […]
Read more

ഡ്രോൺ ആക്രമണ ഭീതി; പുടിൻ കഴിയുന്നത് ബങ്കറിലെന്ന് റിപ്പോർട്ട്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വധഭീഷണി ലഭിച്ചതിനെ തുടർന്ന് ഭൂഗർഭ ബങ്കറിൽ അഭയം തേടിയതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമായ സാഹചര്യത്തിൽ സൈനിക അട്ടിമറിയോ ഡ്രോൺ ആക്രമണമോ ഉണ്ടാകാമെന്ന ആശങ്കയാണ് ഇതിന് കാരണമെന്നായി ചില റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ അദ്ദേഹം മോസ്കോയിലെ ഔദ്യോഗിക വസതികളിൽ നിന്ന് മാറി സുരക്ഷിതമായ രഹസ്യ ബങ്കറിൽ നിന്ന് യുദ്ധ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്നാണ് സൂചന. ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ് ഇത്തരത്തിലുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു. കൂടാതെ, 2025 […]
Read more

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നികുതി; പുതിയ ഏജൻസി രൂപീകരിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നിയന്ത്രണങ്ങളും നികുതിയും ഏർപ്പെടുത്തുന്നതിനായി ഇറാൻ പുതിയ സർക്കാർ ഏജൻസി രൂപീകരിച്ചതായി റിപ്പോർട്ട്. യുഎസിന്റെ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഇറാൻ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഈ നടപടി അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്നത്. ഷിപ്പിംഗ് ഡാറ്റാ കമ്പനിയായ ‘ലോയ്ഡ്‌സ് ലിസ്റ്റ് ഇന്റലിജൻസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഓരോ കപ്പലും ഇനി പ്രത്യേക അനുമതി നേടുകയും നികുതി അടയ്ക്കുകയും വേണമെന്നാണ് ഇറാന്റെ പുതിയ നിബന്ധന. “പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി” എന്ന […]
Read more

ഹാന്റാ വൈറസ് ബാധിച്ച ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാരും; ഇതുവരെ 3 മരണം

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോര്‍ട്ട് തേടി. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 11 ന് കപ്പല്‍ സ്‌പെയിനിലെ കാനറി ഐലന്‍ഡിലെത്തുമ്പോള്‍ എല്ലാ […]
Read more

യുഎഇയിൽ വ്യോമ പ്രതിരോധ ജാഗ്രത ശക്തം; ഭീഷണികൾ തടഞ്ഞതായി അധികൃതർ

ദുബായ്: ഇറാനിൽ നിന്ന് ലക്ഷ്യമിട്ട് എത്തിയ മിസൈൽ, ഡ്രോൺ ഭീഷണികൾക്കെതിരെ യുഎഇ വ്യോമ പ്രതിരോധ സംവിധാനം ശക്തമായ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ വിജയകരമായി തടഞ്ഞുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ ഇടപെടലുകളുടെ ഭാഗമാണെന്നും അധികൃതർ വിശദീകരിച്ചു. ഫുജൈറ എമിറേറ്റിലെ ചില പ്രദേശങ്ങളിൽ കേട്ട ശബ്ദങ്ങളും ഇതേ നടപടികളുടെ ഫലമാണെന്ന് ഫുജൈറ അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer