Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

‘ഒരിക്കലും മറക്കില്ല’; കത്തിയ ടാങ്കറില്‍ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ചൈന

ബെയ്ജിങ്: കഴിഞ്ഞ വർഷം കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ സായുധ സേനകൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും വർധിപ്പിക്കണമെന്നും റിയർ അഡ്മിറൽ യു ജിയാൻ ആവശ്യപ്പെട്ടു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് പ്രത്യേക നന്ദി അറിയിച്ചത്. 2025 ജൂണിലാണ് ചൈനീസ് ചരക്ക് കപ്പലായ […]
Read more

പരിക്കേറ്റ യുവാവിന്റെ കണ്ണിലും നെഞ്ചിലും പെല്ലെറ്റ്; കേന്ദ്രത്തിന്റേയും പൊലീസിന്റേയും വാദം പൊളിയുന്നു

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ പാർലമെന്റ് മാർച്ച് നടത്തിയ യുവാക്കൾക്കുനേരെ പെല്ലെറ്റ് ​ഗൺ ഉപയോ​ഗിച്ചില്ലെന്ന കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വാദം തള്ളി ആശുപത്രി റിപ്പോർട്ട്. അർധസേനയുടെയും ഡൽഹി പൊലീസിന്റെയും അതിക്രമത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കണ്ണിൽനിന്ന് പെല്ലെറ്റുകൾ നീക്കം ചെയ്തു. ഡൽഹിയിലെ ലേഡി ഹാർഡിങ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷെയ്ഖ് ഇർഷാദ് മൻസൂരി(25) യെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. യുവാവിന്റെ നെഞ്ചിലും കഴുത്തിലും പെല്ലെറ്റുകൾ തറച്ചിട്ടുണ്ടെന്നും ഇവ നീക്കംചെയ്യേണ്ടതുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. യൂണിഫോം ധരിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ആണ് […]
Read more

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ, പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കത്തുന്നു- VIDEO

ന്യൂഡൽഹി: പ്രതിഷേധ സൂചകമായി പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും എംപിമാർക്കുമെതിരെ കഴിഞ്ഞ ദിവസം നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. കോൺഗ്രസിനൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ എംപിമാരും പ്രതിഷേധത്തിൽ അണിചേർന്നു. രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്നും പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പാർലമെന്റിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാർഥികളേയും മാധ്യമപ്രവർത്തകരെയും പോലീസ് തല്ലിച്ചതച്ചു എന്നും പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രിയങ്ക […]
Read more

ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടി; പ്രതിഷേധം തുടരുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ഡൽഹിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എംപിമാർക്കും നേരെ പൊലീസ് നടത്തിയ നടപടി നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പൊലീസ് മോശമായ രീതിയിലാണ് രാഹുൽ ഗാന്ധിയെയും എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയതെന്നും ശക്തമായ ബലപ്രയോഗം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥികളുടെ പ്രതിഷേധത്തോടും കേന്ദ്രസർക്കാർ ക്രൂരമായ സമീപനമാണ് സ്വീകരിച്ചതെന്നും അതിന്റെ തുടർച്ചയാണ് ഡൽഹിയിൽ കണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

ജനാധിപത്യത്തെ അടിച്ചമര്‍ത്തല്‍; രാഹുലിന്റെ അറസ്റ്റിനെ അപലപിച്ച് ടിവികെ

ന്യൂഡൽ‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അപലപിച്ച് ടിവികെ. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമർത്തുന്ന നടപടികളെ ശക്തമായി അപലപിക്കുന്നതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് പിന്തുണ അറിയിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചത് പൗരാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ടിവികെ ആരോപിച്ചു. ഇത്തരത്തിലുള്ള നടപടി ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പാർട്ടി വിമർശിച്ചു. നീറ്റ് പരീക്ഷയോടുള്ള എതിർപ്പും ടിവികെ ആവർത്തിച്ചു. പരീക്ഷ ആരംഭിച്ച കാലം […]
Read more

സ്വന്തം എംപിമാരെ പോലും അറിയിക്കാതെ നീക്കം, സ്തംഭിച്ച് രാജ്യതലസ്ഥാനം, രാഹുലിനെ വലിച്ചിഴച്ച് പൊലീസ്; മുൾമുനയിൽ നിർത്തി കോൺ​ഗ്രസിന്റെ മിന്നൽ സമരം

ഇന്നലെ ഉച്ച വരെ എരിഞ്ഞ് നിന്നിരുന്ന രാജ്യ തലസ്ഥാനത്തെ ഉച്ചയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കത്തിക്കുകയായിരുന്നു കോൺ​ഗ്രസ്. വൈകിട്ട് മൂന്നര മുതൽ 7 വരെ നഗരം സ്തംഭിച്ചു എന്ന് തന്നെ പറയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയെന്ന ആവശ്യത്തിലേക്ക് വരെയെത്തി. രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ​ഗാന്ധിയേയും കെസി വേണു​ഗോപാലിനേയുമെല്ലാം ഡൽ​ഹി പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് മാറ്റിയത്. ഒരുപക്ഷേ, രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും […]
Read more

സിജെപി പ്രതിഷേധത്തിനിടെയിൽ ഉണ്ടായ പൊലീസ് ക്രൂരതയിൽ പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ ശേഷം തടവിൽ പാർപ്പിച്ചിരുന്ന ഛത്രസാൽ സ്റ്റേഡിയത്തിൽ നിന്നാണ് രാഹുൽ ഗാന്ധി വീഡിയോ സന്ദേശം പങ്കുവെച്ചത്. “ഇന്ത്യയിലെ വിദ്യാർഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ നേരിട്ടുള്ള സന്ദേശം” എന്ന കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്. വിദ്യാർഥികൾക്ക് നേരെയുണ്ടായ […]
Read more

സിജെപിയെ പിന്തുണച്ച് മലയാളി താരങ്ങൾ

ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രക്ഷേപത്തിനെ പിന്തുണച്ചുകൊണ്ട് നടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. “സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് സംവാദത്തിന് പകരം അതിരുകടന്ന ബലപ്രയോഗമാണ് മറുപടിയാകുന്നതെങ്കിൽ, നാം എല്ലാവരും ഒന്ന് നിർത്തി ചിന്തിക്കണം — നാം എങ്ങനെയുള്ള ജനാധിപത്യമായാണ് മാറിക്കൊണ്ടിരിക്കുന്നത്?”…ഇങ്ങനെ തുടങ്ങുന്നതാണ് ഇസ്റ്റാഗ്രാം പോസ്റ്റ്. സമരത്തെ പിന്തുണച്ച് മലയാളത്തിൻ്റെ മുൻനിര താരങ്ങൾ എല്ലാം എത്തിയിട്ടുണ്ട്.നടൻ ടോവിനോയും യുവാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. നടി പാർവതി തിരുവോത്ത് […]
Read more

രാഹുലിനേയും പ്രിയങ്കയേയും കെസി വേണു​ഗോപാലിനേയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് പൊലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്സും ന‌‌ടത്തിയത് കടുത്ത ബലപ്രയോഗം. യൂണിഫോമിൽ നെയിംബോർഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള ഉദ്യോഗസ്ഥരുമാണ് ബലപ്രയോഗം നടത്തിയത്. രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരായ കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. ഹൈബി ഈഡനെ നിലത്തിട്ടു വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മുതിർന്ന […]
Read more

പ്രതിഷേധക്കാർക്ക് പിന്തുണ; ഓൺലൈൻ വഴി ഭക്ഷണം എത്തിച്ചുനൽകി ജനങ്ങൾ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ ഭ​ക്ഷണവും കുടിവെള്ളവുമെല്ലാം ഓർഡർ ചെയ്തത്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഭക്ഷണം എത്തിയത്. സ്നാക്സുകൾ, ഭക്ഷണപ്പൊതികൾ, കുടിവെള്ളം, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഓൺലൈനായി ഓർഡർ ചെയ്ത് ഡെലിവറി ലൊക്കേഷൻ ജന്തർമന്തറിലെ സമരവേദിയായി […]
Read more

Recent News

Advertisement
WhiteswanTV Footer