സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

കുവൈത്തിൽ 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. രാജ്യത്ത് ലഹരിമരുന്ന് കടത്തിനെതിരെ വധശിക്ഷയും ജീവപര്യന്തം തടവും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ ആഴ്ചയിലാണ് ഈ അറസ്റ്റ് നടന്നത്. പിടിച്ചെടുത്ത മരുന്നുകൾ വിതരണത്തിനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ലഹരിമരുന്ന് ഭീഷണി തടയാൻ രാജ്യവ്യാപകമായി […]
Read more

പാകിസ്താനെതിരേ വീണ്ടും ബലൂച്ച് വിഘടനവാദികളുടെ ആക്രമണം

ബലൂചിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രധാന റെയിൽവേ ലൈനിൽ മുഷ്‌കാഫ്, ദാഷ്ത് പ്രദേശങ്ങളിലായി രണ്ട് ബോംബ് സ്‌ഫോടനങ്ങൾ. പെഷാവറിലേക്കുള്ള ജാഫർ എക്‌സ്പ്രസിനെയും കറാച്ചി ലക്ഷ്യമാക്കിയ ബോളൻ മെയിലിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ട്രെയിനുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്‌ഫോടനത്തെ തുടർന്ന് റെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം കർശന സുരക്ഷ ഏർപ്പെടുത്തി. ക്വെറ്റയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ പ്രത്യേക അനുമതിയോടെ മാത്രമാക്കി. ബലൂച് വിഘടനവാദം പാകിസ്താൻ നേരിടുന്ന […]
Read more

കുവൈത്തിൽ വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ

കുവൈത്ത് സിറ്റി:കുവൈത്തിലെ ഷാബ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിന്റെ അടുക്കളയിൽ വീട്ടുജോലിക്കാരി മരിച്ചുകിടക്കുന്നതായി ഒരു അറബ് പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഹവല്ലി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫോറൻസിക് വിദഗ്ധർ, കൊറോണർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ, ചൂടുവെള്ളം ശരീരത്തിൽ വീണതിനെ തുടർന്ന് പൊള്ളലേറ്റതായും ശരീരത്തിൽ ഒടിവുകളും ചതവുകളും ഉണ്ടായിരുന്നതായും കണ്ടെത്തി. […]
Read more

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം

ദുബായ്: കനത്ത മഴയിൽ ദുബായ് നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കാനും രാത്രി മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്തത് ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ്. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതം നിയന്ത്രിക്കാനും ജനവാസ മേഖലകൾ സുരക്ഷിതമാക്കാനും പൊലീസ് സേനയും മറ്റ് അടിയന്തര വിഭാഗങ്ങളും കർമ്മനിരതരാണ്. ദുബായിലെയും ഷാർജയിലെയും പ്രധാന റോഡുകളില്‍ ടാങ്കറുകളെത്തി വെള്ളം വറ്റിക്കുന്ന ജോലികൾ തുടരുകയാണ്. അയൽ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചു കൊണ്ട് അധികൃതർ നേരത്തെ തന്നെ സുരക്ഷാ […]
Read more

റിയാദിൽ വിമാന സർവീസുകൾ മുടങ്ങി

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ മുടങ്ങി. കഴിഞ്ഞ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം മുടങ്ങിയത്. ക്രിസ്തുമസ് അവധിക്കായി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും, ഇന്ധന വിതരണ സംവിധാനത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളും കഴിഞ്ഞ രണ്ട് ദിവസമായി […]
Read more

ഡോ. ബാബു വർഗീസിന് ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡൽ

തൃശ്ശൂർ: ആംസ്റ്റർഡാം  റോയൽ ഫിലിപ്‌സിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിൽ നിന്നും സീനിയർ സയന്റിസ്റ്റ് ഡോ. ബാബു വർഗീസ് 2025-ലെ അഭിമാനകരമായ ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡലിന് അർഹനായി. ബയോഫോട്ടോണിക്സ്, എനർജി-സെൻസിംഗ്, സ്കിൻ ട്രീറ്റ്‌മെന്റ് ടെക്നോളജികൾ തുടങ്ങിയ മേഖലകളിലായി നൂറോളം കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകൾ ഡോ. ബാബു വർഗീസിന്റെ പേരിലുണ്ട്. കഴിഞ്ഞ 18 വർഷമായി നെതർലാൻഡ്‌സിലെ ഫിലിപ്‌സിൽ സീനിയർ സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മേഖലകളിൽ നിരവധി പ്രധാനപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. എൺപതിലേറെ അന്താരാഷ്ട്ര പ്രബന്ധങ്ങളും […]
Read more

ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുഎഇയിൽ മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. മഴ നനയാതിരിക്കാനായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറി നിന്നതാണ് സൽമാൻ. കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്.
Read more

ഒമാൻ–ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

മസ്കറ്റ്: ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. വ്യാഴാഴ്ച നടന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുന്നതിനുള്ള വിവിധ മാർഗങ്ങൾ വിശദമായി വിലയിരുത്തി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിന്റെ ഭാഗമായി ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തിയത്. ഇരു രാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപ സഹകരണവും ഗണ്യമായി വർധിപ്പിക്കുകയാണ് […]
Read more

യുഎഇയിൽ കനത്ത മഴ; വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: ദുബായിൽ കനത്ത മഴയെത്തുടർന്ന് ദുബായ്, ഷാർജ, അബുദാബി, അജ്മാൻ മേഖലകളിൽ നിരവധി കടകളിൽ വെള്ളം കയറി. ഈ സാഹചര്യത്തിൽ, ദുബായിലും ഷാർജയിലും നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഇക്കഴിഞ്ഞ ദിവസം വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും വെള്ളെക്കെട്ടുകളിൽ പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read more

കുവൈത്തിൽ 322 കിലോ ഹാഷിഷ് കടത്തിയ നാലുപേർക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ കടൽമാർഗം വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് നസർ സലീം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിൽപനയ്ക്കായി 322 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ വൻ ലഹരിവേട്ട നടന്നത്. കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ വലിയ രീതിയിലുള്ള […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.