Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Information

കുവൈത്തിൽ ഹാന്‍റ വൈറസ് രോഗവ്യാപന സാധ്യത കുറവ്; സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഹാന്‍റ വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് രോഗപ്രതിരോധ-നിയന്ത്രണ കേന്ദ്രം നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വ്യക്തമാക്കി. രോഗബാധയുള്ള എലികളുമായോ അവയുടെ വിസർജ്യവുമായോ നേരിട്ടോ പരോക്ഷമായോ സമ്പർക്കം വരുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണമെന്ന് മന്ത്രാലയം അറിയിച്ചു. വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, […]
Read more

ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി; പാരിസ്ഥിതിക അനുമതിയിൽ വ്യക്തത വേണമെന്ന് ജയറാം രമേശ്

2026 മേയ് ഒന്നിന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്റ്റ്: എഫ്.എ.ക്യു.’ റിപ്പോർട്ടിൽ, പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതങ്ങൾ സമഗ്രമായ പരിസ്ഥിതി ആഘാത പഠനത്തിലൂടെയും വിശദമായ പരിസ്ഥിതി മാനേജ്മെന്റ് പദ്ധതിയിലൂടെയും വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്തുവരുന്നതായി അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ 2026 മേയ് മൂന്നിന് തന്നെ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും, 2024 സെപ്റ്റംബറിൽ നടന്ന ലിഖിത ചർച്ചകളുടെ പശ്ചാത്തലത്തിൽ ചില നിർണായക കാര്യങ്ങൾ വീണ്ടും ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. അന്തമാൻ-നിക്കോബാർ ദ്വീപുകളിലെ തുറമുഖപദ്ധതികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് […]
Read more

തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്തോ; മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്ന് ജിയോ

തെറ്റായ നമ്പറിലേക്ക് റീചാർജ് പോകുന്നത് പലർക്കും സംഭവിക്കുന്ന സാധാരണ അബദ്ധമാണ്. പ്രത്യേകിച്ച് വലിയ തുകയ്ക്കുള്ള പ്ലാനുകൾ റീചാർജ് ചെയ്യുമ്പോൾ ഇത്തരം പിഴവ് സംഭവിച്ചാൽ ഉപഭോക്താക്കൾക്ക് വലിയ നഷ്ടമാകും. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ്. തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്താലും പണം തിരികെ ലഭിക്കുന്ന പുതിയ സൗകര്യം ജിയോ അവതരിപ്പിച്ചു. പരിമിതമായ സമയത്തിനുള്ളിൽ മൈജിയോ ആപ്പിലൂടെ റീഫണ്ടിനായി അപേക്ഷിക്കാമെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നത്. ഇനി തെറ്റായി റീചാർജ് ലഭിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി ബന്ധപ്പെടേണ്ട ബുദ്ധിമുട്ടില്ലെന്നും ജിയോ അറിയിച്ചു. […]
Read more

കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം; പരാതി നൽകുന്നതിലെ താമസം മൂലം കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകുന്നതിലെ താമസം മാത്രം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. മതിയായ തെളിവുകൾ ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ നിരീക്ഷണം നടത്തിയത്. 2010 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി […]
Read more

രാജ്യത്ത് ‘സചേത്’ അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ; പരിഭ്രാന്തരാകേണ്ട

ന്യൂ ഡൽഹി: രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സംവിധാനം കേന്ദ്ര സർക്കാർ വിജയകരമായി പരീക്ഷിച്ചു. കോടിക്കണക്കിന് മൊബൈൽ ഫോണുകളിൽ ഒരേസമയം മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തി. അസാധാരണമായ ശബ്ദത്തോടെയാണ് അലർട്ട് ലഭിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ചേർന്നാണ് ഈ ട്രയൽ നടത്തിയത്. പ്രകൃതിദുരന്തങ്ങൾക്കും മറ്റ് അടിയന്തര സാഹചര്യങ്ങൾക്കും സമയോചിതമായ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് പരീക്ഷണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. […]
Read more

ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളുമായി എന്‍പിസിഐ

കൊച്ചി: ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാകുമ്പോള്‍ സുരക്ഷിതവും ജാഗ്രതയോടെയും ഉപയോഗിക്കാന്‍ പ്രത്യേത നിര്‍ദേശങ്ങളുമായി എന്‍പിസിഐ. പണമടയ്ക്കുന്നതിനു മുന്‍പ് സ്‌ക്രീനില്‍ കാണിക്കുന്ന പേരുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഔദ്യോഗികവും വിശ്വാസ്യവുമായ ആപ്പുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും മാത്രമേ പണമടയ്ക്കാവൂ. പരിചയമില്ലാത്തവരില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകള്‍ തുറക്കുകയോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുത്. യുപിഐ പിന്‍ നമ്പര്‍, ഒടിപി, ബാങ്ക് വിവരങ്ങള്‍ എന്നിവ സ്വകാര്യവും രഹസ്യവുമാണ്. ബാങ്ക്, പോലീസ്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പോലും ആരുമായും ഈ […]
Read more

തിരുവനന്തപുരം കോർപറേഷനിലെ 50 ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായും ഭാഗികമായും മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ഏകദേശം 50 ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായും ഭാഗികമായും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിലെ 72 എംഎൽഡി, 75 എംഎൽഡി ജലശുദ്ധീകരണ ശാലകളിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഉൽപാദനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ് പ്രധാന കാരണം. വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലെ കേടായ വാൽവ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും ഇതിനോടൊപ്പം നടക്കും. വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വെള്ളിയാഴ്ച രാവിലെ 8 മണിവരെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം […]
Read more

എടുത്തിട്ടില്ലാത്ത വായ്പയുടെ പേരിൽ കുടുങ്ങിയ സാഹചര്യം ആണോ

എത്ര ക്രമമായി പണം സമ്പാദിച്ചാലും ചില അടിയന്തര സാഹചര്യങ്ങളിൽ വായ്പ ആവശ്യമായി വരാം. എന്നാൽ, മികച്ച ക്രെഡിറ്റ് സ്‌കോർ ഉണ്ടെന്ന വിശ്വാസത്തോടെ ബാങ്കിനെ സമീപിക്കുമ്പോൾ തന്നെ, നിങ്ങളുടെ പേരിൽ ഇതിനകം കുടിശ്ശികയുള്ള വായ്പയുണ്ടെന്ന് അറിയിക്കപ്പെടുന്ന സാഹചര്യം പലർക്കും നേരിടേണ്ടി വരുന്നു. താൻ ഒരിക്കലും എടുത്തിട്ടില്ലാത്ത വായ്പയുടെ പേരിൽ കുടുങ്ങുന്ന ഈ അവസ്ഥ വലിയ ആശങ്കയ്ക്ക് ഇടയാക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾക്കു പിന്നിൽ പാൻ കാർഡ് വിവരങ്ങളുടെ ദുരുപയോഗമാണ് പ്രധാന കാരണം. പാൻ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്പ […]
Read more

Recent News

Advertisement
WhiteswanTV Footer