Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

സൗദിയിൽ നിയമലംഘകർക്കെതിരെ വ്യാപക നടപടി; ഒരാഴ്ചയിൽ 20,000ത്തിലധികം പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെ നടത്തിയ വ്യാപക പരിശോധനയിൽ 20,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരും 2,076 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,454 പേരെയും സുരക്ഷാസേന […]
Read more

ആണവായുധമുക്ത ലോകം സുരക്ഷയ്ക്ക് അനിവാര്യം;യുഎന്നിൽ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ

​ആണവായുധങ്ങൾ പൂർണമായും ഇല്ലാതാക്കുക വഴി മാത്രമേ ലോകത്തിനും മിഡിൽ ഈസ്റ്റ് മേഖലയ്ക്കും സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ എന്ന് സൗദി അറേബ്യ വ്യക്തമാക്കി. ആണവായുധ വ്യാപന നിരോധന കരാറിന്റെ (NPT) ഭാഗമായി നടന്ന അവലോകന സമ്മേളനത്തിലാണ് സൗദിയുടെ യുഎൻ പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ രാജ്യത്തിന്റെ ശക്തമായ നിലപാട് അറിയിച്ചത്. ​മിഡിൽ ഈസ്റ്റ് മേഖലയെ ആണവായുധങ്ങളിൽ നിന്ന് മുക്തമാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, ഇസ്രായേൽ ഈ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുന്നത് […]
Read more

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ നിരീക്ഷണം കർക്കശമാക്കി യുഎഇ

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനും അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങൾ അടങ്ങിയ ‘നാഷണൽ ഗൈഡ് ഓൺ ഫിനാൻഷ്യൽ ഇന്റലിജൻസ്’ ഇതിനായി രൂപീകരിച്ചു. നാഷണൽ കമ്മിറ്റി ഫോർ ആന്റി മണി ലോണ്ടറിങിന്റെ (NAMLC) യോഗത്തിലാണ് ഈ പുതിയ മാർഗരേഖയ്ക്ക് അംഗീകാരം നൽകിയത്. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വെർച്വൽ അസറ്റുകളെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും […]
Read more

സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് സിറ്റി: സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 36 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ഇറങ്ങി. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് ഈ ചരിത്രപരമായ സർവീസ് നടത്തിയത്. 1990ന് ശേഷം ദീർഘ ഇടവേളയ്ക്കുശേഷമാണ് കാർട്ടൂമിലേക്ക് വിദേശ വിമാന സർവീസ് പുനരാരംഭിക്കുന്നത്. കുവൈത്തിൽ നിന്നുള്ള ഏകദേശം 300 സുഡാൻ പൗരന്മാരുമായി വിമാനം എത്തി.ഈ സംഭവത്തെ സുഡാൻ സ്ഥാനപതി അവദ് അൽ കരീം അൽ റീഹ് ബല്ല പ്രതീകാത്മകമായി വിശേഷിപ്പിച്ചു. കാർട്ടൂം ഇപ്പോൾ കൂടുതൽ സുരക്ഷിതമാണെന്നും […]
Read more

ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ഗാസാ സിറ്റിക്ക് സമീപമുള്ള അൽ റിമാൽ പ്രദേശത്ത് കാറിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റതായി ഗാസയിലെ സിവിൽ പ്രതിരോധ വിഭാഗം വ്യക്തമാക്കി. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിലെ […]
Read more

അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷം; ട്രംപിന്റെ ചിത്രം പതിച്ച പാസ്‌പോർട്ടുകൾ പുറത്തിറങ്ങുന്നു

വാഷിങ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന പ്രത്യേക പാസ്‌പോർട്ടുകളിൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ തീരുമാനം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജൂലൈയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ നടപടി. പുതിയ പാസ്‌പോർട്ടുകളുടെ ഉള്ളിലെ പേജിൽ 1776-ലെ സ്വാതന്ത്ര്യപ്രഖ്യാപന ഒപ്പിടൽ ചിത്രത്തിന് എതിർവശത്തായിരിക്കും ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തുക. പാസ്‌പോർട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ തന്നെ പുതിയ രൂപകൽപ്പനയും ആകർഷകമായ ചിത്രങ്ങളും ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ പ്രത്യേക […]
Read more

സ്കൂളിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

റിയാദ്: പത്താം ക്ലാസ് വിജയിച്ച ശേഷം പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹനീൻ അബ്ദുസമദ് (15) ആണ് മരിച്ചത്. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ഹനീൻ. മൂന്ന് ആഴ്ചയായി കുട്ടി റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 5-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. യൂണിഫോമണിഞ്ഞ് ആദ്യദിവസം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ വെച്ച് ഹനീൻ […]
Read more

ശ്രീലങ്കയില്‍ 110 കിലോഗ്രാം കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാര്‍ പിടിയില്‍

കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച് വന്‍ ലഹരി വേട്ട. കൊളംബോ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 110 കിലോഗ്രാം കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാര്‍ പിടിയിലായി. ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കോടതി സന്യാസിമാരെ മെയ് രണ്ട് വരെ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ചയാണ് സംഭവം നടന്നത്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് വന്നവരായിരുന്നു സന്യാസി സംഘം. കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസ് നാര്‍ക്കോട്ടിക് ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് ‘കുഷ്’ […]
Read more

ഡിജിറ്റൽ ചാരക്കണ്ണുമായി റെഡ് സ്റ്റാർ ഒഎസ്: ഉത്തര കൊറിയൻ കമ്പ്യൂട്ടറുകളിലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ

ഈ ലോകത്തിലെ ഏറ്റവും ദുരൂഹമായ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയുടെ സാങ്കേതിക രഹസ്യങ്ങൾ തേടിയിറങ്ങുന്നവർക്ക് മുന്നിൽ ആദ്യം തെളിയുന്നത് ‘റെഡ് സ്റ്റാർ ഓഎസ്’ എന്ന അത്ഭുതകരവും എന്നാൽ അത്രമേൽ ഭയാനകവുമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ലോകം മുഴുവൻ മൈക്രോസോഫ്റ്റിന്റെ വിൻഡോസിനും ആപ്പിളിന്റെ മാക് ഓഎസിനും പിന്നാലെ പോകുമ്പോൾ, ഉത്തര കൊറിയ തങ്ങളുടെ പൗരന്മാരെ നിരീക്ഷിക്കാൻ വേണ്ടി മാത്രം നിർമ്മിച്ചെടുത്തതാണ് ഈ സോഫ്റ്റ്‌വെയർ. പുറമെ നിന്ന് നോക്കിയാൽ ആപ്പിളിന്റെ മാക് ഒഎസുമായി അമ്പരപ്പിക്കുന്ന സാമ്യം തോന്നുമെങ്കിലും, ഇതിന്റെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്നത് […]
Read more

ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക; എണ്ണ ഉൽപാദന മേഖലയിൽ കടുത്ത പ്രതിസന്ധി

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷവും അന്താരാഷ്ട്ര ഉപരോധവും ശക്തമായതോടെ ഇറാന്റെ എണ്ണ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. കയറ്റുമതി തടസ്സപ്പെട്ടതോടെ ഉൽപാദനം തുടരേണ്ട സാഹചര്യത്തിലാണ് രാജ്യം. ഇറാന്റെ എണ്ണ ഉൽപാദനത്തിന്റെ വലിയ പങ്ക് കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സംഭരണശാലകൾ നിറഞ്ഞ നിലയിലാണ്. ഇതോടെ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ സൂക്ഷിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് ഇറാൻ. ഈ സാഹചര്യത്തിൽ 30 വർഷം പഴക്കമുള്ള ‘നാഷ’ എന്ന പഴയ എണ്ണക്കപ്പൽ വീണ്ടും ഉപയോഗിക്കാൻ ഇറാൻ തീരുമാനിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായിരുന്ന ഈ […]
Read more

Recent News

Advertisement
WhiteswanTV Footer