സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

യുഎഇയിൽ വീണ്ടും അല‍ർട്ട്; ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

അബുദാബി: യുഎഇയിൽ വീണ്ടും സുരക്ഷാ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിനെതിരെ ഉണ്ടായേക്കാവുന്ന മിസൈൽ ആക്രമണ ഭീഷണി വ്യോമപ്രതിരോധ സംവിധാനം നിലവിൽ നിരീക്ഷിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിൽ തുടരുകയും ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന മുന്നറിയിപ്പുകളും പുതുക്കലുകളും ശ്രദ്ധാപൂർവ്വം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. സുരക്ഷാ സാഹചര്യം പരിഗണിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ […]
Read more

ഇറാന്‍ ഒന്ന് തീര്‍ന്നോട്ടെ, അടുത്തത് ക്യൂബ… ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനിലെ സൈനിക നീക്കം പുരോഗമിക്കുന്നതിനിടെ അടുത്ത ലക്ഷ്യം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ചടങ്ങില്‍ സംബന്ധിക്കുമ്പോഴാണ് ക്യൂബയെ ലക്ഷ്യമിട്ട് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത്. ക്യൂബയില്‍ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങില്‍ ട്രംപ് വീണ്ടും വ്യക്തമാക്കിയത്. വെനസ്വേലയിലെ സൈനിക നടപടിക്ക് പിന്നാലെ അടുത്തത് ക്യൂബയായിരിക്കും എന്ന ആശങ്ക നേരത്തേയുണ്ടായിരുന്നു.
Read more

എത്ര ആറ്റം ബോംബ് വീണാലും ഒന്നും സംഭവിക്കില്ല ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം ഏതെന്നറിയാം

ലോകത്ത് ഏറ്റവും കൂടുതൽ ബങ്കറുകളുള്ള രാജ്യം ഏതാണെന്നും അതിൻ്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും നോക്കാം. സ്വിറ്റ്സർലൻഡ് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ വരുന്നത് മനോഹരമായ പർവതങ്ങളും ശാന്തമായ നഗരങ്ങളുമൊക്കെയാണ്. എന്നാൽ ഈ രാജ്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ മിക്ക വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം താഴെ വലിയ ആണവ പ്രതിരോധ ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആണവ ബങ്കറുകളുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഏതെങ്കിലും ഒരു യുദ്ധത്തെ പേടിച്ച് പെട്ടെന്നുണ്ടാക്കിയതല്ല ഈ […]
Read more

സന്ദർശക വിസയിൽ മകളെ കാണാൻ എത്തി; കുവൈത്തിൽ അച്ഛന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ (73) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
Read more

ദോഹയിലും അബുദാബിയിലും ശക്തമായ സ്ഫോടനങ്ങൾ; ആറ് പേർക്ക് പരിക്ക്

ദോഹ: പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ. വ്യാഴാഴ്ച പുലർച്ചെയാണ് ദോഹയ്ക്കും അബുദാബിക്കുമുകളിലൂടെ ശക്തമായ സ്ഫോടനങ്ങൾ കേട്ടത്. അബുദാബിയിൽ ഡ്രോൺ ആക്രമണത്തിനിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറുപേർക്കാണ് പരിക്കേറ്റത്. ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതിനിടെയാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിലെ ജനവാസ മേഖലയിലേക്കാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്. പരിക്കേറ്റവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ […]
Read more

മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം വൻ കപ്പൽ അപകടമെന്ന് വാർത്തകൾ; പ്രചാരണത്തിൽ പ്രതികരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും പ്രചരിച്ച മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം കപ്പൽ അപകടം നടന്നുവെന്ന വാർത്തകൾ നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രചരിക്കുന്ന വിവരങ്ങൾ അസത്യമാണെന്നും പരാമർശിക്കുന്ന സംഭവം കുവൈത്തിന്റെ ഭൗമപരിധിക്കുള്ളിൽ അല്ല, മറിച്ച് മുബാറക് അൽ-കബീർ തുറമുഖത്തിൽ നിന്ന് കുറഞ്ഞത് 60 കിലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു. കുവൈത്തിന്‍റെ പ്രദേശിക ജലപരിധിക്ക് പുറത്താണിത് സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ നിരവധി […]
Read more

ആറ്റംബോംബിനേക്കാള്‍ അപകടകാരി; ‘ഡൂംസ് ഡേ’ പരീക്ഷിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പുതിയ നീക്കവുമായി അമേരിക്ക. ആണവ ആയുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനട്ട്മാന്‍ -3 പരീക്ഷിച്ച് യുഎസ്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഡൂംസ്ഡേ’ മിസൈല്‍ എന്നാണ് മിനട്ട്മാന്‍ -3 അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഏകദേശം 10,000 […]
Read more

ഖമനേയി മരിച്ചിട്ടില്ല, സഹാറ മരുഭൂമിയില്‍ കണ്ടു? സത്യമറിയാം- Fact Check

ടെഹ്‌റാന്‍: ശനിയാഴ്ച്ചയാണ് ഇസ്രയേല്‍-അമേരിക്ക സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നത്. പിന്നാലെ ഇറാനും ഇത് സ്ഥിരീകരിച്ചു. രാജ്യത്ത് ഖമനേയിക്ക് പിന്‍ഗാമിയേയും പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടയിലാണ് ഖമനേയി മരിച്ചിട്ടില്ലെന്നും ആഫ്രിക്കയിലെ സഹാറ മരുഭൂമി പ്രദേശത്ത്‌വച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ കണ്ടു എന്ന വാദത്തോടെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളടക്കം പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഈ ഫോട്ടോകള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ ഇത് ഇപ്പോഴത്തേതല്ലെന്ന് കണ്ടെത്തി. അയത്തുള്ള അലി ഖമനേയിയുടെ ഈ ചിത്രങ്ങള്‍ 2014ലെ ആണ്. […]
Read more

ക്രൂയിസ് മിസൈലുകളുപയോഗിച്ച് ഇറാന്റെ ആക്രമണശ്രമം; ഖത്തറിലെ US എംബസിയിൽ അതീവജാഗ്രത

റിയാദ്: ഇറാനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ആക്രമണശ്രമം നടത്തി. ഇറാൻ അയച്ച മൂന്ന് ക്രൂയിസ് മിസൈലുകൾ സൗദി അറേബ്യ വിജയകരമായി തകർത്തതായി അധികൃതർ അറിയിച്ചു. സൗദിയിലെ അൽ-ഖർജ് നഗരത്തിന് പുറത്തേക്കാണ് മിസൈൽ ആക്രമണശ്രമം നടന്നത്. മുൻ ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗൾഫ് മേഖലയിലേക്കുള്ള ആക്രമണത്തിന്റെ തീവ്രത കുറഞ്ഞതായി വിലയിരുത്തപ്പെടുന്നു. എന്നാൽ സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ഖത്തറിലെ അമേരിക്കൻ എംബസിയിൽ അതീവ ജാഗ്രത തുടരുകയാണ്. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് കുവൈത്ത് ഭക്ഷ്യവസ്തുക്കളുടെ […]
Read more

സൗദി അരാംകോ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിലെ എണ്ണ ശുദ്ധീകരണ ശാലയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സുരക്ഷാസേന സമയോചിതമായി ഇടപെട്ട് ആക്രമണം പരാജയപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ഇന്ധന ഉൽപ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് ഊർജ്ജ മന്ത്രാലയ വക്താവും അറിയിച്ചു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.