Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഹോർമുസ് കടലിടുക്കിൽ യുഎസ്–ഇറാൻ സംഘർഷം; സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം ശക്തമായി. ഇറാനിലെ ക്യുഷം ദ്വീപിലും ബന്ദർ അബ്ബാസിലുമുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച വ്യോമാക്രമണം നടത്തിയതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 7-ന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷം നടക്കുന്ന ആദ്യ സൈനിക ഏറ്റുമുട്ടലാണിത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന ഇറാനിയൻ സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യംവെച്ചതെന്ന് അമേരിക്ക അറിയിച്ചു. […]
Read more

അഴിമതി കേസിൽ ചൈനയിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ

ബീജിങ്: ചൈനയിൽ അഴിമതിക്കേസിൽ മുൻ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയും ലി ഷാങ്ഫുയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി റിപ്പോർട്ട്. ഈ തീരുമാനം പ്രസിഡന്റ് ഷി ജിൻപിങ്ൻറെ നേതൃത്വത്തിലുള്ള സർക്കാർ പ്രഖ്യാപിച്ചതാണെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ അറിയിച്ചു. സൈനിക-രാഷ്ട്രീയ മേഖലയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ നടപടി എന്നാണ് വിലയിരുത്തൽ. ലി ഷാങ്ഫുവിനെതിരെ 2024-ലാണ് അന്വേഷണം ആരംഭിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വലിയ തുക കൈക്കൂലിയായി സ്വീകരിച്ചതും സൈനിക നിയമനങ്ങളിൽ ഇടപെട്ടതുമാണ് ആരോപണം. പിന്നീട് […]
Read more

എമിറേറ്റ്‌സ് ജീവനക്കാരുടെ 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു

ദുബായ്: റെക്കോർഡ് ലാഭം നേടിയതിനെ തുടർന്ന് ജീവനക്കാർക്ക് വമ്പൻ ബോണസ് പ്രഖ്യാപിച്ചു വിമാന കമ്പനിയായ എമിറേറ്റ്‌സ്. 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് കമ്പനി സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി 1.3 ലക്ഷത്തിലധികം ജീവനക്കാർക്ക് ഏകദേശം അഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് നൽകുന്നത്. യുഎസ്- ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ കാരണം വ്യോമഗതാഗത രംഗം വലിയ വെല്ലുവിളി നേരിട്ട സമയത്തും ജീവനക്കാർ കഠിനാധ്വാനം ചെയ്ത് സ്ഥാപനത്തെ മുന്നോട്ട് നയിച്ചതിനുള്ള അംഗീകാരമായാണ് ബോണസ് പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്‌സ് […]
Read more

പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു; നാല് കുട്ടികൾ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ദേര ഗാസി ഖാൻ മേഖലയിലാണ് സംഭവം നടന്നത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. അപകടത്തിൽ 14 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബ് എമർജൻസി സർവീസായ റെസ്ക്യൂ 1122യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം […]
Read more

ബെയ്‌റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്‌റൂട്ട്: വെടിനിർത്തൽ കരാറിന് ശേഷം ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആദ്യ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ റദ്വാൻ സേനയിലെ ഒരു കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ബുധനാഴ്ച ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലായിരുന്നു ആക്രമണം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്. എന്നാൽ ഹിസ്ബുള്ള ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബെയ്‌റൂട്ടിലെ ആക്രമണങ്ങൾ അവസാനിപ്പിച്ച വെടിനിർത്തൽ കരാറിന് പുതിയ സൈനിക നീക്കം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ലിറ്റാനി നദിക്ക് തെക്കുഭാഗത്ത് ഇസ്രയേൽ സൈന്യം […]
Read more

ഹോർമുസ് പ്രതിസന്ധി; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വീണ്ടും വർധിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും മൂലം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ അടിസ്ഥാനമാക്കി ദേശീയ മാധ്യമമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മുൻപ് വൻ ഡിസ്‌കൗണ്ടിൽ ലഭിച്ചിരുന്ന റഷ്യൻ എണ്ണയ്ക്ക് ഇപ്പോൾ ഇന്ത്യ അധിക തുക നൽകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യ 2.5 ശതമാനം അധിക വില നൽകിയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. 2025-26 കാലയളവിൽ റഷ്യൻ എണ്ണയ്ക്ക് ശരാശരി 3.9 […]
Read more

പശ്ചിമേഷ്യയിൽ സംഘർഷഭീതി; സൗദിയും ഇറാനും നയതന്ത്ര ചർച്ചകൾ ശക്തമാക്കി

റിയാദ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ ശക്തമാകുന്ന സാഹചര്യത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയും ഇറാനും നയതന്ത്ര ചർച്ചകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ജിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ബുധനാഴ്ച നടന്ന ചർച്ചയിൽ മേഖലയിലെ നിലവിലെ രാഷ്ട്രീയവും സുരക്ഷാ സാഹചര്യങ്ങളും ഇരുനേതാക്കളും വിലയിരുത്തി. വർധിച്ചുവരുന്ന സംഘർഷാവസ്ഥ കുറയ്ക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും വേണ്ട നയതന്ത്ര നീക്കങ്ങൾ ചർച്ചയിൽ പ്രധാനമായി പരിഗണിച്ചു. മേഖലയിൽ […]
Read more

പുതിയ സർവിസുകൾ പ്രഖ്യാപിച്ച് ജസീറ എയർവേസ്

കുവൈത്ത് സിറ്റി: ഈദ് അവധിക്കാല യാത്രകൾ മുന്നിൽക്കണ്ട് ജസീറ എയർവേസ് പുതിയ സർവിസുകൾ പ്രഖ്യാപിച്ചു. കുവൈത്തിൽ നിന്ന് ഇറ്റലിയിലെ മിലാൻ ബെർഗാമോയിലേക്ക് മേയ് 22 മുതൽ നേരിട്ടുള്ള സർവിസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മൊത്തം 38 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവിസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ടെർമിനൽ-5ൽ നിന്ന് 11 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവിസുകളും പുനരാരംഭിച്ചു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 17 രാജ്യങ്ങളിലേക്കാണ് ജസീറ എയർവേസ് സർവിസ് നടത്തുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കാൻ ശ്രമിക്കുന്നതായി അധികൃതർ […]
Read more

ക്രൂയിസ് കപ്പലിലെ രോഗികൾ എട്ടായി; ഉറവിടം അവ്യക്തം

എം.വി ഹോൺഡിയസ് എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ ഹാന്റ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച വ്യക്തി സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മൂന്നു യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ രോഗബാധ മൂലം മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ രണ്ട് ഡച്ച് പൗരന്മാരും ഒരു ജർമ്മൻ പൗരനും ഉൾപ്പെടുന്നു. ഏപ്രിൽ 1ന് അർജന്റീനയിലെ ഉഷുവായയിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്. […]
Read more

ഹോർമുസ് കടലിടുക്ക് സംഘർഷം; ഇറാനും യുഎസും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഫ്രാൻസ്

പാരിസ്: ഹോർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ നീക്കുകയും കപ്പൽ ഗതാഗതം സുരക്ഷിതമാക്കുകയും ചെയ്യുന്നതിനായി ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഫ്രാൻസിന്റെ ഇടപെടൽ. ഇതിന്റെ ഭാഗമായി ഫ്രഞ്ച് വിമാനവാഹിനിക്കപ്പലായ ചാൾസ് ഡി ഗാളിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പൽ സംഘത്തെ ചെങ്കടലിൽ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. ബ്രിട്ടണുമായി ചേർന്നാണ് ഈ സുരക്ഷാദൗത്യം ഒരുക്കിയിരിക്കുന്നത്. ഇതിനകം 12 രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹോർമുസ് വഴിയുള്ള ഇറാൻ കപ്പലുകൾക്ക് സുരക്ഷിത […]
Read more

Recent News

Advertisement
WhiteswanTV Footer