Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പുതുമുഖ എംഎൽഎമാർ നിയമസഭയെ ഗൗരവമായി സമീപിക്കുന്നില്ല; വിമർശനവുമായി സ്പീക്കർ

തിരുവനന്തപുരം: പുതുമുഖ എംഎൽഎമാർ നിയമസഭയെ ഗൗരവമായി സമീപിക്കുന്നില്ലെന്ന വിമർശനവുമായി സ്പീക്കർ എ.എൻ. ഷംസീർ രംഗത്ത്. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിൽ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷമാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. വരാനിരിക്കുന്ന നിയമസഭാംഗങ്ങൾ സഭയെ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ഉപദേശിച്ച ഷംസീർ, പുതിയ അംഗങ്ങൾ സഭയ്ക്കുള്ളിൽ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ലെന്ന് വിമർശിച്ചു. പുസ്തകങ്ങൾ വായിച്ച് സഭാ നടപടികൾ പഠിക്കുന്നതുകൊണ്ട് മാത്രം പോരെന്നും, സഭയിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ്-എൽഡിഎഫ് ഭേദമില്ലാതെ പല […]
Read more

കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളിൽ കണ്ടെത്തി

ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ അവശനിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കാട്ടിനകത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ധന്യയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് അവരെ കാട്ടിനുള്ളിലെ കുടിലിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. അവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയതായി അധികൃതർ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ധന്യ വീടു വിട്ടിറങ്ങിയതാകാമെന്നാണ് […]
Read more

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15–30 മിനിറ്റ് ലോഡ് ഷെഡിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ പദ്ധതിയുടെ ഭാഗമായി 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണ സമയങ്ങൾ എസ്എംഎസ് വഴി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന നിലയിലാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം പരമാവധി വർധിപ്പിക്കുകയും പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്തുകൊണ്ട് വിതരണം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. വൈദ്യുതി ആവശ്യകത ഉയർന്നതോടെ പ്രസരണ-വിതരണ ശൃംഖലകൾക്ക് വലിയ സമ്മർദ്ദമുണ്ടായി. […]
Read more

പ്രഭാതസവാരിക്കിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സംഭവം; പരിക്കേറ്റ വയോധിക മരിച്ചു

തിരുവനന്തപുരം: വെള്ളനാട് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഗീത (75) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ രണ്ട് വയോധികരെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗീതക്കും അവരുടെ ബന്ധുവിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് മരണം സംഭവിച്ചു. വെള്ളനാട് സ്വദേശി നിതിൻ കൃഷ്ണൻ ആണ് ബൈക്ക് പിടിപ്പിച്ചത്. വളവിൽ ആളുകളെ കണ്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഇയാൾ പൊലീസിനോട് […]
Read more

ദുരന്തബാധിതരുടെ സ്വകാര്യത PR വര്‍ക്കിന് ഉപയോഗിക്കരുത്, വാക്ക് പാലിച്ചു; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദുരന്തബാധിതരുടെ സ്വകാര്യത പിആര്‍ വര്‍ക്കിന് ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ പറഞ്ഞ വാക്ക് പാലിച്ചു. ആത്മാര്‍ത്ഥമായി ഒരു കാര്യം ശ്രമിച്ചാല്‍ അത് നടക്കും. മികച്ച കമ്പനികളെവെച്ചാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും പാണക്കാട് കുടുംബത്തിന്റെ ഒരു ടച്ച് ഉണ്ട്. അവര്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സത്യസന്ധത ഉണ്ടാകും. പറയുന്ന വാക്കിന് വിലയുണ്ടാകണം എന്ന് നിര്‍ബന്ധമുള്ള ആളുകളാണ്. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സാദിഖലി […]
Read more

ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പച്ചടിക്ക് സമീപം, പച്ചടി സ്വദേശിനി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യുവിനെയും, മകൻ റെജിയെയും കുറച്ചുനാളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാകും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക. ഇരുവരും കാണാതായതിനെ തുടർന്ന് നാട്ടുകാർ ഇളയ മകൻ സജിയോട് വിവരം ചോദിച്ചപ്പോൾ, പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം മകളെ […]
Read more

പത്തനംതിട്ടയിൽ വീട്ടുവരാന്തയിലും മുറ്റത്തുമായി പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി

പത്തനംതിട്ട: വീട്ടുവരാന്തയിലും മുറ്റത്തും നിന്ന് പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടി. കോന്നി ഇളകൊള്ളൂരിലെ നന്ദകുമാറിന്റെ വീട്ടിലാണ് സംഭവം. തുടർച്ചയായി മൂന്നാം ദിവസമാണ് ഈ വീട്ടിൽ പെരുമ്പാമ്പ് എത്തുന്നത്. രണ്ട് കുട്ടികളും വൃദ്ധയും താമസിക്കുന്ന വീടാണിത്. കഴിഞ്ഞദിവസവും വനപാലകർ ഇവിടെ നിന്ന് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയതായി നാട്ടുകാർ പറയുന്നു. പിന്നാലെയാണ് ഇന്ന് രാവിലെയും പെരുമ്പാമ്പിനെ കണ്ടത്. വീട്ടിന്റെ പരിസരത്ത് വനപാലകരെത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read more

വീണാ ജോര്‍ജിനെ KSU പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ല; എഎന്‍ ഷംസീര്‍

തീരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അവിടെയുണ്ടായ സംഘര്‍ഷത്തില്‍ വീണാ ജോര്‍ജിന് പരിക്കേറ്റു. അവശയായ നിലയിലാണ് മന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ താന്‍ മുന്‍കൈ എടുത്തതെന്നും ഷംസീര്‍ പറയുന്നു. മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്. എന്റെ സഭയിലെ ഒരു അംഗം അവശയായി നില്‍ക്കുമ്പോള്‍ എന്നാ ശരി എന്നു പറഞ്ഞ് വന്ദേഭാരതില്‍ കയറി പോകുകയാണോ ചെയ്യേണ്ടതെന്ന് ഷംസീര്‍ ചോദിച്ചു. […]
Read more

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ആരോപണങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

കൊല്ലത്ത് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നു

കൊല്ലം: വ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നതായി പരാതി. കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയാണ് കവർച്ചയ്ക്ക് ഇരയായത്. പുലർച്ചെ 12.45നും 2 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ പിൻവശത്തെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ലോക്കർ തകർത്ത് 20 ലക്ഷം രൂപയും മേശയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ചേർത്ത് മൊത്തം 23 ലക്ഷം രൂപയാണ് കവർന്നത്. കടയിലെ സിസിടിവി […]
Read more

Recent News

Advertisement
WhiteswanTV Footer