Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

‘രാജ്യത്തിന് സോനം വാങ്ചുക്കിനെ വേണം’, നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് അഭിജിത് ദീപ്കെ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സി ജെ പി നേതൃത്വം. വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ പ്രധാനമാണെന്നും, രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി ജെ പി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. ധർമ്മേന്ദ്ര പ്രധാന്റെ രാജി കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്നും, അതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം […]
Read more

ജന്തർ മന്തറിലെ പൊലീസ് ആക്രമണം; അടിയന്തര ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. “ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്” എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഹർജി പരിഗണിക്കാതിരുന്നത്. വിഷയം ഉന്നയിച്ച അഭിഭാഷകൻ നരേന്ദ്ര മിശ്രയോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ഗൗരവമായ വിഷയങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വീഡിയോ കാണാൻ താൽപര്യമില്ലെന്നും […]
Read more

ആളിക്കത്തി ഡൽഹി; സമവായത്തിന് തയ്യാറായി കേന്ദ്രം, ചർച്ചയ്ക്ക് ഇങ്ങോട്ട് വരണമെന്ന് CJPയും, ചോദ്യചിഹ്നമായി പ്രതിഷേധക്കാരുടെ യഥാർത്ഥ ലക്ഷ്യം

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിദ്യാർഥി-ബഹുജന പ്രതിഷേധങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രക്ഷോഭത്തിന് നേരെ ഡൽഹി പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെ തെരുവുകൾ യുദ്ധക്കളമായി. തൊട്ടുപിന്നാലെ പ്രതിഷേധം കോൺഗ്രസ് ഏറ്റെടുത്തതോടെ ഡൽഹി പൂർണ്ണമായും മുൾമുനയിലായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്ന കാഴ്ചകൾക്കും ഇന്ദ്രപ്രസ്ഥാനം സാക്ഷ്യം വഹിച്ചു. ഒടുവിൽ സമാനതകളില്ലാത്ത […]
Read more

പൊലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി, ‘പ്രധാനമന്ത്രി മാപ്പ് പറയണം’

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജ് ക്രൂരമാണെന്ന് ആരോപിച്ചു. തങ്ങളുടെ പരാതികൾ കേൾക്കണമെന്ന ആവശ്യം മാത്രമാണ് വിദ്യാർത്ഥികൾ ഉന്നയിച്ചതെന്നും, അവർ ചെയ്ത തെറ്റ് എന്താണെന്നും രാഹുൽ ചോദിച്ചു. […]
Read more

പ്രഷർ കുക്കറിന്‍റെ അടപ്പ് കൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുനിതാദേവി (30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബിഹാർ സ്വദേശികളാണ്. കഴിഞ്ഞ ഒമ്പത് വർഷമായി താനെയിൽ ഏഴ് വയസ്സുള്ള മകനൊപ്പം താമസിച്ചുവരികയായിരുന്നു. പൊലീസിന്റെ വിവരമനുസരിച്ച്, സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സുനിതാദേവി പ്രഷർ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയും പിന്നീട് […]
Read more

മനപൂര്‍വ്വം നോബോള്‍ എറിഞ്ഞാല്‍ ഇനി പണി കിട്ടും; ചട്ടങ്ങളില്‍ വന്‍ മാറ്റങ്ങള്‍

മുംബൈ: 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പ്ലേയിംഗ് കണ്ടീഷനുകളിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. ബൗളിംഗ്, മത്സര നിയന്ത്രണം, കോച്ചിംഗ് ഇടപെടൽ തുടങ്ങിയ മേഖലകളിൽ പുതിയ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. മേരിലീബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ. പുതിയ ചട്ടങ്ങൾ സംബന്ധിച്ച സർക്കുലർ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ബിസിസിഐ അയച്ചുകഴിഞ്ഞു. അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. മനഃപൂർവം നോ-ബോൾ എറിയുന്ന ബൗളർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. […]
Read more

ജമ്മു കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസുകാരൻ വീരമൃത്യു. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെ അനന്തനാഗിലെ ലാൽ ചൗക്ക് പ്രദേശത്താണ് സംഭവം. അമർനാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരിക്കേറ്റ ആഷിഖ് ഹുസൈൻ ഖുറേഷിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്ന ഭീകരസംഘടന […]
Read more

തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം

ചെന്നൈ: നഗരപരിധിയിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പുതിയ മിനി ബസുകളുടെ നിറത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. ടിവികെ പാർട്ടിയുടെ പതാകയിലെ മഞ്ഞയും ചുവപ്പും നിറങ്ങളോട് സാമ്യമുള്ള രീതിയിലാണ് ബസുകൾക്ക് പെയിന്റ് നൽകിയിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. പുതിയ ബസുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ പ്രതികരണങ്ങളാണ് ഉയർന്നത്. സ്കൂൾ, കോളേജ് ബസുകൾക്ക് സമാനമായ നിറമാണ് എംടിസി ബസുകൾക്കും നൽകിയിരിക്കുന്നതെന്ന് ചിലർ വിമർശിച്ചപ്പോൾ, ടിവികെ പതാകയുടെ നിറവുമായി സാമ്യമുണ്ടെന്ന ചൂണ്ടിക്കാട്ടി നിരവധി പേർ […]
Read more

മോദിയുമായി കൂടിക്കാഴ്ച നടത്തി ശരത് പവാറും സുപ്രിയ സുലെയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി (എസ്.പി.) അധ്യക്ഷൻ ശരത് പവാർയും മകൾ സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായതെന്ന് വിവരം. വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് സംവേദനക്ഷമമായ സമീപനം സ്വീകരിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ശരത് പവാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയുന്നു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നേരത്തെ ജന്തർ മന്തറിൽ സന്ദർശിച്ച് […]
Read more

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഹുൻസൂർ സ്വദേശിയായ ഹരീഷ് (39), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നതനുസരിച്ച്, ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer