സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഗസ്സയിൽ ഇ​സ്രായേൽ സൈന്യത്തിൻറെ ക്രൂരത തുടരുന്നു

ഗസ്സ: വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തോട് അടുക്കുമ്പോഴും ഫലസ്തീനിൽ ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. കഴിഞ്ഞ ദിവസം തീരദേശ മേഖലയിൽ നടന്ന ആക്രമണത്തിൽ അഞ്ച് കുട്ടികളുൾ​പ്പടെ 14 പേർ കൊലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ പത്തിന് യു.എസിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ ഇരുവിഭാഗവും അംഗീകരിച്ചിരുന്നെങ്കിലും തുടക്കം മുത​ലേ ഇസ്രായേൽ കരാർ വ്യവസ്ഥകൾ ലംഘിക്കുകയായിരുന്നു. ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഗസ്സയെ വാസയോഗ്യമല്ലാതാക്കുന്നതിനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളാണെന്നും പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് […]
Read more

റഷ്യൻ പതാകയേന്തിയ കപ്പൽ യു.എസ് സേന പിടിച്ചെടുത്തു

വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് റഷ്യൻ പതാക നാട്ടിയ കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. മാരിനേര എന്ന പേരായ കപ്പലാണ് വടക്കൻ അറ്റ്ലാൻന്റിക്കിൽ വച്ച് പിടികൂടിയത്. നിയമവിരുദ്ധമായി എന്ന കടത്തുന്ന റഷ്യയുടെ ഗോസ്റ്റ് പ്ലേറ്റിന്റെ ഭാഗമായാണ് ഈ കപ്പൽ എന്നാണ് യുഎസിന്റെ ആരോപണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കപ്പലിൽ ഉണ്ടായിരുന്ന റഷ്യൻ പൗരന്മാരോടുള്ള മാനുഷിക പെരുമാറ്റത്തെ കുറിച്ചും അവരെ എത്രയും പെട്ടെന്ന് വിട്ടയക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്ത ഏജൻസിയായ ടാസിയോട് […]
Read more

യമൻ സംഘർഷം; ബലിയാടായത് വിനോദസഞ്ചാരികൾ

യമൻ വൻകരയിൽ സായുധ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, വിമാന സർവീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ സമുദ്രത്തീരത്തിന് അപ്പുറം സ്ഥിതി ചെയ്യുന്ന സോക്കോത്ര ദ്വീപിൽ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നത്. സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ തർക്കങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണം. സൗദി അറേബ്യ നൽകിയ സമയപരിധിക്ക് പിന്നാലെ കഴിഞ്ഞ ആഴ്ച യുഎഇ തങ്ങളുടെ സൈന്യത്തെ യമനിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതോടെ സോക്കോത്ര വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎഇക്ക് നഷ്ടമായി. പുതുവത്സരാഘോഷങ്ങൾക്കായി ദ്വീപിലെത്തിയ 400 മുതൽ […]
Read more

ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്താൻ മോദി-നെതന്യാഹു ചർച്ച

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ–ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി എക്‌സിൽ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി. ഭീകരവാദത്തിനെതിരെ ദൃഢനിശ്ചയത്തോടെ ചേർന്ന് പോരാടാനുള്ള പ്രതിബദ്ധത ഇന്ത്യയും ഇസ്രായേലും ആവർത്തിച്ചു. വിവിധ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പ്രധാനമന്ത്രി പുതുവത്സരാശംസകൾ […]
Read more

അമേരിക്കൻ ആക്രമണ സാധ‍്യത തള്ളി മെക്സികോ

മെക്സിക്കോ സിറ്റി: വെനിസ്വേലയിലെ അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ, മെക്സിക്കൻ മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമാക്കി ഏകപക്ഷീയ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഭീഷണിയെ മെക്സിക്കോ തള്ളി. ട്രംപ് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും അത്തരമൊരു നീക്കം യാഥാർഥ്യമാകാൻ സാധ്യതയില്ലെന്നാണ് മെക്സിക്കൻ സർക്കാർ വൃത്തങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അമേരിക്കയുടെ ആവശ്യങ്ങൾ മെക്സിക്കോ പാലിച്ചുവരികയാണെന്നും, ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ നിർണായകമാണെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം വ്യക്തമാക്കി. അമേരിക്കൻ സർക്കാരുമായി മെക്സിക്കോക്ക് മികച്ച ബന്ധമാണുള്ളതെന്നും, […]
Read more

വിലക്കയറ്റത്തിൽ തകർന്നടിഞ്ഞ് ഇറാൻ

വിലക്കയറ്റം രൂക്ഷമായതോടെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ ഭരണകൂടത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. തെരുവുകളിൽ ഉയരുന്ന പൊതുജനങ്ങളുടെ കടുത്ത രോഷവും അതോടൊപ്പം അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കർശനമായ ആവശ്യങ്ങളും ഭീഷണികൾക്കുമിടയിൽ ഇറാൻ നേതാക്കൾ കുടുങ്ങിയിരിക്കുകയാണ്. പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകുകയും അമേരിക്ക നേരിട്ട് ഇടപെടുകയും ചെയ്താൽ നിലവിലുള്ള സാഹചര്യം അതീവ അപകടകരമായ വഴിത്തിരിവിലേക്കെത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും ഇറാനിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. ഇസ്രയേലും അമേരിക്കയും ചേർന്ന് ജൂണിൽ […]
Read more

മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: പുതുവർഷത്തിന്‍റെ കുവൈത്തിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അൽ- സുബിയ പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഞ്ച് കുവൈത്ത് സ്വദേശികളും രണ്ട് ബിദൂനികളും (രേഖകളില്ലാത്തവർ) ഉൾപ്പെടെ ഏഴ് ബന്ധുക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കടുത്ത മദ്യലഹരിയിലായിരുന്ന ഇവർ തമ്മിലുള്ള വാക്കുതർക്കം വേഗത്തിൽ അക്രമാസക്തമാവുകയായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
Read more

വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപ്

വെനിസ്വേലയിൽ അമേരിക്ക കടന്നുകയറി ആക്രമിച്ചത് അന്താരഷ്ട്രത്തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും ശക്തമായതോടെയാണ് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയൊടുള്ള അമേരിക്കയുടെ വിരോധം കടുപ്പം പിടിച്ചത്. മഡുറോയുടെ ഭരണകാലത്തെ വെനിസ്വേലയിലെ ജനാധിപത്യം, പേരിൽ മാത്രമാണെന്ന ആരോപണം അന്താരാഷ്ട്ര തലത്തിൽ തന്നെ ശക്തമാണ്. ഹ്യൂഗോ ഷാവേസിൻറെ അനന്തരാവകാശിയായി ഭരണമേൽക്കുമ്പോൾ ഏകാധിപതിയായിരുന്നില്ല മഡൂറോ. എന്നാൽ എണ്ണവിലയിലെ കുത്തനെ ഇടിവും അതിനെ തുടർന്നുണ്ടായ ഭരണ-സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ ഭരണശൈലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇതോടെ രാജ്യം വൻ സാമ്പത്തിക […]
Read more

കുവൈത്തിലെ വാഫ്രയിൽ ഫാം ഹൗസിൽ തീപിടുത്തം; ഒരാൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ വാഫ്ര കാർഷിക മേഖലയിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളി മരിച്ചു. വാഫ്രയിലെ ഒരു ഫാമിലെ ഷാലേയിലാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ അൽ-വാഫ്ര ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തമുണ്ടായ ഉടൻ തന്നെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ബന്ധപ്പെട്ട നിയമവിഭാഗത്തിന് കൈമാറി. തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ കുവൈത്ത് ഫയർ ഫോഴ്സിന്‍റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
Read more

നൈജീരിയയിൽ വീണ്ടും സായുധ സംഘത്തിന്റെ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

മിന്ന: വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് സായുധ സംഘം നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയതായാണ് വിവരം. അക്രമ സംഭവങ്ങൾ പതിവായ ഈ മേഖലയിൽ നടന്ന ഏറ്റവും പുതിയ ആക്രമണമാണിത്. ശനിയാഴ്ച വൈകുന്നേരമാണ് ബോർഗു മേഖലയിലെ കസുവാൻ-ദാജി ഗ്രാമത്തിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കടന്നത്. ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും പ്രാദേശിക ചന്തയും നിരവധി വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തതായി നൈജീരിയൻ പൊലീസ് വക്താവ് വാസിയു അബിയോദുൻ അറിയിച്ചു. നിരവധി പേർ കാണാതായതിനെ തുടർന്ന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.