Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

പശ്ചിമേഷ്യൻ സംഘർഷം; ദുബായിലെ സാമ്പത്തിക മേഖല സാധാരണ നിലയിലേക്ക്

ദുബായ്: ഇറാൻ–യുഎസ് സംഘർഷത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധികൾ ശമിച്ച് ദുബായ് സാധാരണ നിലയിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. ഏപ്രിൽ ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ നഗരത്തിലെ ബിസിനസ് മേഖലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും സജീവമായി. സംഘർഷകാലത്ത് താൽക്കാലികമായി പുറപ്പെടേണ്ടിവന്ന ബാങ്കർമാരും വ്യാപാരികളും തിരിച്ചെത്തി ഓഫീസുകളിൽ പ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സിറ്റി ഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തനം സാധാരണ നിലയിലായതായി അറിയിച്ചു. അതേസമയം കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ പുതിയ സുരക്ഷാ മുന്നറിയിപ്പുകൾ ജനങ്ങളിൽ […]
Read more

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ: ട്രംപ്

വാഷിംഗ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധത്തിൽ നിർണായക മുന്നേറ്റമായി മൂന്ന് ദിവസത്തെ വെടിനിർത്തലിനും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് വെടിനിർത്തൽ നിലവിൽ വരിക. റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഉപദേശകൻ യൂറി ഉഷാക്കോവും കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. […]
Read more

ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; സ്ഥിതീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഉണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി വിവരം. മരണം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. എക്‌സിലൂടെയാണ് കോൺസുലേറ്റ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. കടലിൽ നടന്ന സംഭവത്തിലാണ് മരണം സംഭവിച്ചതെന്ന് കോൺസുലേറ്റ് അറിയിച്ചു. സംഭവത്തെ അതീവ ദുഃഖകരമാണെന്ന് വിശേഷിപ്പിച്ച അധികൃതർ, മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടു കഴിഞ്ഞതായും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

സൗദിയിൽ ടാൻസാനിയൻ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരം

റിയാദ്: ലോകമെമ്പാടുമുള്ള സയാമീസ് ഇരട്ടകൾക്ക് പ്രത്യാശയുടെ കേന്ദ്രമായി മാറിയ സൗദി അറേബ്യയിൽ വീണ്ടും സങ്കീർണ്ണമായ ഒരു വേർപെടുത്തൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയായി. ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ നാൻസിയുടെയും നൈസിന്റെയും ശസ്ത്രക്രിയയാണ് റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വിജയകരമായി നടത്തിയത്. ഒരു വയസ്സും ആറു മാസവും പ്രായമുള്ള ഈ പിഞ്ചുബാലികമാരെ വേർപെടുത്തുന്നതിനായി സൗദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന്റെ കീഴിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഏകദേശം 16.5 മണിക്കൂറോളമാണ് ശസ്ത്രക്രിയയിൽ ഏർപ്പെട്ടത്. പത്തോളം ഘട്ടങ്ങളിലായി […]
Read more

പാകിസ്ഥാനിൽ ഷെൽ ആക്രമണം: ആറ് മരണം; 13 പേർക്ക് പരിക്ക്

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ജനവാസ മേഖലയിൽ നടന്ന ഷെൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച സിവിലിയൻ മേഖലയിൽ തീവ്രവാദികൾ പ്രയോഗിച്ച മോർട്ടാർ ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ടുണ്ട്. സുരക്ഷാ സേന ഭീകരർക്കെതിരെ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്തവരും യുവാക്കളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ഹാംഗു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ കൂടുതൽ […]
Read more

ക്യൂബയ്‌ക്കെതിരെ സൈനിക നടപടി ഇല്ലെന്ന് ട്രംപ്; വെളിപ്പെടുത്തലുമായി ലുല ഡ സിൽവ

ന്യൂയോർക്ക്: ക്യൂബയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ഇരുരാജ്യ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ലുലയുടെ പ്രതികരണം. വാഷിംഗ്ടണിലെ ബ്രസീലിയൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മേഖലയിലെ സുരക്ഷാ സാഹചര്യം, ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സമ്മർദ്ദങ്ങൾ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളായതെന്ന് ലുല അറിയിച്ചു. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന കൂടിക്കാഴ്ച ഏകദേശം രണ്ടര മണിക്കൂർ നീണ്ടുനിന്നു. വിവർത്തനം ശരിയാണെങ്കിൽ ക്യൂബയെ ആക്രമിക്കാനുള്ള […]
Read more

ഫലസ്തീൻ അഭയാർഥികൾക്കായി 20 ലക്ഷം ഡോളർ സഹായം നൽകി സൗദി അറേബ്യ

റിയാദ്: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിക്ക് സൗദി അറേബ്യ 20 ലക്ഷം ഡോളർ ധനസഹായം നൽകി. ഏജൻസിയുടെ വാർഷിക ബജറ്റ് വിഹിതത്തിന്റെ ഭാഗമായാണ് സഹായം കൈമാറിയത്. ജോർഡനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി, യു.എൻ.ആർ.ഡബ്ല്യു.എ ആക്ടിങ് കമ്മീഷണർ ജനറൽ ക്രിസ്റ്റ്യൻ സോണ്ടേഴ്സിന് ചെക്ക് കൈമാറി. ഫലസ്തീൻ അഭയാർഥികൾക്കായി ഏജൻസി നടപ്പാക്കുന്ന മാനുഷിക സേവനങ്ങൾക്കും വികസന പദ്ധതികൾക്കും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനങ്ങൾ എന്നിവ തടസമില്ലാതെ […]
Read more

റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ വണ്ടിക്ക് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അൽ ഹസയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് അജ്മൽ (27) ആണ് മരിച്ചത്. അൽ-അഹ്‌സയിൽ ഇന്നെലെയായിരുന്നു സംഭവം. ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അജ്മൽ, റൊട്ടി വിതരണം ചെയ്യുന്നതിനിടെ ഓടിച്ചിരുന്ന വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും കത്തിനശിച്ചു. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് വിവരം. അബ്ദുൽ അസീസ്– റസിയ ദമ്പതികളുടെ മകനാണ് അജ്മൽ. […]
Read more

മോദിയെ പോലെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം: ട്രംപ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബംഗാളിലെ വിജയത്തെ “ചരിത്രപരവും നിർണ്ണായകവും” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മോദിയെപ്പോലൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി എക്സിലൂടെയാണ് ട്രംപിന്റെ പ്രതികരണം പങ്കുവെച്ചത്. പിന്നീട് ഇന്ത്യയിലെ അമേരിക്കൻ എംബസിയും ഈ വിവരം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ ട്രംപ് മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നുവെന്നും, […]
Read more

മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങൾ; യുഎഇയിൽ ബോധവൽക്കരണവുമായി ആഭ്യന്തര മന്ത്രാലയം

ദുബായ്: മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളെയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. കുടുംബം, സമൂഹം, തൊഴിൽ മേഖല എന്നിവയിൽ മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് പരിപാടിയിൽ പ്രധാനമായും നടന്നത്. പോലീസ് ജുഡീഷ്യറി ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ തിയറ്റർ ഹാളിൽ നടന്ന പരിപാടി ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയുടെയും പുനരധിവാസ കേന്ദ്രത്തിന്റെയും സഹകരണത്തോടെയായിരുന്നു. മയക്കുമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വിദഗ്ധർ വിശദീകരിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer