Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

കുവൈത്തിൽ വ്യാജ ബ്രാൻഡ് സാധനങ്ങൾ പിടിയിൽ; 10 ടൺ കേടായ ഭക്ഷണവും നശിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കടയിൽ നടത്തിയ റെയ്ഡിൽ നൂറുകണക്കിന് സാധനങ്ങൾ പിടിച്ചെടുത്തു. അധികൃതർ നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, സ്ത്രീകളുടെ ആക്സസറികൾ എന്നിവ ഉൾപ്പെടെ ആകെ 657 വ്യാജ ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനം സ്ഥിരീകരിച്ചതോടെ സ്ഥാപനത്തെ അടച്ചുപൂട്ടി കേസ് കോമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. അതേസമയം, കുവൈത്തിലെ മറ്റൊരു പരിശോധനയിൽ വലിയ തോതിൽ കേടായ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഒരു ഫാക്ടറിയിൽ പബ്ലിക് ഫുഡ് […]
Read more

ഹോർമുസ് കടക്കാൻ എല്ലാ കപ്പലുകൾക്കും അനുമതി നിർബന്ധം: ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകൾക്കും തങ്ങളുടെ അനുമതി നിർബന്ധമാണെന്ന് ഇറാൻ. അന്താരാഷ്ട്ര ചരക്കുനീക്കത്തിന് പ്രധാനപ്പെട്ട ഈ കടൽപാതയിൽ നിയന്ത്രണം ശക്തമാക്കുന്നതിനായാണ് ഈ നീക്കം. ഇറാനിയൻ നാവികസേനയുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്നും, ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, സിവിലിയൻ ബോട്ടുകൾക്കെതിരെയാണ് യുഎസ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ സൈനിക ബോട്ടുകൾ തകർത്തതായി അമേരിക്കൻ സൈന്യം പറഞ്ഞിരുന്നു. എന്നാൽ ഈ വാദം ഇറാൻ തള്ളി. സൈനിക ബോട്ടുകൾ അല്ല, […]
Read more

കുവൈത്ത് സമുദ്രാതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; നാല് പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സമുദ്ര അതിർത്തി വഴി നിയമവിരുദ്ധമായി രാജ്യത്ത് കടക്കാൻ ശ്രമിച്ച നാല് പേരെ സായുധ സേന പിടികൂടി. പുലർച്ചെയോടെ സമുദ്രമേഖലയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാസേന വേഗത്തിൽ ഇടപെട്ട് ഇവരെ തടഞ്ഞ് കസ്റ്റഡിയിലെടുത്തു. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി ആണ് വിവരം സ്ഥിരീകരിച്ചത്. മതിയായ യാത്രാരേഖകളില്ലാതെ കടൽമാർഗ്ഗം കുവൈത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയ ഇവരെ തുടര്‍നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പിടിയിലായവരുടെ ദേശീയത സംബന്ധിച്ച […]
Read more

വിമാനത്തിൽ സഹയാത്രികയോട് ലൈം​ഗികാതിക്രമം, ദൃശ്യങ്ങൾ പകർത്തി യാത്രക്കാർ

മിയാമി: സ്വിറ്റ്‌സർലൻഡിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അതിക്രമം കാണിച്ച ഫ്രഞ്ച് പൗരനെതിരെ കേസ്. 48 വയസ്സുകാരനായ ഗില്ലൂം സെബാസ്റ്റ്യൻ റോജർ മാറ്റലറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാബിനിലാണ് സംഭവം നടന്നത്. സൂറിച്ചിൽ നിന്ന് മിയാമിയിലേക്കുള്ള യാത്രയ്ക്കിടയിൽ 29 വയസ്സുള്ള യുവതി ഉറങ്ങുന്നതിനിടെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ വിവരം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ കോടതിയിൽ സമർപ്പിച്ച പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിരുന്ന യാത്രക്കാർ സംഭവങ്ങൾ ശ്രദ്ധിക്കുകയും, ഒരാൾ […]
Read more

പശ്ചിമേഷ്യൻ സംഘർഷം; കടുത്ത പ്രതിസന്ധിയിലേക്ക് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ

സിംഗപ്പൂർ: ഇറാൻ–യുദ്ധത്തെ തുടർന്ന് ഉയർന്ന ആഗോള ഊർജ്ജ പ്രതിസന്ധി ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഗൗരവമായി ബാധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഏഷ്യൻ രാജ്യങ്ങൾ. ഇന്ധനവില വർധനയും വിതരണ തടസ്സങ്ങളും കാരണം സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ പല രാജ്യങ്ങളും ബദൽ മാർഗങ്ങൾ തേടുകയാണ്.ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) മേഖലയുടെ 2026 ലെ വളർച്ചാ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി കുറച്ചു. കൂടാതെ പണപ്പെരുപ്പം 5.2 ശതമാനമായി ഉയരുമെന്നും […]
Read more

ലഹരിമരുന്ന് കടത്ത് കേസ്; സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: ലഹരിമരുന്ന് കടത്തിയ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ രാജ്യത്ത് നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയ കേസിലാണ് ഖാലിദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മാദിഹ് എന്ന പ്രതിക്ക് ശിക്ഷ വിധിച്ചത്. രാജ്യത്തേക്ക് നിരോധിത ലഹരിമരുന്ന് കടത്തുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായും വിചാരണ കോടതി വധശിക്ഷ വിധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപ്പീൽ കോടതികളുടെ അംഗീകാരം ലഭിച്ചതിന് ശേഷം […]
Read more

ഇറാനെ തുടച്ചുമാറ്റുമെന്ന ഭീഷണിയുമായി ട്രംപ്; അമേരിക്ക–ഇറാൻ സംഘർഷം കടുക്കുന്നു

ന്യൂയോർക്ക്: ഇറാനെ ഭൂമിയിൽ നിന്ന് തുടച്ചുമാറ്റുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കൻ നാവികസേനയുടെ കപ്പലുകളെയോ ചരക്ക് കപ്പലുകളെയോ ഇറാൻ പ്രകോപിപ്പിച്ചാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും, അത്തരത്തിലുള്ള നടപടികൾ വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയൻ സായുധ ബോട്ടുകൾ അമേരിക്കൻ കപ്പലുകളെ പിന്തുടരുകയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് […]
Read more

വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്; പ്രതി പിടിയിൽ

വാഷിങ്ടൺ: അമേരിക്കയിലെ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംഭവത്തിൽ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് പിടികൂടുകയും ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ അറിയിച്ചു. വൈറ്റ് ഹൗസ് പരിസരത്ത് സംശയാസ്പദമായ നിലയിൽ ഒരാളെ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം. പരിശോധനയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥർ സമീപിച്ചപ്പോൾ ഇയാൾ അവർക്കുനേരെ വെടിയുതിർത്തു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ […]
Read more

ചൈനയിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 21 പേർ കൊല്ലപ്പെട്ടു

ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു. 61 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 2026 മെയ് 4 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് അപകടം സംഭവിച്ചത്. ലിയുയാങ് നഗരത്തിലെ ‘ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്’ എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. ചൈനയിലെ പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തെ തുടർന്ന് ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു. […]
Read more

അമേരിക്കൻ ഉപരോധം മറികടന്ന് ഇറാനിയൻ എണ്ണ ടാങ്കർ ഏഷ്യയിലെത്തി

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധങ്ങൾ മറികടന്ന് വൻതോതിലുള്ള ഇറാനിയൻ എണ്ണ കയറ്റം ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോർട്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ഹ്യൂജ്’ എന്ന സൂപ്പർ ടാങ്കറാണ് ഏകദേശം 1.9 മില്യൺ ബാരൽ അസംസ്‌കൃത എണ്ണയുമായി ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് ടാങ്കർ ട്രാക്കേഴ്സ്.കോം വ്യക്തമാക്കി. കയറ്റുമതിയുടെ മൂല്യം ഏകദേശം 220 മില്യൺ ഡോളറാണ്. കപ്പൽ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് മറഞ്ഞുകൊണ്ട് യാത്ര നടത്തിയതിലൂടെ നിയന്ത്രണങ്ങൾ ഒഴിവാക്കാനായെന്നാണ് വിവരം. ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴിയായിരുന്നു സഞ്ചാരം, തുടർന്ന് റിയാവു ദ്വീപസമൂഹത്തിന് സമീപം […]
Read more

Recent News

Advertisement
WhiteswanTV Footer