Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഇന്ത്യ–ഇക്വഡോർ ബന്ധം ശക്തമാക്കുന്നു; വ്യാപാരവും ആരോഗ്യ സഹകരണവും വിപുലപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: പുതിയ വ്യാപാര കരാറിന്റെ സാധ്യതകൾ അന്വേഷിച്ച് ഇന്ത്യയും ഇക്വഡോറും സഹകരണം ശക്തമാക്കുന്നു. ആരോഗ്യം, കൃഷി, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ബന്ധം വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇക്വഡോർ വിദേശകാര്യ മന്ത്രി ഗബ്രിയേല സോമർഫെൽഡ് റോസെറോയും തമ്മിൽ ഈ ആഴ്ച നടത്തിയ ചർച്ചകളിലാണ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ വിലയിരുത്തിയത്. ഗബ്രിയേലയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ബന്ധങ്ങൾക്ക് പുതിയ ദിശ നൽകുന്നതായാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. ഇന്റർനാഷണൽ സോളാർ […]
Read more

ഹജ്ജ്;മിനായിൽ വിപുലമായ ഒരുക്കങ്ങളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി

മിനാ:ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി മിനായിൽ തീർഥാടകർക്കായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ സജ്ജമാക്കി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഉറപ്പാക്കുന്നതിനായി 3.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 45,000 ആധുനിക കൂടാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. യാത്ര സുഗമമാക്കുന്നതിനായി 74 എസ്കലേറ്ററുകളും 340 പുതിയ ഗോവണികളും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിനൊപ്പം, കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കൂടാരങ്ങളിൽ എയർ കണ്ടീഷണറുകളും പരിസരങ്ങളിൽ 6000 മിസ്റ്റ് സ്പ്രേ തൂണുകളും ഒരുക്കി. ശുദ്ധജല വിതരണത്തിനായി […]
Read more

ഇന്ധനവില കുത്തനെ ഉയർന്നു; സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി

വാഷിങ്ടൺ: വിമാന ഇന്ധനവില കുത്തനെ ഉയർന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും കാരണം സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി. ഇറാൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ വ്യോമയാന മേഖലയിലെ ആദ്യ വലിയ തകർച്ചയായി ഇത് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ചയോടെ എല്ലാ സർവീസുകളും റദ്ദാക്കി കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. യുദ്ധത്തെ തുടർന്ന് ഇന്ധനവില ഇരട്ടിയായി ഉയർന്നു. ഗാലണിന് ഏകദേശം 2.24 ഡോളർ ചെലവ് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിൽ ഏപ്രിൽ അവസാനത്തോടെ ഇത് 4.51 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സമാണ് വില […]
Read more

ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ: ജർമനിയിൽ നിന്നുള്ള ഏകദേശം 5,000 അമേരിക്കൻ സൈനികരെ പിൻവലിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നു. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിൽ ഉണ്ടായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സൈനിക പിന്വലിക്കൽ പൂർത്തിയാക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനെതിരായ യുഎസ് നിലപാടിനെ ജർമനി വിമർശിച്ചതിനെ തുടർന്ന് ഇരു നേതാക്കളും പരസ്യമായി പ്രതികരണങ്ങൾ നടത്തുകയും, തുടർന്ന് സൈന്യം പിൻവലിക്കാമെന്ന സൂചന ട്രംപ് […]
Read more

ജെറൂസലേമിൽ കന്യാസ്ത്രീയെ ക്രൂരമായി ആക്രമിച്ച ജൂത യുവാവ് പിടിയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജെറുസലേം:ഇസ്രായേലിന്റെ അധീനതയിലുള്ള കിഴക്കൻ ജെറൂസലേമിൽ കന്യാസ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിയായ ഇസ്രായേൽ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂത വിഭാഗത്തിൽപ്പെട്ട മുപ്പത്തിയാറുകാരനാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന അക്രമത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തെരുവിലൂടെ നടന്നുപോകുകയായിരുന്ന ഫ്രഞ്ച് സ്വദേശിയായ കന്യാസ്ത്രീയെ യാതൊരു പ്രകോപനവുമില്ലാതെ പിന്നിലൂടെ ഓടിയെത്തിയ പ്രതി തള്ളിവീഴ്ത്തുകയായിരുന്നു. നിലത്തുവീണ കന്യാസ്ത്രീയുടെ തല കല്ലുപാകിയ റോഡിൽ ഇടിക്കുകയും തുടർന്ന് പ്രതി അവരെ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.പരസ്യമായി നടന്ന […]
Read more

ഇറാനെതിരായ സൈനിക നടപടി തെറ്റായിപ്പോയി; യുഎസിൽ ട്രംപിനെതിരെ സർവ്വേ ഫലം

വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടിക്ക് ഭൂരിഭാഗം അമേരിക്കൻ ജനങ്ങളും എതിരാണെന്ന് പുതിയ സർവേ. വാഷിങ്ടൺ പോസ്റ്റ്, എബിസി, ഇപ്‌സോസ് എന്നിവർ ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേ പ്രകാരം 61 ശതമാനം പേർ ഇറാനെതിരായ യുദ്ധം തെറ്റായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം പേർ മാത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയെ പിന്തുണച്ചു. മുൻകാല ഇറാഖ് യുദ്ധവും വിയറ്റ്നാം യുദ്ധവും പോലെ തന്നെ ഈ സംഘർഷവും ജനങ്ങൾക്കിടയിൽ ജനപ്രീതി നഷ്ടപ്പെടുന്നുണ്ടെന്നാണ് […]
Read more

പശ്ചിമേഷ്യയിലേക്ക് 900 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക

വാഷിങ്ടൺ: ഇറാനുമായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വൻതോതിൽ ആയുധ വിൽപ്പനയ്ക്ക് അമേരിക്ക അനുമതി നൽകി. ഏകദേശം 900 കോടി ഡോളർ (ഏകദേശം 75,000 കോടി രൂപ) മൂല്യമുള്ള ആയുധങ്ങൾ സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിൽക്കുന്നതിനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങളുടെ അനുബന്ധ ഭാഗങ്ങൾ, അത്യാധുനിക വെടിക്കോപ്പുകൾ എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം മേഖലയിൽ ശ്രദ്ധ നേടുന്നത്. സഖ്യരാജ്യങ്ങളുടെ […]
Read more

ഓങ് സാന്‍ സൂചിയുടെ ശിക്ഷാകാലാവധി കുറച്ചു; ഇനി വീട്ടുതടങ്കല്‍

നയ്പിഡോ: മ്യാൻമറിൽ പട്ടാളഭരണകൂടം പിടികൂടി തടവിലാക്കിയ മുൻ പ്രസിഡന്റ് ഓങ് സാൻ സ്യൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. ബുദ്ധപൂർണിമ പ്രമാണിച്ച് തടവുകാർക്ക് നൽകിയ പൊതുമാപ്പിൻറെ ഭാഗമായാണ് നടപടി. വീട്ടുതടങ്കലിലേക്ക് മാറ്റിയ വിവരം വ്യാഴാഴ്ച രാത്രിയാണ് ഭരണകൂടം അറിയിച്ചത്. ഇവരുടെ ആകെ ശിക്ഷാ കാലാവധിയിൽ നിന്ന് ആറിൽ ഒന്ന് കുറച്ചതായാണ് വിവരം. നിലവിൽ ഏകദേശം 18 വർഷം ശിക്ഷയാണ് ഇനിയും ബാക്കിയുള്ളത്. 2021 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്യൂചിയെ നേരിട്ട് ആരും കണ്ടിട്ടില്ല. 2021 മെയ് […]
Read more

ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഇറാനെതിരെ യുഎഇയുടെ കടുത്ത വിമർശനം

ദുബായ്: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ നടത്തുന്ന നീക്കങ്ങളിൽ വിശ്വാസമില്ലെന്ന് യുഎഇ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ രണ്ടുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ശ്രമങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ കടുത്ത പ്രതികരണം. അയൽരാജ്യങ്ങൾക്കെതിരായ ഇറാന്റെ നടപടികൾ വഞ്ചനാപരമാണെന്നും അവരുടെ വാഗ്ദാനങ്ങളെ ആശ്രയിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞ നിലയിലാണ്. ഇതിന് പുറമെ ഇറാന്റെ എണ്ണ കയറ്റുമതിയെ യുഎസ് നാവികസേന നിയന്ത്രിക്കുന്നതും ആഗോള ഊർജ […]
Read more

പാകിസ്ഥാനില്‍ ഇനി 7 ദിവസത്തേക്കുള്ള എണ്ണ മാത്രം; അവസ്ഥ തുറന്ന് പറഞ്ഞ് മന്ത്രി

ഇസ്ലാമാബാദ് : ആഗോള എണ്ണവിപണിയിലെ പ്രതിസന്ധി തങ്ങളെ വളരെ മോശം അവസ്ഥയിലേക്ക് എത്തിച്ചെന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക്. ഇന്ത്യക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും പാകിസ്ഥാന് അതില്ലെന്നും മാലിക് പറഞ്ഞു. ഇന്ത്യയുടെ പക്കല്‍ 600 ശതകോടി ഡോളറിന്റെ വിദേശനാണ്യ ശേഖരത്തിന് പുറമെ കരുത്തുറ്റ കരുതല്‍ ശേഖരവുമുണ്ടെന്നും ഇത് പ്രതിസന്ധികളെ അതിജീവിക്കാന്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് തന്ത്രപ്രധാനമായ എണ്ണ ശേഖരമില്ല. വെറും അഞ്ചു മുതല്‍ ഏഴു ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ മാത്രമേ പക്കലുള്ളൂ. […]
Read more

Recent News

Advertisement
WhiteswanTV Footer