സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: US News

അമേരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്സൺ അന്തരിച്ചു

വാഷ്ങ്ടണ്‍: നൊബേൽ ജേതാവും ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ പ്രധാനിയുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. 1953-ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍ഹെലിക്‌സ്) കണ്ടുപിടിച്ചത്. ഇതിനാണ് 1962-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടനയുടെ കണ്ടെത്തലിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതല്‍ ജീന്‍ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്ര […]
Read more

അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം; 1200 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

വാഷിങ്ടൺ: അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. 1,200ൽ അധികം വിമാന സർവീസുകൾ നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ താറുമാറായത്‌. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക്‌ പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിമാനക്കമ്പനികൾ നിരവധി ഷെഡ്യൂളുകൾ […]
Read more

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി

സാമ്പത്തികമായും രാഷ്രടീയപരമായും മുന്നിൽ നിൽക്കുന്ന അമേരിക്ക ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒക്ടോബർ 1ന് ആരംഭിച്ച ഭരണസ്തംഭനം 38 ാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ ഭാവി ഇനി എന്താകുമെന്നാണ് ലേകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ഷട്ട്ഡൗൺ മൂലം വിമാന ഗതാഗത രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. സർക്കാർ വകുപ്പുകളിൽ ജീവനക്കാർ കുറയുന്നതിനാൽ, രാജ്യത്തിനകത്തെ ഏകദേശം 10 ശതമാനം വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനമാണ് അധികൃതർ എടുതിരിക്കുന്നത്. എയർപോർട്ടുകളിലെ സുരക്ഷ മുതൽ യാത്രക്കാരുടെ സേവനങ്ങൾ വരെ കൈകാര്യം […]
Read more

ഗൾഫിൽ ഏകീകൃത വിസ അടുത്തവർഷം മുതൽ പ്രാബല്യത്തിൽ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയും പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കൂടുതൽ സുഗമമാക്കുന്ന ഒരു വലിയ മാറ്റത്തിന് തൂടക്കം കുറിക്കുകയാണ് സൗദി ടൂറിസം. മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗൾഫ് വിസ’ അടുത്ത വർഷം മുതൽ നൽകാനാകുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് വ്യക്തമാക്കി. യൂറോപ്യൻ ഷെങ്കൻ വിസ പരീക്ഷണത്തിന് പത്ത് വർഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വിസ പ്രവർത്തനത്തിന് തുടക്കം കുറിച്ച്, വെറും നാല് വർഷം […]
Read more

രഹസ്യമായി ആണവായുധ പരീക്ഷണം നടത്തുന്നെന്ന ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്:രഹസ്യമായി തങ്ങൾ ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന യൂഎസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യം തങ്ങളല്ലെന്നും അത് പുനരാരംഭിക്കുന്ന ആദ്യത്തെ രാജ്യവും തങ്ങളാവില്ലെന്നും പാകിസ്താൻ പറഞ്ഞു. സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) ഒപ്പുവെച്ചിട്ടില്ലെങ്കിലും, പരീക്ഷണങ്ങളിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്തുകയും സംയമനം പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി ആണവപരീക്ഷണങ്ങളിൽനിന്ന് അമേരിക്ക വിട്ട് നിൽക്കുകയാണെന്നും അപ്പോളും റഷ്യ, ചൈന, ഉത്തര കൊറിയ, […]
Read more

തിരഞ്ഞെടുപ്പിന് മുൻപ് പ്രശംസ;എന്നിട്ടും മംദാനിയെ അഭിനന്ദന കുറിപ്പിൽ പരാമർശിക്കാതെ തഴഞ്ഞ് ഒബാമ

ന്യൂയോര്‍ക്ക്: യു എസ്സ് മേയർ തിരഞ്ഞെടുപ്പിലെ വിജയിച്ച ഡെമോക്രാറ്റിക്‌ പാർട്ടി മേയർമാരെ അഭിനന്ദിച് മുൻ യൂ എസ്സ് പ്രസിഡൻറ് ബരാക് ഒബാമ. പക്ഷേ ഏറെ ശ്രെദ്ധിക്കപെട്ട തിരഞ്ഞെടുപ്പ് വിജയം ആയി മാറിയ ന്യൂയോര്‍ക്കില്‍നിന്നു വിജയിച്ച സെഹ്റാന്‍ മംദാനിയുടെ പേര് അഭിനന്ദന സന്ദേശത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വിര്‍ജീനിയയിലേയും ന്യൂജേഴ്സിയിലേയും കാലിഫോര്‍ണിയയിലേയും തിരഞ്ഞെടുപ്പ് വിജയങ്ങളെ സംബന്ധിച് അതിലും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള മംദാനിയുടെ വിജയം. ‘ഇന്ന് രാത്രി വിജയിച്ച എല്ലാ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. […]
Read more

യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

വാഷിങ്ടൺ: ഇറാഖ് യുദ്ധത്തിന്റെ കാരണക്കാരനായ യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. ന്യൂമോണിയയും ഹൃദയാഘാതവും മൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. 2001 മുതൽ 2009 വരെ ജോർജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് ഉപപ്രസിഡന്റായിരുന്നു ചെനി. 2003 ലെ ഇറാഖ് അധിനിവേശത്തിന് പിന്നിലെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു അദ്ദേഹം. കൂട്ടനശീകരണ ആയുധങ്ങളുടെ പേരിലാണ് അധിനിവേശം നടത്തിയതെങ്കിലും പിന്നീട് അത് തെറ്റായ വിവരമാണെന്നു തെളിഞ്ഞു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാൽ നിരവധി തവണ ചികിത്സയ്‌ക്കു വിധേയനായ ചെനി, 2012ൽ […]
Read more

ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ ആയി സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ മേയറുടെ പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ–അമേരിക്കൻ മുസ്‌ലിമാണ് സൊഹ്‌റാൻ മംദാനി. ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പിന്തള്ളിയാണ് വിജയം കരസ്ഥമാക്കിയത്. മംദാനിയുടെ പ്രചാരണത്തിന് സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറുവശത്ത്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുകയും, മംദാനി മേയറാവുകയാണെങ്കിൽ ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് […]
Read more

ട്രംപിന്റെ തീരുവ ഭാവി നാളെ അറിയാം; പകരം തീരുവ സംബന്ധിച്ചകേസ് യുഎസ് കോടതി പരിഗണിക്കുന്നത് നാളെ

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന പകരം തീരുവയുടെ ഭാവി തീരുമാനം നാളെ. ഇത് സംബന്ധിച്ച് നിര്‍ണ്ണായക കേസ് യു എസ് സുപ്രീം കേടതി പരിഗണിക്കുന്നത് നാളെ. രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാത്ത തീരുവകള്‍ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരമുണ്ടോ എന്ന കാര്യമാണ് കേടതി പരിശോധിക്കുക. സുപ്രീം കേടതി വിധി ട്രംപിന് എതിരായാല്‍ ഇത്തരത്തില്‍ ചുമത്തിയ തീരുവകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമാകുമെന്നും […]
Read more

അമേരിക്ക ലക്ഷ്യം വെക്കുന്നത് എന്ത്? എണ്ണയോ അതോ ലഹരി മരുന്നിന്റെ അവസാനമോ?

വാഷിംഗ്‌ടൺ: എന്താണ് അമേരിക്ക വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തിരഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നത്. കരീബിയന്‍ നാവികസേന വെനസ്വേലന്‍ ബോട്ടുകളെ ആക്രമിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുമതി നല്‍കി.കൂടാതെ നിക്കോളാസിനെക്കുറിച്ച് വിവരങ്ങങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം ഇരുപത്തഞ്ച് മില്യണ്‍ ഡോളറായി യു എസ് ഉയര്‍ത്തി. ആഭ്യന്തര മന്ത്രി കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്കും 15 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കൊക്കെയിന്‍ ഒഴുക്കു വര്‍ധിപ്പിച്ച് […]
Read more

Recent News

Advertisement