സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Ernakulam

സ്കൂട്ടറുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : ബി ജെ പി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം

എറണാകുളം: കുറഞ്ഞ വിലയ്ക്ക് സ്കൂട്ടറുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബി ജെ പി നേതാവ് എ.എൻ. രാധാകൃഷ്ണനെതിരെ പ്രതിഷേധവുമായി ജനങ്ങൾ.രാധാകൃഷ്ണൻ ചെയർമാനായ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടന്നത്.പണം നൽകിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിക്കാത്തവരാണ് ഓഫീസിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ സൊസൈറ്റിയ്ക്ക് പണം നല്‍കിയിട്ടും സ്‌ക്കൂട്ടറുമില്ല പണവുമില്ല എന്ന അവസ്ഥയിൽ ആയതോടെ ഇതിനു മുൻപും ആളുകൾ പ്രതിഷേധിച്ചിരുന്നു. സ്‌കൂട്ടർ തട്ടിപ്പ് സംസ്ഥാന […]
Read more

പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ പണം ആവശ്യപ്പെട്ടു എന്നാണ് പരാതി. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Read more

ഗംഭീര കാഴ്ചയൊരുക്കി ഒടിടിയില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ആറ് ചിത്രങ്ങള്‍

കൊച്ചി: ചലച്ചിത്ര ആസ്വാദകര്‍ക്ക് സിനിമ ഉത്സവങ്ങളുടെ കാഴ്ചയൊരുക്കി ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആറ് ചിത്രങ്ങള്‍ ഒടിടിയില്‍ എത്തി. ജനപ്രിയവും കലാമൂല്യവുമുള്ള ഈ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം തന്നെ തിയേറ്ററില്‍ വന്‍ വിജയം കാഴ്ച വെച്ച സിനിമകളാണ്. ഇപ്പോൾ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണ്. ഒരു പ്രൊഡക്ഷന്‍ ഹൗസിന്‍റെ കീഴിലുള്ള ആറ് ചിത്രങ്ങള്‍ ഒരേ ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അപൂര്‍വ്വ അവസരവും ബെന്‍സി പ്രൊഡക്ഷന്‍സ് ഒരുക്കിയിരിക്കുകയാണ്. വിഖ്യാത ചലച്ചിത്ര പ്രതിഭകളും, ദേശീയ- സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ സംവിധായകരായ […]
Read more

അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; യുവതിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മ

കൊച്ചി:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ മൂന്നാമത്തെ യുവതിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.യുവതി വ്യാജ ഉള്ളടക്കത്തോടെയും ചിന്താഗതിയോടെയുമാണ് തനിക്കെതിരെ പരാതി നൽകിയെന്ന് ആരോപിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരെ പരാതി നൽകിയത്.ഇതിന് പിന്നാലെയാണ് അതിജീവിതയ്‌ക്കെതിരെ ശ്രീനാദേവിയും പരാതി നൽകിയത്. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി രംഗത്ത് വന്നിരുന്നു.പീഡന പരാതികളിൽ അവനൊപ്പമാണെന്നും […]
Read more

ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലും വമ്പൻ കൊള്ള

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേട് നടന്നതിൽ ഹൈക്കോടതി ഞെട്ടലറിയിച്ചുവെന്ന് റിപ്പോർട്ട്. 13,679 പാക്കറ്റുകൾ വിറ്റതിലെ വരുമാനം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ ഇടപെടാത്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 13 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവിലൂടെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച്, വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് നേരിട്ട് ഹൈക്കോടതിക്ക് സമർപ്പിക്കേണ്ടതായും കോടതി നിർദ്ദേശിച്ചു. […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹർജി.എസ്‌ ഐ ടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയെന്നും ഹർജിയിലുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി,ഒരാഴ്ചയ്കക്കം മറുപടി നല്‍കാനാണ് ജസ്റ്റിസ് എ ബദറുദ്ദിൻ്റെ നിർ‍ദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് […]
Read more

സംസ്ഥാന യൂത്ത് വിങ് ഭാരവാഹികൾക്ക് ഉജ്ജ്വല സ്വീകരണം

കൊച്ചി: അങ്കമാലി മർച്ചന്റ്‌ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് വിങ് ഭാരവാഹികൾക്ക് അങ്കമാലി യൂത്ത് വിങ്ങ് ഭാരവാഹികളായ സാൻജോ ജോസഫ്, റോജിൻ ദേവസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കുന്നു. വർക്കിങ്ങ് പ്രസിഡന്റ് പ്രദീപ് ജോസ്, സംസ്ഥാന സെക്രട്ടറി കെ സി മുരളിധരൻ, അനിൽ തോമസ്‌, എബി കുര്യക്കോസ്, എന്നിവർ സമീപം.
Read more

ഹിന്ദു ദേവസ്വം ബോർഡ് മകര സംക്രമ സംഗമം 14ന്

കൊച്ചി: മകരവിളക്കിനോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന മകര സംക്രമ സംഗമം ജനുവരി പതിനാലാം തീയതി വൈകിട്ട് അഞ്ചു മണിക്ക് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടക്കുമെന്ന് ബോർഡ് സെക്രട്ടറി ടി ആർ ദേവൻ.വൈസ് പ്രസിഡണ്ട് കെപി ശിവദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന ധാർമിക മൂല്യങ്ങളിൽ നിന്ന് യുവതലമുറയുടെ വ്യതിചലനം എന്ന വിഷയത്തിൽ ചർച്ച നടക്കും. ചർച്ചയിൽ സ്വാമിധർമ്മ ചൈതന്യ, മുൻ എംഎൽഎ ശ്രീ അഹമ്മദ് കബീർ, ഫാദർ ബിജേഷ് ഫിലിപ്പ് […]
Read more

ജോസ് കെ മാണി വ്യക്തമായ ദർശനമുള്ള നേതാവ്: ജോൺ എബ്രഹാം

കൊച്ചി: ജോസ് കെ മാണിയെ വ്യക്തമായ ദർശനമുള്ള നേതാവെന്ന് ജോൺ അബ്രഹാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോൺ എബ്രഹാം ജോസ് കെ മാണിയെ കുറിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇട്ടതിനു പിന്നാലെ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. ജോൺ എബ്രഹാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ “”രാഷ്ട്രീയം സംസാരിക്കുമ്പോൾ പലരും പറയാറുണ്ട്. “ജോസ് കെ. മാണി കൊള്ളില്ല, അഹങ്കാരിയാണ്” എന്നൊക്കെ. പക്ഷേ എങ്ങനെ മനസ്സിലാക്കി എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ആർക്കും ഇല്ല എന്നതാണ് സത്യം. ആരോ പറഞ്ഞു… അവർ വീണ്ടും […]
Read more

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ സ്വീകരിച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നതാണ് മാർട്ടിന്റെ വാദം. അതേസമയം, ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ പരാതികളും വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പുകൾ തുടരുന്നതിനിടെയാണ് രണ്ടാം പ്രതിയുടെ അപ്പീൽ ഹൈക്കോടതിയിൽ എത്തിയത്. അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതലപ്പെടുത്തിയ ഡ്രൈവർ […]
Read more

Recent News

Advertisement