Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

നെല്ല് എടുക്കാൻ മില്ലുകളില്ല; നെല്ല് സൂക്ഷിക്കാൻ കളം ഒരുക്കി കുമരകത്തെ കർഷകർ

കോട്ടയം: വിരിപ്പ് കൃഷിയുടെ കൊയ്ത്ത് ആസന്നമായിരിക്കെ, നെല്ല് സംഭരിക്കാൻ സപ്ലൈകോ മില്ലുകളെ നിയോഗിക്കാത്തതിനെ തുടർന്ന് കുമരകത്തെ കർഷകർ ദുരിതത്തിൽ. പാടത്ത് കൊയ്തെടുത്ത നെല്ല് മഴ നനയാതെ സൂക്ഷിക്കാൻ കർഷകർ സ്വന്തം നിലയിൽ കളങ്ങൾ (താത്കാലിക സംഭരണശാലകൾ) ഒരുക്കിത്തുടങ്ങി. നെല്ല് സംഭരിക്കാൻ മില്ലുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ, കൊയ്തെടുക്കുന്ന നെല്ല് ഉണക്കി പതിര് കളഞ്ഞ് സൂക്ഷിക്കണം എന്ന കൃഷി വകുപ്പിന്റെ നിർദ്ദേശമാണ് കർഷകരെ ഈ കഷ്ടപ്പാടിലേക്ക് തള്ളിവിട്ടത്. മഴയെ പേടിച്ച്, കായൽ ബണ്ടിൽ കളംകുമരകം ചേലക്കാപ്പള്ളി പാടശേഖരത്തെ കർഷകരാണ് നെല്ല് […]
Read more

മറവൻതുരുത്ത്; നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ട് വീട് കത്തിനശിച്ചു

കോട്ടയം : മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിനു സമീപം കുഴിക്കേടത്ത് അഭിലാഷിന്റെ ഉടമസ്‌ഥതയിലുള്ള നൂറ്റാണ്ടിൽ അധികം പഴക്കമുള്ള നാലുകെട്ട് വീടിനു തീപിടിച്ച് വൻ നാശനഷ്ടം. ഇന്നലെ രാത്രി 11.15ഓടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. വീട് ഭൂരിഭാഗവും തടിയിൽ തീർത്തതായതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. തീവ്രത കാരണം ഓടിട്ട മേൽക്കൂരയും തടിയിലുള്ള മച്ചും ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു.സംഭവസമയത്ത് വീട്ടിൽ ആൾത്താമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. വൈക്കത്തുനിന്ന് അഗ്നിരക്ഷാ സേന ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും, വാഹനം ചെല്ലാനുള്ള വഴി ഇല്ലാതിരുന്നത് […]
Read more

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഭീഷണി ഒഴിഞ്ഞു; കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഏറെക്കാലമായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ബസുകൾക്കും ഒരുപോലെ ഭീഷണിയായിരുന്ന ശിഖരങ്ങളാണ് ഇപ്പോൾ നീക്കം ചെയ്തത്. മരം വീഴാനുള്ള സാധ്യതയും മഴക്കാലത്ത് ശിഖരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള അപകട സാധ്യതയും കണക്കിലെടുത്ത് യാത്രക്കാർ ഉൾപ്പെടെയുള്ളവർ പലതവണ പരാതി നൽകിയിരുന്നു. സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന ഭാഗത്തേക്ക് തന്നെയായിരുന്നു മരച്ചില്ലകൾ കൂടുതലായി വളർന്നു നിന്നിരുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ശിഖരങ്ങൾ വെട്ടിമാറ്റിയത്. […]
Read more

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വാഹന നിയന്ത്രണം

കോട്ടയം. ട്രെയിൻ കയറാൻ അവസാന നിമിഷം ഓടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ കയറാൻ ചിലപ്പോൾ നിങ്ങൾക്കു കഴിഞ്ഞില്ലെന്നു വരാം. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിലെ കുഴികൾ അടയ്ക്കാൻ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ഇവിടെ ഗതാഗത നിയന്ത്രണം വന്നത്.. സ്റ്റേഷൻ പരിസരത്തു വാഹനങ്ങൾക്ക് ബ്ലോക്കുണ്ട്. പ്രധാന കവാടത്തിനു മുന്നിലുള്ള ഭാഗത്തെ തകർന്നു കിടന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. തിങ്കളാഴ്ച മുതലാണ് കോൺക്രീറ്റിങ് ആരംഭിച്ചത്. ശനിയാഴ്ചയ്ക്കുള്ളിൽ പണികൾ തീർക്കാമെന്നാണു പ്രതീക്ഷയെന്നു റെയിൽവേ അധികൃതർ പറയുന്നു. […]
Read more

യുവതിക്ക് നേരെ ഭർത്താവിന്റെ മർദനം; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം. 39കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിച്ചതച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ജയൻ ശ്രീധരൻ ഒളിവിൽ പോക്കുകയായിരുന്നു. ഭാര്യയും മക്കളും സ്വത്ത്‌ തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്നും രമ്യ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്. കുമാരനെല്ലൂരിലെ വീട്ടിൽ വെച്ച് നടന്ന ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. മർദ്ദനത്തിൽ കാഴ്ചമങ്ങുകയും കേൾവി […]
Read more

കോട്ടയം യാത്ര ഇനി ‘സൂപ്പർ ഈസി’ ചില്ലറയുടെ പ്രശ്നം മറന്നേക്കൂ

കോട്ടയം: കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് യാത്രക്കാർക്കായി പുതിയ സൗകര്യവുമായി കോട്ടയം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും കൈപ്പൻസ് ഇന്നവേറ്റീവും. ഇരു കൂട്ടരും ചേർന്ന് അവതരിപ്പിച്ച ‘യാത്ര കാർഡ്’ ) വഴി ഇനി മുതൽ ചില്ലറ പണത്തിന്റെ ബുദ്ധിമുട്ടുകളില്ലാതെ ബസ് യാത്ര ചെയ്യാം.പണം ടാപ്പ് ചെയ്ത് പേയ്മെന്റ് നടത്താൻ കഴിയുന്ന ഈ കാർഡ് വഴി യാത്ര കൂടുതൽ എളുപ്പമാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ‘യാത്ര കാർഡ് ഉപയോഗിച്ച് കണ്ടക്ടറുടെ മെഷീനിൽ ടാപ്പ് ചെയ്ത് നിമിഷങ്ങൾക്കകം ടിക്കറ്റെടുക്കാം. […]
Read more

കോട്ടയത്തും ബിഡിജെഎസിനെ തഴഞ്ഞ് എൻഡിഎ

കോട്ടയം: കോട്ടയത്തും എന്‍ഡിഎയില്‍ പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്‍ക്കമാണ് കാരണം. കഴിഞ്ഞതവണ എന്‍ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിനായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം. കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ധിച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ […]
Read more

ജഗന്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന D152 ആരംഭിച്ചു

ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം D 152 ന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്നു. ഉര്‍വശി തീയേറ്റേഴ്‌സും കാക സ്റ്റോറിസും ചേര്‍ന്ന് നിര്‍മ്മിച്ച് ഉര്‍വശി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന D152 ന്റെ ചിത്രീകരണം തൊടുപുഴയില്‍ ഇന്ന് ആരംഭിക്കും. ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പില്‍ വ്യത്യസ്ത പ്രാംയെത്തിലൂടെ ത്രില്ലര്‍ മൂഡിലുള്ള D152ന്റെ രചന വിബിന്‍ ബാലചന്ദ്രന്‍ നിര്‍വഹിക്കുന്നു. സന്ധീപ് സേനന്‍, ആലക്‌സ് ഇ. കുര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. […]
Read more

വിദേശ പക്ഷിനിരീക്ഷകർക്ക് കുമരകം ‘ഇഷ്ട സ്ഥലം’; 30-ലധികം ഇനം പക്ഷികളെ കണ്ടെത്തി

കോട്ടയം : കുമരകം പക്ഷി സങ്കേതത്തിൽ ഒരാഴ്ചയായി പക്ഷി നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ആറംഗ വിദേശ സംഘം 30-ലധികം ഇനം പക്ഷികളെ കണ്ടെത്തി. ഇംഗ്ലണ്ട് സ്വദേശി ആൻഡിയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയിൽ നിന്നുള്ളവരുൾപ്പെടുന്ന സംഘം കേരളത്തെ ദേശാടന പക്ഷികളെപ്പോലെ തങ്ങളുടെ ഇഷ്ട സ്ഥലമായാണ് വിശേഷിപ്പിച്ചത്. ഗൈഡ് പ്രദീപ് ഐമനത്തിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ പുള്ളിച്ചുണ്ടൻ, കൊതുമ്പനം, വർണക്കൊക്ക് തുടങ്ങിയ 30 ഇനം പക്ഷികളെ സിമന്റ് കവലയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്താനായി. ലോകത്ത് ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന ആർട്ടിക് ടേണിനെ വരെ […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കിയെങ്കിലും മുന്നണിയിലും യു.ഡി.എഫിലും സീറ്റിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ തുടരുന്നു. സീറ്റുവിഭജനം: കേരള കോൺഗ്രസ് (എം) – 10, സി.പി.എം. – 9, സി.പി.ഐ. – 4 എന്നിങ്ങനെയാണ് സീറ്റ് ധാരണ.സ്വതന്ത്ര നീക്കം: ഒരു സീറ്റിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ സി.പി.എം., കേരള കോൺഗ്രസിനോട് (എം) നിർദേശിച്ചു. വാകത്താനം സീറ്റ് വച്ചുമാറാൻ സി.പി.ഐ. തയ്യാറാകാത്തതിനാൽ അയർക്കുന്നത്താകും പൊതുസ്വതന്ത്ര സ്ഥാനാർത്ഥിക്ക് സാധ്യത. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും ശക്തിക്കനുസരിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer