ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31നുള്ളിൽ സമർപ്പിക്കും
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ റിപ്പോർട്ട് മാർച്ച് 31നകം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണപ്പാളികളുടെ 36 ശതമാനം സാമ്പിളുകളാണ് എസ്.ഐ.ടി ശേഖരിച്ചിരിക്കുന്നത്. ഇവയുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നടത്തുമെന്ന് കോടതിയിൽ അറിയിച്ചു. പരിശോധന സൗജന്യമായി നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്.ഐ.ടി വ്യക്തമാക്കി. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർ- ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവുകൾ ഹാജരാക്കാനായില്ലെന്ന് […]
Read more

