സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

അമേരിക്കൻ സർക്കാർ ഷട്ട്‌ഡൗൺ; ധനാനുമതി ബിൽ വീണ്ടും പരാജയയപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ 21-ാം ദിവസത്തിലേക്ക് നീളുന്നു. സെനറ്റിൽ ഇന്നും ധനാനുമതി ബിൽ പാസാകാതിരുന്നതിനാൽ അടച്ചുപൂട്ടൽ തുടരുകയാണ്. തുടർച്ചയായി പതിനൊന്നാം തവണയും ബിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ ഭരണനടപടികൾ തളർന്ന നിലയിലാണ്. ധനാനുമതി ബിൽ പാസാകാത്തതിനെ തുടർന്ന് ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലാണ്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിയതോടെ ജനജീവിതവും ബുദ്ധിമുട്ടിലായി. ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ 20 മില്യൺ ജനങ്ങൾക്കായി ഉറപ്പാക്കണമെന്ന് ഡെമോക്രാറ്റുകൾ ആവർത്തിച്ചപ്പോൾ, ബില്ലിൽ അത് ഉൾപ്പെടുത്താനാകില്ലെന്ന് […]
Read more

നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യും: മാര്‍ക്ക് കാര്‍ണി

ഒട്ടാവ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്ലൂംബെര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിയിലാണ് നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ ഐസിസി ഉത്തരവ് പാലിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചത്. 2024 നവംബറിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസ സംഘര്‍ഷത്തിനിടെ പട്ടിണിയെ യുദ്ധത്തിനുള്ള ആയുധമാക്കി ഉപയോഗിച്ചതും മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികളും ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്. ഐസിസിയിലെ ഒരംഗരാജ്യമെന്ന […]
Read more

വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാ മുറിയൊരുക്കി മാർപ്പാപ്പ

വത്തിക്കാൻ: വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാ മുറിയൊരുക്കി മാർപ്പാപ്പ. വത്തിക്കാൻ ആസ്ഥാനത്തുള്ള 500 വർഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറിയോട് ചേ‍ർന്നാണ് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി ഇടം ഒരുക്കിയത്. ലൈബ്രറി സന്ദർശിക്കുന്ന മുസ്ലിം വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 15ാം നൂറ്റാണ്ടിൽ സ്ഥാപിതമായ വത്തിക്കാനിലെ അപ്പസ്തോലിക് ലൈബ്രറിയിൽ ഗവേഷണ ആവശ്യങ്ങൾക്കായി നിരവധിപ്പേരാണ് എത്താറുള്ളത്. 80000 ത്തിലധികം കയ്യെഴുത്ത് പ്രതികളും 50000 ചരിത്ര രേഖകളും അടക്കം 20 ദശലക്ഷത്തിലേറെ ബുക്കുകളാണ് ഈ ലൈബ്രറിയിൽ ഉള്ളത്. […]
Read more

ഗാസയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ ആക്രമണം; 97 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 28 പേർ മരിക്കുകയും 230 പേർക്ക് പരിക്കേറ്റു. ഇസ്രയേൽ സൈന്യം ഗാസയിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയത് ഹമാസ് വെടിവെച്ചതിനോട് പ്രതികരിച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച് ഹമാസ് നേരെ കടുത്ത നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം നൽകി. ഇതോടെ, മുമ്പ് പ്രഖ്യാപിച്ച സമാധാന കരാറിന്റെ രണ്ടാം ഘട്ടം ഭാവി പ്രതിസന്ധിയിൽ […]
Read more

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 23,094 അനധികൃത പ്രവാസികൾ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളൾ സംയുക്ത പരിശോധനകൾ നടത്തിയെതിനെത്തുടർന്ന് 23,094 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് 13,604 പേർ താമസനിയമം ലംഘിച്ചവരും, 4,816 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരുമായിരുന്നുവെന്നും, 4,674 പേർ തൊഴിൽ നിയമം ലംഘിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 22,989 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്രാ രേഖകൾക്കായി റഫർ ചെയ്തു. 3,568 പേർക്ക് യാത്രാ നടപടികൾ പൂർത്തിയാക്കാൻ സഹായം ലഭിച്ചു, 13,725 പേരെ […]
Read more

ദുബൈ ചരക്കുവിമാനം ഹോങ്കോങ്ങിൽ കടലിൽ വീണു ; രണ്ട് മരണം

ഹോങ്കോങ്: ദുബൈയിൽ നിന്ന് എത്തിയ ചരക്കുവിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് റൺവേയിൽനിന്ന് തെന്നിമാറി കടലിലേക്കു വീണു. അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയായിരുന്നു സംഭവം. എസിടി എയർലൈൻസിന്റെ ബോയിങ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് എമിറേറ്റ്സ് സ്ഥിരീകരിച്ചു. വിമാനത്തിന്റെ മുൻഭാഗവും പിന്നഭാഗവും വേർപെട്ട നിലയിൽ കടലിൽ ഭാഗികമായി മുങ്ങി. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ഹോങ്കോങ് വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് […]
Read more

പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ കവര്‍ച്ച; മുഖംമൂടിധരിച്ചെത്തിയ മൂന്നംഗസംഘം അമൂല്യ വസ്തുക്കള്‍ കവര്‍ന്നു

പാരീസ്: ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച രാവിലെ ആയിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. ജനാലകള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒമ്പതിനം അമൂല്യ വസ്തുക്കള്‍ കവര്‍ച്ച നടത്തി. സംഭവത്തിന് പിന്നാലെ ലൂവ്രെ മ്യൂസിയം അടച്ചു. മ്യൂസിയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മറയാക്കിയാണ് മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മ്യൂസിയത്തോട് ചേര്‍ന്ന നിര്‍മ്മിച്ച ലിഫ്റ്റ് വഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ആഭരണങ്ങള്‍ കൈക്കലാക്കിയ മോഷ്ടാക്കള്‍ സ്‌കൂട്ടറില്‍ ആണ് രക്ഷപ്പെട്ടത്. രാവിലെ ലൂവ്രെ […]
Read more

കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ ഇനി മുതൽ പുതിയ പോർട്ടൽ വഴി

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും ഇനി മുതൽ പുതിയ ഓൺലൈൻ സിസ്റ്റം ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹഹീൽ, ജലീബ് അൽ-ഷുയൂഖ്, ജഹ്റ എന്നീ കേന്ദ്രങ്ങളിൽ ഒക്ടോബർ 17ന് ശേഷം പഴയ പോർട്ടൽ വഴി അപേക്ഷകൾ സ്വീകരിക്കില്ല. പാസ്‌പോർട്ട് നടപടികൾ കാര്യക്ഷമമാക്കുകയും സേവനം വേഗത്തിലാക്കുകയും ചെയ്യുന്നതിനായാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അപേക്ഷകർ പുതിയ ഔദ്യോഗിക പോർട്ടൽ https://mportal.passportindia.gov.in/mission/ വഴി ഫോമുകൾ […]
Read more

കുവൈത്തിൽ 519 ട്രാഫിക് ലംഘനങ്ങൾ; 10 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസിന്റെ മൊബൈൽ പട്രോളിംഗ് ടീം വിവിധ സ്ഥലങ്ങളിൽ ഫീൽഡ് സുരക്ഷാ-ഗതാഗത ക്യാമ്പയിൻ നടത്തി. ഈ പരിശോധനയിൽ 519 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പിടികിട്ടാപ്പുള്ളികളായ 2 പേരെയും കേസിൽ ഹാജരാകാത്ത 2 പേരെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട രണ്ട് പേരെയും അറസ്റ്റ് ചെയ്തു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരാണ് പിടിയിലായത്.21 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും വാറണ്ടുള്ള എട്ട് വാഹനങ്ങൾ പിടിച്ചെടുത്ത് ഒരാളെ ട്രാഫിക് പൊലീസിന് കൈമാറുകയും ചെയ്തു. ജനറൽ […]
Read more

ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം

ഗസ: ഗസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം നടന്നു. സമാധാന കരാർ ലംഘിച്ചുള്ള ഈ ആക്രമണത്തിൽ പലസ്തീൻ കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. ഗസ സിറ്റിക്ക് സമീപമുള്ള സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തെയാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമാക്കി ആക്രമിച്ചത്. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തകർന്ന വീട്ടിൽ നിന്ന് സാധനങ്ങൾ തിരികെ എടുക്കാനെത്തിയിരിക്കെയാണ് ആക്രമണമുണ്ടായതാണെന്ന് ഗസ പ്രതിരോധ വക്താവ് മഹ്മൂദ് ബസൽ അറിയിച്ചു. ഇസ്രയേൽ അധിനിവേശം തുടരുകയാണ്. സാധാരണ പലസ്തീനികളെ അന്യായമായി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.