Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പയ്യോളിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടി എക്സൈസ് സംഘം പയ്യോളി അട്ടക്കുണ്ട് പാലത്തിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കൊയിലാണ്ടി തുറയൂർ കല്ലിട വയലിൽ വീട്ടിൽ പോക്കറുടെ മകൻ മുഹമ്മദ് (38) ആണ് അറസ്റ്റിലായത്. തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ലഹരിവസ്തുക്കൾ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ എട്ട് ഗ്രാം മെത്തഫിറ്റാമിനും 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ സമേഷ് കെയുടെ നേതൃത്വത്തിൽ കോഴിക്കോട് […]
Read more

വയനാട് ടൗൺഷിപ്പ്; 102 വീടുകളിൽ സംയുക്ത പരിശോധന ഇന്നു മുതൽ

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളുടെ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്. നിർമാണം പൂർണമായും പൂർത്തിയായ വീടുകളിലാണ് പരിശോധന നടക്കുക. യുഎൽസിസിഎസും കിഫ്‌കോണും ചേർന്നാണ് പരിശോധന നടത്തുന്നത്. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് മുൻപ് മൂന്ന് ഘട്ടങ്ങളിലായി പരിശോധന നടത്തും. ആദ്യം യുഎൽസിസി ഉദ്യോഗസ്ഥർ പരിശോധന നടത്തും. കിഫ്‌കോൺ ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പരിശോധന നടക്കും. അവസാനഘട്ടത്തിൽ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി പരിശോധന നടത്തും.ചില വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി […]
Read more

നിതിൻ രാജിൻ്റെ മരണം; ലോൺ ആപ്പ് സംഘത്തെ ചോദ്യം ചെയ്യാൻ നീക്കം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ലോൺ ആപ്പ് ഭീഷണിയെ തുടർന്നാണ് നിതിന്റെ മരണമെന്ന ആരോപണം കോളേജ് അധികൃതർ ശക്തിപ്പെടുത്തുന്നുണ്ട്. എന്നാൽ, പ്രിൻസിപ്പൽ ചേമ്പറിൽ നിതിൻ കൂട്ടവിചാരണയ്ക്ക് വിധേയനായിരുന്നുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒളിവിലുള്ള പ്രതികളായ ഡോക്ടർ എം.കെ. റാമിനെയും സംഗീത നമ്പ്യാരെയും ഇതുവരെ പിടികൂടാത്തത് ഒത്തുകളിയാണെന്നും കുടുംബം […]
Read more

പേരൂർക്കടയിൽ വൻ തീപിടിത്തം; അടുക്കളയും ഡൈനിംഗ് ഏരിയയും കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ഊന്നാംപാറയിൽ വൻ തീപിടിത്തം. മാൻഷൻ പാം ഹിൽസ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപമുള്ള അരുൺ എസ്.എസ് കുമാറിന്റെ ‘ശ്രീദക്ഷ’ എന്ന ഇരുനില വീടാണ് കത്തിനശിച്ചത്. ഏകദേശം ഒരു വർഷം മാത്രം പഴക്കമുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തിൽ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ അടുക്കള, വർക്ക് ഏരിയ, ഡൈനിംഗ് ഏരിയ എന്നിവ പൂർണമായും നശിച്ചു. തീയുടെ കനത്ത ചൂട് കാരണം മുകളിൽ ഉണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾക്കും മറ്റ് സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ […]
Read more

സ്ത്രീകളോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പ് കൊമ്മേരി സ്വദേശി മാത്തുക്കൽ വീട്ടിൽ നിഹാദ് (20) ആണ് പിടിയിലായത്. ജനുവരി 30-ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം മഹിമ അപ്പാർട്ട്മെന്റിനടുത്തുവെച്ചാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് മീഞ്ചന്ത ബൈപ്പാസിന് സമീപം കണ്ണഞ്ചേരി റോഡരികിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ […]
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വീണ്ടും അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും ശക്തമാവുകയാണ്. മുഖ്യമന്ത്രി ചർച്ചകളിൽ വീണ്ടും പരസ്യമാക്കി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ല. ഭൂരിപക്ഷമുണ്ടാക്കാനും യുഡിഎഫിനെ അധികാരത്തിലേറ്റാനും വെയില്‍കൊണ്ട നിരവധി പ്രവര്‍ത്തകരുണ്ട്. അവരെ നിരാശരാക്കരുതെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾ എണ്ണിക്കഴിഞ്ഞതിന്റെ ശേഷം മാത്രം തീരുമാനമെടുക്കാമെന്നാണ് പിഎംഎ സലാം പ്രതികരിച്ചത്.
Read more

മുപ്പത്തിമൂന്ന് കിലോമീറ്റർ കടക്കാൻ പണത്തിനൊപ്പം ആയുസ്സും പണയപ്പെടുത്തണം

തൃശൂർ: ദേശീയപാത 544-ൽ പാലിയേക്കരയ്ക്കും പന്നിയങ്കരയ്ക്കും ഇടയിലുള്ള 33 കിലോമീറ്റർ ദൂരം യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. 215 രൂപയോളം ടോൾ നൽകി യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായ യാത്രയ്ക്ക് പകരം മരണക്കെണികളാണ് പാതയിലുടനീളം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം മൂന്ന് ജീവനുകളാണ് ഈ പാതയിൽ പൊലിഞ്ഞത്. തെരുവുവിളക്കുകളില്ലാത്ത ഇരുളടഞ്ഞ റോഡുകൾ, അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, പണി നടക്കുന്നയിടങ്ങളിലെ അശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങൾ എന്നിവ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ​തൃശൂരിൽ നിന്ന് പാലക്കാട് ദിശയിലേക്ക് പോകുന്നവർ ആദ്യം നേരിടുന്നത് […]
Read more

മലിനീകരണ നിയന്ത്രണത്തിൽ കുടുങ്ങി ഹൗസ്ബോട്ടുകൾ; വേമ്പനാട്ടുകായലിൽ പ്രതിസന്ധി രൂക്ഷം

​ആലപ്പുഴ: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും മതിയായ സർട്ടിഫിക്കറ്റുകളും ഇല്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ടുകായലിൽ നാളെ മുതൽ വിലക്ക്. ഹൈക്കോടതിയുടെ ജനുവരി 20-ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ വകുപ്പ് പരിശോധന കർശനമാക്കുന്നത്. എന്നാൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് ഹൗസ്ബോട്ട് ഉടമകൾ. ​നിലവിൽ ജില്ലയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ സർക്കാർ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന വെല്ലുവിളി. ആർ ബ്ലോക്കിൽ ഉടമകളുടെ അസോസിയേഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച പ്ലാന്റ് പ്രളയത്തിൽ നശിച്ച ശേഷം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ചേർത്തല […]
Read more

കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു താമസിച്ചിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാത്രികളിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതായിരുന്നു പതിവെന്നും അവർ വ്യക്തമാക്കി. മൃതദേഹം രക്തം വാർന്ന നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മരണം വീഴ്ച മൂലമാണോ, അതോ മറ്റ് ദുരൂഹ സാഹചര്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പാരിപ്പള്ളി […]
Read more

സ്റ്റെയർകേസിൽ നിന്ന് വീണ് എട്ട് വയസ്സുകാരന്‍ മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ വീടിന്റെ സ്റ്റെയർകേസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടിൽ എം സജീറിന്റെയും മൂബീനയുടെയും മകനായ ടി അബ്ദുൾ വാഹിദാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഏപ്രിൽ 16ന് വീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് മരണപ്പെട്ടത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുനൽകി.
Read more

Recent News

Advertisement
WhiteswanTV Footer