Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

സിജെപി പ്രതിഷേധം; അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരുടെ പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രം

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ നേരിട്ട് അക്രമത്തിൽ പങ്കാളികളായവരുടെ പാസ്‌പോർട്ടുകൾ റദ്ദ് ചെയ്യാൻ നീക്കം. ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ, വീഡിയോ റെക്കോഡിങ്ങുകൾ, മറ്റ് സാങ്കേതിക തെളിവുകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് പ്രതിഷേധത്തിനിടയിൽ അക്രമം നടത്തിയവരെ തിരിച്ചറിയുകയെന്നും അധികൃതർ വ്യക്തമാക്കി. അക്രമികൾക്കെതിരേ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പമാണ് പാസ്‌പോർട്ട് റദ്ദാക്കാൻ ആലോചിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച സിജെപി നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് […]
Read more

കോക്രോച്ച് സമരത്തിനിടെ മോദിയെ കണ്ട് പവാർ; സ്ത്രീസംവരണ ബില്ലും മണ്ഡല പുനർനിർണയവും പാസ്സാകുമോ? മാസ്റ്റർ സ്ട്രോക്കിൽ ഞെട്ടി ഇൻഡ്യ സഖ്യം

കോക്രോച്ചുകളുടേയും യുവാക്കളുടേയും പ്രതിഷേധാ​ഗ്നിയിൽ കത്തിയെരിയുന്ന രാജ്യതലസ്ഥാനത്ത് അധികം ചർച്ച ചെയ്യപ്പെടാതെ മറ്റ് ചില നിർണായക നീക്കങ്ങളും കൂടിക്കാഴ്ച്ചകളും നടക്കുന്നുണ്ട്. മാധ്യമങ്ങളെല്ലാം പ്രക്ഷോഭകർക്ക് പിന്നാലെ പോകുന്നു, പ്രതിപക്ഷം പാർലമെന്റിൽ സർക്കാരിനെതിരെ പ്ലാക്കാർഡുകളുമായി മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളുമായി സജീവമാണ്. അതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു നിർണ്ണായക കൂടിക്കാഴ്ച ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ ഉലയ്ക്കാൻ പാകത്തിലുള്ളതാണ്. സ്ത്രീ സംവരണ ബില്ലിന്റെ നടപ്പാക്കലും മണ്ഡല പുനർനിർണ്ണയ ബില്ലും മുന്നിൽനിൽക്കെ, പാർലമെന്റിൽ ബി.ജെ.പി സർക്കാർ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമോ എന്ന […]
Read more

വിദ്യാർഥി പ്രതിഷേധം; ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകരും രംഗത്ത്. സുപ്രീം കോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഭരണഘടനയുടെ ആമുഖം ചൊല്ലിയാണ് പ്രതിഷേധിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് പ്രതിഷേധമെന്ന് അഭിഭാഷകർ വ്യക്തമാക്കി. ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. സുപ്രീം […]
Read more

സിജെപി പ്രതിഷേധത്തിൽ വാളുകളുമായി ഖാലിസ്ഥാനികൾ; പ്രചരണം വ്യാജം, വീഡിയോ ഉത്തരാഖണ്ഡിൽ നിന്നുള്ളത്- VIDEO

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ വാളുകളും കല്ലുകളുമായി ‘ഖാലിസ്താനികൾ’ പങ്കെടുത്തു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചിരുന്നു. നിഹാംഗ് സിഖുകാർ പൊലീസുമായി ഏറ്റുമുട്ടുന്നതും ബാരിക്കേഡുകൾ എടുത്തുമാറ്റുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാൽ, ഈ പ്രചാരണംഅടിസ്ഥാനരഹിതമാണെന്നും, വൈറലാകുന്ന വിഡിയോയ്ക്ക് ഡൽഹിയിലെ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലെന്നും ആൾട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്ക് പരിശോധനയിൽ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും 2026 ജൂലൈ 20ന് സിജെപി ‘സൻസദ് ചലോ’ എന്ന […]
Read more

പൊലീസ് യൂണിഫോം ഇല്ല, നെയിം പ്ലേറ്റ് ഇല്ല, ബൂട്ടിന് പകരം ചെരുപ്പ്; ആണി പതിപ്പിച്ച ലാത്തിയുമായി എത്തിയത് സേനാം​​ഗങ്ങൾ തന്നെയോ?

വിദ്യാർഥി പ്രക്ഷോഭത്തെ സായുധ സേനകൾ നേരിടുന്നത് പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെ പ്രയോഗിച്ച്, കേവലം ദേശവിരുദ്ധരെ നേരിടുന്നതിന് സമാനമായ അതിക്രൂരമായ രീതിയിലാണെന്ന ഗുരുതര ആരോപണം ഉയരുന്നു. യൂണിഫോം ധരിക്കാതെയും നെയിം പ്ലേറ്റുകൾ ഇല്ലാതെയും പ്രതിഷേധ സ്ഥലത്തേക്ക് കടന്നുകൂടിയവർ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭക്കാരെ മൃഗീയമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിട്ട ഇരിൽ ചിലർ യഥാർത്ഥ സേനാംഗങ്ങളല്ലെന്നും മറിച്ച് സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവരാണെന്നും വിദ്യാർഥികൾ ഉറപ്പിച്ചു പറയുന്നു. കയ്യിൽ ചരടുകൾ കെട്ടിയെത്തിയ ചെറുപ്പക്കാർ പെൺകുട്ടികളെപ്പോലും ക്രൂരമായി മർദിച്ചുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സായുധ […]
Read more

ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം: സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനെതിരെ കോക്രോച്ച് ജനതാ പാർട്ടി. മോദിയുടെ പ്രതികരണം ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതിന് സമാനമാണെന്ന് സിജെപി വിമർശിച്ചു. യുവാക്കളുടെ ഭാവിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സ്ഥാനത്തേക്കാൾ പ്രധാനമാണെന്നും സിജെപി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതികരണം ക്രൂരമായ തമാശയാണെന്നും, സമരത്തിന്റെ യഥാർഥ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും പാർട്ടി ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച നിയമപരമായ പ്രശ്നമല്ലെന്നും, സംവിധാനത്തിന്റെ പരാജയമാണെന്നും സിജെപി പറഞ്ഞു. […]
Read more

‘യുവാക്കളുടെ ഭാവിയെ തകർത്തത് മോദി’; പാർലമെന്റിന് മുന്നിൽ എംപിമാരുടെ ഉന്തും തള്ളും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഭാവി തകർത്തത് മോദി സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാർത്ഥികളോട് ക്ഷമാപണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വ്യക്തവും ന്യായവുമാണെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇതിനിടെ പാർലമെന്റ് കവാടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര […]
Read more

‘പ്രശ്‌നമുണ്ടാക്കുന്നത് വിദ്യാര്‍ത്ഥികളല്ല, പുറത്തു നിന്നുളള ആളുകള്‍’: അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘർഷം സൃഷ്ടിക്കുന്നത് സമരക്കാരല്ലെന്നും പുറത്തുനിന്നുള്ള ആളുകളാണെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ. സമവായ ചർച്ചകൾക്കായി ജന്തർ മന്തറിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണെന്നും കേന്ദ്രമന്ത്രിമാർക്ക് പ്രതിഷേധവേദിയിലെത്തി ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ് വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ […]
Read more

അലയൊലികൾ കേരളത്തിലും ശക്തം;നഗരത്തിൻ്റെ പല ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സുതാര്യമായ വിദ്യാഭ്യാസത്തിന് വേണ്ടി രാജ്യത്തെ യുവാക്കൾ ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രക്ഷോപങ്ങളുടെ വിവരങ്ങളും ദൃശ്യങ്ങളും കാട്ടുതീപോലെ പടരുകയാണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും യുവാക്കൾ സമരമുഖത്തേയ്ക്ക് ഒഴുകി എത്തുന്നു. രാജ്യവ്യാപകമായി സിജെപിയുടെ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനങ്ങളും , പ്രതിഷേധങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനിങ്ങും നടക്കുന്നു . പ്രതിഷേധത്തിന്റെ അലയൊലികൾ കേരളത്തിലും നേരത്തെ വന്നിരുന്നു. വിസ്മയ മോഹൻലാൽ, ടോവിനോ,പാർവതി , ആസിഫലി തുടങ്ങിയചലച്ചിത്ര താരങ്ങളും റഹീം എംപി , […]
Read more

കേന്ദ്രം ഉറപ്പുപറഞ്ഞ 2 കാര്യങ്ങൾ നടപ്പാക്കിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിബന്ധന വച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ രണ്ട് ഉറപ്പുകൾ നടപ്പാക്കിയാൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് വാങ്ചുക്ക് കേന്ദ്രത്തിന് കത്ത് നൽകിയത്. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നുവെന്ന് വാങ്ചുക്ക് ചൂണ്ടിക്കാട്ടി. കൂടാതെ, നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ […]
Read more

Recent News

Advertisement
WhiteswanTV Footer