Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

യുദ്ധം നിർത്തണം, ഉപരോധം പിൻവലിക്കണം; 14 നിർദേശങ്ങളുമായി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ 14 ഇന സമാധാന നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറി. പാകിസ്താൻ മുഖേനയാണ് ഈ നിർദ്ദേശം ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് നൽകിയത്. ട്രംപ് സർക്കാർ മുൻപ് മുന്നോട്ടുവെച്ച സമാധാന ചട്ടക്കൂടിന് മറുപടിയായാണ് ഇറാൻ്റെ ഈ നീക്കം. ലോകത്തിലെ എണ്ണ-വാതക ഗതാഗതത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് പുതിയ ഭരണക്രമം വേണമെന്നതാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്. യുഎസ് സൈന്യത്തെ മേഖലയിൽ നിന്ന് പിൻവലിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, ലെബനൻ ഉൾപ്പെടെ വിവിധ […]
Read more

ബഹ്‌റൈന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി; ആഭ്യന്തര സുരക്ഷാ നടപടികൾക്ക് ഐക്യദാർഢ്യം

റിയാദ്: ബഹ്‌റൈന്റെ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണകൂടം കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പൂർണ ഐക്യദാർഢ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിടുന്ന ഏതൊരു ശ്രമത്തെയും പ്രതിരോധിക്കാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്നും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തടയാനുള്ള നടപടികൾക്ക് സൗദിയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ബഹ്‌റൈന്റെ സുരക്ഷ ഗൾഫ് മേഖലയിലെ സമഗ്ര സുരക്ഷയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സൗദി […]
Read more

ഗതാഗത മേഖലയിൽ കൈകോർത്ത് സൗദിയും സിറിയയും; ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ റിയാദിൽ നിർണ്ണായക ചർച്ച

സൗദി:സൗദി അറേബ്യയും സിറിയയും തമ്മിൽ ഗതാഗത മേഖലയിൽ പുതിയ സഹകരണത്തിന് തുടക്കമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വികസിപ്പിക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. റിയാദിലെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി റെഗുലേറ്ററി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് എഞ്ചിനീയർ അബ്ദുൽ മജീദ് അൽ തസ്സാനും സിറിയൻ ഗതാഗത ഉപമന്ത്രി മുഹമ്മദ് റഹാലും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. സൗദിക്കും […]
Read more

കോഴിക്കോട്- ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയ കോഴിക്കോട്–ദോഹ വിമാന സർവീസ് വീണ്ടും ആരംഭിച്ച് ഖത്തർ എയർവേസ്. പുതിയ ക്രമീകരണമനുസരിച്ച് വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്ക് മടങ്ങും. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.ദോഹയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള കണക്‌ഷൻ വിമാന സൗകര്യവും യാത്രക്കാർക്ക് ലഭ്യമാകും. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന കോഴിക്കോട്–മസ്കറ്റ് സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. ഈ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസങ്ങളായ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ […]
Read more

പശ്ചിമേഷ്യൻ സംഘർഷം; 3 രാജ്യത്തേക്ക് യാത്രാവിലക്കുമായി യുഎഇ

ദുബായ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം സംഘർഷഭരിതമായി തുടരുന്നതിനിടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തി. ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനകം ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശത്തുള്ള പൗരന്മാർ അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ യുഎഇ ദൗത്യസ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും നിർദേശം […]
Read more

ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി

ആലപ്പുഴ: ഇറാനിൽ കപ്പലിൽ കുടുങ്ങിയിരുന്ന ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ജെറിനെ മാതാപിതാക്കൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയും കെ സി വേണുഗോപാൽയും നൽകിയ സഹായത്തോടെയാണ് നാട്ടിലെത്താൻ കഴിഞ്ഞതെന്ന് ജെറിൻ പറഞ്ഞു. ഇറാനിലെ സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ ജെറിൻ ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കപ്പലിൽ കുടുങ്ങിയതായി മുൻപ് വിവരം പുറത്തുവന്നിരുന്നു. ഇവരെ കൊണ്ടുപോയ ഏജൻസിയും കപ്പൽ കമ്പനിയും […]
Read more

ഇസ്രയേലിൽ പലസ്തീൻ സ്വദേശി വെടിയേറ്റു മരിച്ചു

ടെൽ അവീവ്: വടക്കൻ ഇസ്രയേൽ നഗരമായ ഷെഫാ-അംറിൽ 50 വയസുകാരൻ വെടിയേറ്റ് മരിച്ചു. ഇതോടെ ഈ വർഷം ഇസ്രയേലിലെ പലസ്തീൻ പൗരന്മാർക്കിടയിൽ രേഖപ്പെടുത്തിയ കൊലപാതകങ്ങളുടെ എണ്ണം നൂറായി ഉയർന്നതായി പലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം കേസുകളിൽ ഭൂരിഭാഗത്തിലും പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതും പ്രശ്നപരിഹാരത്തിൽ ഇസ്രയേൽ പൊലീസിന്റെ ഇടപെടൽ ഫലപ്രദമല്ലാത്തതുമാണ് ആശങ്ക ഉയർത്തുന്നത്. കൊല്ലപ്പെട്ടവരിൽ 90 പേർ വെടിയേറ്റാണ് മരിച്ചത്. ഒരാൾ വാഹനത്തിന് തീപിടിച്ചതിനെ തുടർന്നും, മറ്റുള്ളവർ കുത്തേറ്റുമാണ് മരിച്ചത്. മരിച്ചവരിൽ 48 പേർ […]
Read more

യെമൻതീരത്ത് സോമാലിയൻ കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ തട്ടിയെടുത്തു

സനാ: യെമൻ തീരത്ത് സോമാലിയൻ കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ തട്ടിയെടുത്തു. ‘എംടി യുറേക്ക’ എന്ന കപ്പലാണ് ശനിയാഴ്ച പിടിച്ചെടുത്തത്. കപ്പൽ ഇപ്പോൾ സോമാലിയയിലേക്കാണ് നീങ്ങുന്നതെന്ന് യെമൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. സംഭവം സോമാലിയൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാകയുമായാണ് എംടി യുറേക്ക സഞ്ചരിച്ചിരുന്നത്. യെമനും സോമാലിയയും ഇടയിലെ ഏഡൻ ഉൾക്കടൽ വഴിയാണ് കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉടൻ സോമാലിയൻ കടലിൽ നങ്കൂരമിടുമെന്നാണ് സൂചന. ഖന തുറമുഖം സമീപത്തുവെച്ചാണ് കപ്പൽ തട്ടിയെടുത്തത്. ഈ പ്രദേശത്ത് പത്ത് ദിവസത്തിനിടെ നടക്കുന്ന […]
Read more

മക്കയിൽ മയക്കുമരുന്ന് കടത്തിന് പിടിയിലായ അഫ്ഗാൻ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി

മക്ക:മക്കയിൽ മെത്താംഫെറ്റാമിൻ എന്ന മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഫ്ഗാനിസ്താൻ സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി. അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച മക്കയിൽ വെച്ച് നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതീവ സുരക്ഷാ പരിശോധനകൾക്കിടെ മയക്കുമരുന്നുമായി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇയാൾ കുറ്റം ചെയ്തതായി തെളിയുകയും, കേസ് സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോടതിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. മയക്കുമരുന്ന് കടത്ത് രാജ്യത്തിന്റെ […]
Read more

2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി

കുവൈത്ത്: ഏകദേശം 2.5 ബില്യൺ ഡോളർ വിലവരുന്ന ഇൻറഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അമേരിക്ക അനുമതി നൽകി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് വെള്ളിയാഴ്ച ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. അതേസമയം, ഖത്തറിന് 4.01 ബില്യൺ ഡോളർ വിലയുള്ള പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും 992.4 മില്യൺ ഡോളർ വിലവരുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങളും വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. യുഎഇയ്ക്കും 147.6 മില്യൺ ഡോളർ വിലവരുന്ന അഡ്വാൻസ്ഡ് […]
Read more

Recent News

Advertisement
WhiteswanTV Footer