സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

15 സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിർത്തി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: വരാനിരിക്കുന്ന ദീപാവലി, ഛത് പൂജ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി രാജ്യത്തെ പ്രധാന 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെ സുരക്ഷിതവും സുഗമവുമായ സഞ്ചാരമാണ് ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കത്തിന് പിന്നിൽ. നിയന്ത്രണം 2025 ഒക്ടോബർ 28 വരെ തുടരുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ബോർഡിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം മുതിർന്ന പൗരന്മാർ, രോഗികൾ, കുട്ടികൾ, സഹായം ആവശ്യമുള്ള വനിതാ യാത്രക്കാർ എന്നിവർക്ക് ആവശ്യാനുസരണം പ്ലാറ്റ്‌ഫോം ടിക്കറ്റ് അനുവദിക്കും. നിലവിൽ ഈ നിയന്ത്രണം […]
Read more

ഫാസ്‍ടാഗ് വാർഷിക പാസിന് രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം ഉപയോക്താക്കൾ

തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് വാർഷിക പാസ് 2.5 ദശലക്ഷം പേർ ഉപയോഗിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റ് 15 നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നു. കൂടാതെ ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇത് ബാധകമാണ്. ഒരു വർഷത്തെ കാലാവധിക്കോ 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കോ ​​3,000 രൂപ ഒറ്റത്തവണ ഫീസ് അടച്ച് വാർഷിക […]
Read more

അഹമ്മദാബാദ് വിമാനാപകടം; ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എയർ ഇന്ത്യ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തിന്റെ മേൽനോട്ടത്തിൽ സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പിതാവിന്റെ ഹർജിയിൽ, ഒരു സമിതി രൂപീകരിച്ച് കേസിന്റെ മേൽനോട്ടം കോടതിയുടെ കീഴിൽ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ദീപാവലി അവധിക്കുശേഷം കോടതിയിൽ പരിഗണിക്കപ്പെടും. നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും, കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്നും പുഷ്‌കരാജ് സബർവാൾ മുൻപ് ആവശ്യപ്പെട്ടിരുന്നു. […]
Read more

ഫാസ്ടാഗില്ലാത്ത വണ്ടികള്‍ക്ക് ടോള്‍ബൂത്തുകളില്‍ ഇരട്ടിചാര്‍ജ്: നിയമം നവംബര്‍ 15 മുതല്‍

ന്യൂഡല്‍ഹി: ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതല്‍ തടസമില്ലാത്തതും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായി ടോള്‍ പിരിവില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്രം. സാധുവായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ടോള്‍ പിരിവില്‍ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയമാണ് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. 2025 നവംബര്‍ 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നടപ്പിലാവുക എന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് പ്രശ്‌നം ഉണ്ടെങ്കിലോ, വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലെങ്കിലോ പണം […]
Read more

‘ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് തീരുമാനിക്കുന്നു’; നരേന്ദ്ര മോദിക്ക് ഭയമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി. അവഗണന നേരിട്ടിട്ടും നരേന്ദ്ര മോദി ട്രംപിനെ നിരന്തരം അഭിനന്ദിക്കുന്നു. ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുന്നുവെന്നും രാഹുൽ ഗാന്ധിയുടെ വിമർശനം. അമേരിക്കയിലേക്കുള്ള ധനകാര്യമന്ത്രിയുടെ പര്യടനം റദ്ദാക്കി. മോദി ഗാസ സമാധാന ഉച്ചകോടി ഒഴിവാക്കിയതും ഇക്കാര്യങ്ങൾ കൊണ്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി […]
Read more

റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: കെനിയ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തിനേയും ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനെയുമാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രിയുടെ എക്സിൽ കുറിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ റെയ്‌ല ഒഡിംഗയെ അടുത്തറിയാൻ ഭാഗ്യമുണ്ടായി ആയുർവേദത്തിലും ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും മൂല്യങ്ങളോടും പുരാതന ജ്ഞാനത്തോടും അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്തൻ അദ്ദേഹം ശ്രമിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു.
Read more

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ മരിച്ചു

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഫലോഡി സമീപം സ്വകാര്യ എസി ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്കുള്ള ബസിലാണ് അപകടം നടന്നത്. 57 യാത്രക്കാരെ കയറ്റിയ ബസ് യാത്ര ആരംഭിച്ച് ഏകദേശം 20 മിനിറ്റുകൾക്കുശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നു, മുഴുവൻ ബസും തീയിൽ ആകപ്പെട്ടു. ഫയർഫോഴ്സും പ്രാദേശികരും ചേർന്ന് മണിക്കൂറുകൾ […]
Read more

പ്രതിഷേധം ഫലം കണ്ടു; വനിതാ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഡല്‍ഹിയിലും യുപിയിലും നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായിരുന്നു. വനിതകളെ ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാന്‍ മൗനം പാലിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ് എന്നിവയുള്‍പ്പെടെ നിരവധി മാധ്യമ സംഘടനകള്‍ ഈ നടപടിയെ ‘വിവേചനപരം’ എന്ന് അപലപിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉള്‍പ്പെടെ ഒരു കാരണവശാലും […]
Read more

അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ താജ്മഹൽ സന്ദർശനം റദ്ദാക്കി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കി. അവസാന നിമിഷമാണ് സന്ദര്‍ശനം റദ്ദാക്കിയതായുള്ള അറിയിപ്പെത്തിയത്. അതേസമയം സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശം ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മിഷണര്‍ സോനം കുമാര്‍ പറഞ്ഞു. താജ്മഹലിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി താലിബാന്‍ മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more

ആര്‍ച്ചറി പ്രീമിയര്‍ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രിക്ക് വില്ല് സമര്‍പ്പിച്ച് രാം ചരണ്‍

ആര്‍ച്ചറി പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടന്‍ രാം ചരണ്‍, ആര്‍ച്ചറി പ്രീമിയര്‍ ലീഗ് (എപിഎല്‍) ചെയര്‍മാന്‍ അനില്‍ കാമിനേനി, ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് വീരേന്ദര്‍ സച്ച്ദേവ എന്നിവര്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.