Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

സ്കൂളിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

റിയാദ്: പത്താം ക്ലാസ് വിജയിച്ച ശേഷം പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹനീൻ അബ്ദുസമദ് (15) ആണ് മരിച്ചത്. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ഹനീൻ. മൂന്ന് ആഴ്ചയായി കുട്ടി റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 5-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. യൂണിഫോമണിഞ്ഞ് ആദ്യദിവസം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ വെച്ച് ഹനീൻ […]
Read more

ശ്രീലങ്കയില്‍ 110 കിലോഗ്രാം കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാര്‍ പിടിയില്‍

കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച് വന്‍ ലഹരി വേട്ട. കൊളംബോ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 110 കിലോഗ്രാം കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാര്‍ പിടിയിലായി. ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കോടതി സന്യാസിമാരെ മെയ് രണ്ട് വരെ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ചയാണ് സംഭവം നടന്നത്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് വന്നവരായിരുന്നു സന്യാസി സംഘം. കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസ് നാര്‍ക്കോട്ടിക് ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് ‘കുഷ്’ […]
Read more

ഡിജിറ്റൽ ചാരക്കണ്ണുമായി റെഡ് സ്റ്റാർ ഒഎസ്: ഉത്തര കൊറിയൻ കമ്പ്യൂട്ടറുകളിലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ

ഈ ലോകത്തിലെ ഏറ്റവും ദുരൂഹമായ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയുടെ സാങ്കേതിക രഹസ്യങ്ങൾ തേടിയിറങ്ങുന്നവർക്ക് മുന്നിൽ ആദ്യം തെളിയുന്നത് ‘റെഡ് സ്റ്റാർ ഓഎസ്’ എന്ന അത്ഭുതകരവും എന്നാൽ അത്രമേൽ ഭയാനകവുമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ലോകം മുഴുവൻ മൈക്രോസോഫ്റ്റിന്റെ വിൻഡോസിനും ആപ്പിളിന്റെ മാക് ഓഎസിനും പിന്നാലെ പോകുമ്പോൾ, ഉത്തര കൊറിയ തങ്ങളുടെ പൗരന്മാരെ നിരീക്ഷിക്കാൻ വേണ്ടി മാത്രം നിർമ്മിച്ചെടുത്തതാണ് ഈ സോഫ്റ്റ്‌വെയർ. പുറമെ നിന്ന് നോക്കിയാൽ ആപ്പിളിന്റെ മാക് ഒഎസുമായി അമ്പരപ്പിക്കുന്ന സാമ്യം തോന്നുമെങ്കിലും, ഇതിന്റെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്നത് […]
Read more

ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക; എണ്ണ ഉൽപാദന മേഖലയിൽ കടുത്ത പ്രതിസന്ധി

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷവും അന്താരാഷ്ട്ര ഉപരോധവും ശക്തമായതോടെ ഇറാന്റെ എണ്ണ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. കയറ്റുമതി തടസ്സപ്പെട്ടതോടെ ഉൽപാദനം തുടരേണ്ട സാഹചര്യത്തിലാണ് രാജ്യം. ഇറാന്റെ എണ്ണ ഉൽപാദനത്തിന്റെ വലിയ പങ്ക് കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സംഭരണശാലകൾ നിറഞ്ഞ നിലയിലാണ്. ഇതോടെ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ സൂക്ഷിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് ഇറാൻ. ഈ സാഹചര്യത്തിൽ 30 വർഷം പഴക്കമുള്ള ‘നാഷ’ എന്ന പഴയ എണ്ണക്കപ്പൽ വീണ്ടും ഉപയോഗിക്കാൻ ഇറാൻ തീരുമാനിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായിരുന്ന ഈ […]
Read more

മക്കയിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിഗുളികകളുമായി യുവാവ് പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് വിരുദ്ധ നടപടികൾ ശക്തമാക്കി സുരക്ഷാ സേന. മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 ലഹരിഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണനത്തിനായി കൊണ്ടുവന്നിരുന്ന ഗുളികകൾ വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മെഡിക്കൽ നിയന്ത്രണങ്ങൾ കർശനമായതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ്. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
Read more

യുദ്ധക്കൊതിയന്മാർ സമാധാനം കവരുന്ന മോഷ്ടാക്കൾ: മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പ യുദ്ധവും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിൽ ഏർപ്പെടുന്നവരും ഭൂമിയുടെ വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നവരും മാനവികതയുടെ സമാധാനം കവർന്നെടുക്കുന്ന “കള്ളന്മാർ” ആണെന്ന് അദ്ദേഹം പറഞ്ഞു. ചെർണോബിൽ ദുരന്തം 40-ാം വാർഷികത്തോടനുബന്ധിച്ച് ആണവോർജ്ജത്തിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. ആണവോർജ്ജം നാശത്തിനല്ല, മനുഷ്യരുടെ നന്മയ്ക്കും ജീവിതത്തിന്റെ നിലനിൽപ്പിനുമായി മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ലോകനേതാക്കളോട് ആവശ്യപ്പെട്ടു. ആധുനിക ഉപഭോഗ സംസ്‌കാരത്തെയും യുദ്ധവാതാവരണത്തെയും വിമർശിച്ച അദ്ദേഹം, ഭാവി തലമുറകൾക്ക് സുരക്ഷിതമായ ലോകം നൽകാൻ ഉത്തരവാദിത്വബോധം […]
Read more

കുവൈത്ത് കേന്ദ്രീകരിച്ച ലഹരി മാഫിയ; ശൃംഖലകൾ തകർത്ത് സുരക്ഷാസേന

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന രണ്ട് വലിയ രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലകളെ ലെബനീസ് സുരക്ഷാസേന തകർത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയവും ലെബനീസ് അധികൃതരും തമ്മിലുള്ള രഹസ്യാന്വേഷണ സഹകരണത്തിന്റെ ഫലമായാണ് ഈ നിർണായക ഓപ്പറേഷൻ വിജയിച്ചത്. സൗഹൃദ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ലെബനനിൽ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അഹമ്മദ് ഹജ്ജാർ. ലെബനനിൽ മയക്കുമരുന്ന് ഉപയോഗവും പൊതുശല്യവും നടത്തിയ കേസിൽ അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കുവൈത്ത് കേന്ദ്രീകരിച്ച മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ‘ദ ഡെവിൾ’ […]
Read more

‘ഞാൻ ബലാത്സംഗിയല്ല, ബാലപീഡകനല്ല’; ചോദ്യങ്ങളിൽ ക്ഷുഭിതനായി ട്രംപ്

വാഷിങ്ടൺ: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പ്രകോപിതനായി ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ നടന്ന വെടിവെപ്പ് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സംഭവം. സിബിഎസ് റിപ്പോർട്ടറായ നോറ ഒ’ഡോണലിന്റെ 60 മിനിറ്റ്‌സ്’ അഭിമുഖത്തിൽ പ്രതിയായ കോൾ തോമസ് അലന്റെ മാനിഫെസ്റ്റോയിലെ ചില ഭാഗങ്ങൾ വായിച്ച് ചോദ്യം ഉന്നയിച്ചു. ഇതാണ് ട്രംപിനെ രൂക്ഷമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. മാനിഫെസ്റ്റോയിൽ ട്രംപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോൾ, “ഞാൻ അത്തരത്തിലുള്ള ഒരാളല്ല, മാനിഫെസ്റ്റോ തയ്യാറാക്കിയ ആളൊരു മാനസികരോഗിയാണ്” എന്നാണ് ട്രംപ് മറുപടി […]
Read more

നെതന്യാഹുവിനെ പുറത്താക്കാൻ ഇസ്രായേലിൽ പ്രതിപക്ഷ ലയനം

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ രാഷ്ട്രീയ നീക്കം. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികൾ ലയിപ്പിച്ച് ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു. ബെന്നറ്റിന്റെ ‘ബെന്നറ്റ് 2026’യും ലാപിഡിന്റെ ‘ദേർ ഈസ് എ ഫ്യൂച്ചർ’ പാർട്ടിയും ലയിച്ച് ‘ടുഗെദർ’ എന്ന പുതിയ പാർട്ടിയായി മാറും. ഈ സഖ്യത്തെ നയിക്കുക നഫ്‌താലി ബെന്നറ്റായിരിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സർക്കാരിനെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. മുൻപ് 2021-ൽ ഇരുവരും ചേർന്ന് നെതന്യാഹുവിനെ അധികാരത്തിൽ […]
Read more

പുണ്യ നഗരമായ മക്കയിൽ കെട്ടിടം തകർന്നുവീണു; ആളപായമില്ല

റിയാദ്: പുണ്യനഗരമായ മക്കയിലെ അൽ ഹജ്‌ല പ്രദേശത്ത് ആൾതാമസമില്ലാത്ത കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പഴക്കംചെന്ന ഈ കെട്ടിടം മുൻപ് തന്നെ പൊളിച്ചു നീക്കാൻ അധികൃതർ നിർദേശിച്ചിരുന്നതായി നഗരസഭ അറിയിച്ചു. അപകടം ഉണ്ടായതിനെ തുടർന്ന് ഉടൻ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന കെട്ടിടത്തിന് സമീപമുള്ള ഹോട്ടലുകളും താമസസ്ഥലങ്ങളും മുൻകരുതലായി ഒഴിപ്പിച്ചു. തീർത്ഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. കെട്ടിടത്തിൽ ആളുകൾ താമസിച്ചിരുന്നില്ലാത്തതിനാലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer