Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് മെയ് 25 മുതൽ 29 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ലയുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് മെയ് 25 മുതൽ 29 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ശനി, ഞായർ വാരാന്ത്യ അവധികളും ചേർന്നതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണ ജീവനക്കാർക്കും ആകെ ഒമ്പത് ദിവസത്തെ ഇടവേള ലഭിക്കും. ജൂൺ 1ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും. ജൂൺ 15, […]
Read more

ബാസ്കറ്റ് ബോൾ മത്സരത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിൽ നടന്ന സിബിഎസ്ഇ സോണൽ തല ബാസ്കറ്റ്‌ബോൾ മത്സരത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് റയ്യാൻ (16) ആണ് മരിച്ചത്. മത്സരത്തിനിടെ അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട റയ്യാൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടകയിലെ മോഡ്ബിദ്രി സ്വദേശികളായ മുഹമ്മദ് റിയാസ്, ഷമീന റിയാസ് ദമ്പതികളുടെ മകനാണ് റയ്യാൻ. മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ […]
Read more

2026 ലെ നോബൽ സമാധാന പുരസ്കാര പട്ടികയിൽ ട്രംപിന്റെ പേരെന്ന് റിപ്പോർട്ട്

നോർവെ: 2026-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനായുള്ള തിരഞ്ഞെടുപ്പ് നടപടികൾ നോർവീജിയൻ നോബൽ കമ്മിറ്റി ആരംഭിച്ചു. ഇത്തവണ ആകെ 287 സ്ഥാനാർഥികളാണ് പരിഗണനയിൽ ഉള്ളത്. ഇതിൽ 197 വ്യക്തികളും 90 സംഘടനകളും ഉൾപ്പെടുന്നു. സ്ഥാനാർഥികളുടെ പേരുകൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്ന നിയമമുണ്ടെങ്കിലും, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടികയിൽ ഉണ്ടാകാമെന്ന സൂചനകൾ പുറത്തുവരുന്നു. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ നടത്തിയ നയതന്ത്ര ഇടപെടലുകളാണ് അദ്ദേഹത്തിന്റെ സാധ്യതയായി ചൂണ്ടിക്കാണിക്കുന്നത്. അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾക്കിടയിൽ നടന്ന വെടിനിർത്തൽ ചർച്ചകളിലും […]
Read more

ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സഹായം തേടാൻ യുഎസ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസ്. അന്താരാഷ്ട്ര സഹായം തേടുന്നു. കടലിടുക്ക് വീണ്ടും തുറക്കാൻ പുതിയ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനാണ് യു.എസ്. ശ്രമം. ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്ന പേരിലാണ് സഖ്യം രൂപീകരിക്കാൻ പദ്ധതിയിടുന്നത്. വിവര കൈമാറ്റം, നയതന്ത്ര ഏകോപനം, ഉപരോധങ്ങൾ നടപ്പാക്കൽ എന്നിവയാകും സഖ്യത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഇതിലേക്ക് മറ്റു രാജ്യങ്ങളെ ചേർക്കാൻ യു.എസ്. വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവില കുത്തനെ ഉയർന്നു. […]
Read more

പശ്ചിമേഷ്യൻ സംഘർഷം ഹജ്ജ് തീർത്ഥാടകർക്ക് തിരിച്ചടിയാകുന്നു;

മക്ക:പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന യുദ്ധഭീതിയും വിമാനയാത്രക്കൂലിയിലുണ്ടായ വർധനവും ഹജ്ജ് തീർത്ഥാടകർക്ക് അപ്രതീക്ഷിത സാമ്പത്തിക ബാധ്യതയാകുന്നു. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിനെത്തുടർന്ന് ഓരോ തീർത്ഥാടകനും ഏകദേശം പതിനായിരം രൂപ അധികമായി നൽകേണ്ടി വരും. തുടക്കത്തിൽ വിമാനക്കമ്പനികൾ മുപ്പതിനായിരം രൂപയോളം അധികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് തുക നൂറ് ഡോളറായി (ഏകദേശം 10,000 രൂപ) നിശ്ചയിച്ചത്. ഈ അധിക തുക മെയ് 15-നകം അടയ്ക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി […]
Read more

പെട്രോളും ഡീസലും തീരുന്നു; പാക്കിസ്ഥാൻ കടുത്ത പ്രതിസന്ധിയിൽ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് പാകിസ്ഥാനിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം തടസ്സപ്പെട്ടതും ഇന്ധനവില കുത്തനെ ഉയർന്നതുമാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തിന് മുമ്പ് 30 കോടി ഡോളറായിരുന്ന എണ്ണ ഇറക്കുമതി ചെലവ് ഇപ്പോൾ 80 കോടി ഡോളറായി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെ ഏകദേശം 166 ശതമാനം വർധനവാണ് ഉണ്ടായത്. രണ്ട് വർഷമായി കൈവരിച്ച സാമ്പത്തിക പുരോഗതി യുദ്ധത്തോടെ ബാധിച്ചതായും […]
Read more

ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ ട്രംപ്

വാഷിങ്ടൺ: ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്ച വിശദീകരണം നൽകും. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിന് കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ഒരാക്രമണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസ് സെൻട്രൽ കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
Read more

പശ്ചിമേഷ്യൻ സംഘർഷാവസ്ഥ; യുദ്ധത്തിൽ തീപിടിച്ച് ഡ്രൈഫ്രൂട്സ് വില

കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഡ്രൈഫ്രൂട്‌സ് വിപണിയിൽ ഉത്പന്നങ്ങൾക്ക് വിലവർധിച്ചു. അമേരിക്കയിൽനിന്നും ഇറാനിൽനിന്നുമുള്ള ഉത്പന്നങ്ങൾക്കാണ് പ്രധാനമായും വിലവർധനയുണ്ടായത്. പിസ്ത, ബദാം, അത്തിപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവയ്‌ക്കെല്ലാം വിലകൂടിയിട്ടുണ്ട്. ഇറാൻ, അഫ്ഗാനിസ്താൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ഉത്പന്നങ്ങളെത്തുന്നത്. ബദാമിന്റെ വലിയ ഉത്പാദനകേന്ദ്രമാണ് അമേരിക്കയിലെ കാലിഫോർണിയ. പിസ്തയുടെ ലോകത്തെ പ്രധാന ഉത്പാദകരാണ് അമേരിക്കയും ഇറാനും. യുദ്ധം തുടങ്ങുന്നതിനുമുൻപ് കോഴിക്കോട് വലിയങ്ങാടി ഭാഗത്തെ കടകളിൽ കിലോയ്ക്ക് 1000 രൂപയുണ്ടായിരുന്ന ഇറാനിൽനിന്നുള്ള പിസ്തയ്ക്ക് നിലവിൽ 1200 രൂപയാണ് വില. അമേരിക്കയിൽനിന്നുള്ള പിസ്തയ്ക്ക് 1100 ഉണ്ടായിരുന്നത് […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ദോഹയിലേക്കുള്ള സർവീസുകൾ നാളെ മുതൽ പൂർണ്ണതോതിലാകും

ന്യൂഡൽഹി: ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലെ വിമാന സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് 1 മുതൽ പൂർണ്ണമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളാണ് സർവീസുകൾ പഴയപടിയാക്കുന്നത്. സംഘർഷ സാഹചര്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ സർവീസുകളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടായിരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ […]
Read more

മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

ഒമാനിലെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസം പകർന്നുകൊണ്ട് മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന സർവീസുകൾ മെയ് അഞ്ചു മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു. നേരത്തെ കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളായ കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഏപ്രിൽ ആദ്യ വാരം മുതൽ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും, മലബാർ മേഖലയിലേക്കും മധ്യകേരളത്തിലേക്കുമുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കോഴിക്കോട്, കൊച്ചി സെക്ടറുകളിൽ വിമാനങ്ങൾ ഇല്ലാതിരുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. മെയ് അഞ്ച് മുതൽ ആരംഭിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer