Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഇസ്ലാമിക് സ്റ്റേറ്റ് ക്യാംപുകളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും മടങ്ങി

മെൽബൺ: സിറിയയിലെ ഭീകരക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള കുടുംബാംഗങ്ങൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. നാല് സ്ത്രീകളും ഒമ്പത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് നാട്ടിലേക്ക് യാത്രതിരിച്ചത്. സിറിയയിലെ റോജ് ക്യാമ്പിൽ നിന്നാണ് ഇവർ പുറപ്പെട്ടത്. സംഘം ഇന്ന് രാത്രി മെൽബൺ, സിഡ്‌നി വിമാനത്താവളങ്ങളിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ ചില സ്ത്രീകളെ എത്തുന്ന ഉടൻ തന്നെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഭീകരസംഘടനയുമായി ബന്ധം പുലർത്തിയതും നിരോധിത മേഖലകളിൽ പ്രവർത്തിച്ചതും സംബന്ധിച്ചാണ് അന്വേഷണം […]
Read more

ഇറാനിയൻ കപ്പൽ ആക്രമിച്ച് യുഎസ് സൈന്യം

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാൻ തീരത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം. ഇറാൻ പതാകയേന്തിയ ‘എംടി ഹസ്ന’ എന്ന കപ്പലിന് നേരെയാണ് യുഎസ് നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി നടപടി സ്വീകരിച്ചത്. യുഎസ് ഉപരോധം ലംഘിച്ച് ഇറാൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഒമാൻ തീരപ്രദേശത്ത് വെച്ച് നാവിക ഉപരോധം മറികടക്കാൻ കപ്പൽ ശ്രമിച്ചെന്നും, നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും യാത്ര തുടർന്നതിനെ തുടർന്നാണ് നടപടി […]
Read more

ഡച്ച് കപ്പലിലെ ഒരാൾക്ക് കൂടി ഹാന്റാ വൈറസ് ബാധ

ജിനീവ: നെതർലൻഡ്‌സ് ആസ്ഥാനമായുള്ള എംവി ഹോണ്ടിയസ് ക്രൂസ് കപ്പലിൽ ഹാന്റാ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പുതുതായി ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കപ്പലിലെ ആകെ ഹാന്റാ വൈറസ് കേസുകൾ എട്ടായി. ഇതിൽ മൂന്ന് പേർ മരണപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബാധിച്ചിരിക്കുന്നത് ഹാന്റാ വൈറസിന്റെ അപൂർവ വകഭേദമായ ‘ആൻഡെസ്’ വൈറസാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ച സ്വിസ് പൗരൻ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരനുമായി കപ്പൽ […]
Read more

ഇനി സബ്‌സ്‌ക്രിപ്ഷന്‍ വേണ്ട; ചാറ്റ് ജിപിടി ഫ്രീ മോഡല്‍ പുറത്തിറക്കി

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിൽ ഇനി സൗജന്യ ഡീഫോൾട് മോഡൽ. നിലവിലുണ്ടായിരുന്ന ഡിഫോൾട്ട് മോഡലിന് പകരം കൂടുതൽ ബുദ്ധിശക്തിയും വേഗതയുമുള്ള പുതിയ മോഡൽ എല്ലാ ഉപയോക്താക്കൾക്കുമായി സൗജന്യമായി ലഭ്യമാക്കി. ഇൻി സബ്സ്ക്രിപ്ഷൻ എടുക്കണം എന്നില്ല. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കൃത്യതയുള്ള മറുപടികൾ നൽകാൻ ഈ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. നേരത്തെ പണമടച്ചുള്ള പ്ലാനുകളിൽ മാത്രം ലഭ്യമായിരുന്ന പല അത്യാധുനിക ഫീച്ചറുകളും ഇനി സാധാരണ ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ […]
Read more

മസ്കറ്റിൽ കാർ പാലത്തിനടിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

മസ്കറ്റ്: ആമിറാത്ത് മേഖലയിലെ ഹൈം പ്രദേശത്ത് കാർ പാലത്തിനടിയിലേക്ക് മറിഞ്ഞ് അപകടം. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞതാണ് അപകടകാരണം. വിവരം ലഭിച്ചതോടെ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read more

കൂട്ട പിരിച്ചുവിടലിനൊരുങ്ങി മെറ്റാ; 7800 പേരുടെ ജീവിതം പ്രതിസന്ധിയിലാകും

സോഷ്യൽ മീഡിയ കമ്പനിയായ മേടയിൽ വൻതോതിൽ പിരിച്ചുവിടൽ ഉണ്ടാകാനിടയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 7,800 ജീവനക്കാരെ മേയ് 20ഓടെ പിരിച്ചുവിടാൻ കമ്പനി തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. ഇത് കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഏകദേശം 10 ശതമാനം കുറയ്ക്കാനുള്ള നീക്കമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകുമെന്നും വ്യക്തിഗത ഇമെയിൽ വിവരങ്ങൾ പുതുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടതായും വിവരം. ഇപ്പോൾ കമ്പനി കൂടുതൽ നിക്ഷേപം നടത്തുന്നത് ഇൻഫ്രാസ്ട്രക്ചറിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമാണ്. ചെലവ് കുറച്ച് ഈ മേഖലകളിൽ കൂടുതൽ […]
Read more

അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന

ഇസ്ലാമാബാദ്: അറബിക്കടലിൽ യന്ത്രത്തകരാറിനെ തുടർന്ന് കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന രംഗത്ത്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എംവി ഗൗതം എന്ന കപ്പലാണ് കടലിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിയിടേണ്ടിവന്നത്. തുടർന്ന് മുംബൈയിലെ മാരിടൈം റെസ്ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ ഇസ്ലാമാബാദിലെ അധികൃതരുമായി ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു. ഇതിനെ തുടർന്നാണ് പാകിസ്താൻ നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാദൗത്യത്തിനായി പാകിസ്താൻ നാവികസേനയുടെ കപ്പലായ പിഎൻഎസ് കാശ്മീർ ആണ് നിയോഗിച്ചത്. കൂടാതെ പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും […]
Read more

ഹോര്‍മുസിലെ സൈനിക നടപടികൾ നിർത്തിവെക്കുന്നതായി ട്രംപ്

ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നിർണായക പുരോഗതി ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന ‘പ്രോജക്ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇറാൻ പ്രതിനിധികളുമായി സമഗ്ര കരാറിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. ഇതോടെ മേഖലയിലെ സൈനിക നടപടികളിൽ കുറവ് സംഭവിച്ചതായാണ് സൂചന. അന്തിമ കരാറിനായി പാകിസ്ഥാൻ ഉൾപ്പെടെ ചില രാജ്യങ്ങൾ മധ്യസ്ഥ […]
Read more

ഇറാനെതിരായ ആക്രമണം അവസാനിപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ സൈനിക നടപടികൾ അവസാനിച്ചതായി യുഎസ് അറിയിച്ചു. ഇനി പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരായ ആക്രമണ ഘട്ടം പൂർത്തിയായതായും നിലവിൽ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തില്ലെന്നും റുബിയോ വ്യക്തമാക്കി. എന്നാൽ ഇത് യുദ്ധാവസാന പ്രഖ്യാപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഇപ്പോൾ പ്രതിരോധ നിലപാടിലേക്ക് മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ, […]
Read more

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈനയിൽ

ബെയ്ജിംഗ്: പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ചൈനയുടെ പിന്തുണ തേടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈന സന്ദർശനം ആരംഭിച്ചു. ഫെബ്രുവരിയിൽ ഉണ്ടായ സൈനിക സംഘർഷങ്ങളും തുടർന്ന് ആഗോള എണ്ണ വിപണിയിൽ ഉണ്ടായ അസ്ഥിരതയും കഴിഞ്ഞുള്ള നിർണായക നയതന്ത്ര നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തുന്നത്. ഏപ്രിൽ അവസാനം മോസ്കോയിൽ വ്ലാഡിമിർ പുടിനെ കണ്ടുമുട്ടിയതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ ചൈനയിലേക്കുള്ള യാത്ര. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇറാനെ അനുകൂലിച്ച് ചൈന നിലപാട് എടുത്തിരുന്നു. മെയ് 14-ന് നടക്കാനിരിക്കുന്ന യുഎസ്–ചൈന ഉച്ചകോടിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer