Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: സ്ട്രോങ്ങ് റൂം തുറന്നുവെന്നാരോപിച്ച് യുഡിഎഫ് രംഗത്ത്. കോഴിക്കോട് ജില്ലയിൽ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സുരക്ഷാമുറി തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സുരക്ഷാമുറിയല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിംഗുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയാണിത് തുറന്നതെന്നും, പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് ഇത് നടത്തിയതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മുറി തുറന്നതെന്നും, ആശയക്കുഴപ്പത്തെ തുടർന്നായിരിക്കാം പരാതി ഉയർന്നതെന്നും […]
Read more

ശ്രീകാര്യത്ത് കിണറ്റിനുള്ളിൽ ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ളയുടേതാണ് കണ്ടെത്തിയ മൃതദേഹം. 68 വയസ്സായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. രാവിലെ തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. അതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹത ഉണ്ടോ എന്നും അന്വേഷിക്കും.
Read more

വാൽപ്പാറ അപകടം ഡ്രൈവറുടെ പരിചയക്കുറവ് മൂലം; അന്വേഷണ റിപ്പോർട്ട്

മലപ്പുറം: വാൽപ്പാറയിൽ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിചയക്കുറവും ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതുമാണ് അപകടത്തിന് കാരണം. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ സംഭവത്തിൽ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് […]
Read more

ജി സുധാകരന് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട്, പതിയെ വെളിപ്പെടുത്താമെന്ന് DYFI

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനും ഡിവൈഎഫ്‌ഐയും തമ്മിലുള്ള പോര് മുറുകുന്നു. സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ഡിവൈഎഫ്ഐ ആവര്‍ത്തിക്കുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കിട്ടിയെന്നും ഇപ്പോള്‍ തുറന്നുപറയുന്നില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് സുധാകരന്‍ മറുപടി പറയട്ടെ. എന്നിട്ട് ഇനിയും കുറേ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ജി സുധാകരന് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട്. അതിന്റെ […]
Read more

കൂലിപ്പണി രാജന്‍ വിളിയില്‍ അഭിമാനം: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ ചർച്ച വിഷയം. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെ രാജന്‍. കേരളത്തിനെതിരെ അപകടകരമായ പ്രചരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകളിൽ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് നടത്തിയിരുന്നു. 24 മണിക്കൂര്‍ ടെറസില്‍ വെള്ളം കെട്ടി നിർത്തി. ഇനിയും ഏതെങ്കിലും വിധത്തില്‍ ലീക്ക് ഉണ്ടെങ്കില്‍ എപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. പിന്നീട് ബലക്ഷയം ഉണ്ടാകില്ലെന്നും […]
Read more

ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് ഇയാളെ വീട്ടിൽ നിന്ന് കാണാതായത്. ലോൺ ആപ്പുകൾ വഴി കടം എടുത്ത വിഷ്ണു പിന്നീട് ഉയർന്ന പലിശക്കാരിൽ നിന്നുമുള്ള കടബാധ്യതയിലും കുടുങ്ങിയിരുന്നു. ഇതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഭീഷണികളുമാണ് ഇയാളെ വീടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികന്റെ ഫോൺ ഉപയോഗിച്ച് വിഷ്ണു വീട്ടിലേക്ക് വിളിച്ചു. ആദ്യം വീട്ടിലേക്ക് തിരികെ […]
Read more

5 ലക്ഷത്തിന് ലേലം വിളിച്ച് ഷോ, ഇനി പണം കൊടുത്തിട്ട് പോയാല്‍ മതിയെന്ന് ഹൈക്കോടതിയും

കൊച്ചി: ഫാന്‍സി വാഹന നമ്പര്‍ ലേലങ്ങളില്‍ ഉയര്‍ന്ന തുക വിളിച്ചശേഷം ലേലത്തില്‍ നിന്നും പിന്മാറുന്നവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതിയും മോട്ടോര്‍ വാഹനവകുപ്പും. വിളിച്ചെടുത്ത വാഹന നമ്പര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ലേലത്തില്‍ പറഞ്ഞുറപ്പിച്ച തുക അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ ഡിമാന്റുള്ള ഫാന്‍സി നമ്പറുകളുടെ ലേലത്തിന് വന്ന് വലിയ തുക വിളിച്ച് ഉറപ്പിച്ച ശേഷം പിന്മാറുന്നവര്‍ കാരണം സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാകുന്നത് പതിവാണ്. എറണാകുളത്ത് കഴിഞ്ഞ ദിവസം ഫാന്‍സി നമ്പറിന് വേണ്ടി അഞ്ചു ലക്ഷം രൂപ ലേലം വിളിക്കുകയും രണ്ട് […]
Read more

അക്ഷയ തൃതീയ; സംസ്ഥാനത്ത് വിറ്റുപോയത് 1200 കോടിയുടെ സ്വർണം

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരികൾക്ക് വൻ നേട്ടം. കേരളമെമ്പാടുമുള്ള ഏകദേശം 12,000 ജൂവലറികളിലായി വൈകീട്ടോടെ 1260 കോടി രൂപയുടെ വ്യാപാരമാണ് നടന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. മൊത്തത്തിൽ ഏകദേശം 900 കിലോ സ്വർണം വിറ്റഴിക്കപ്പെട്ടു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില ഉയരാതിരുന്നത് വാങ്ങാനെത്തിയവർക്ക് ആശ്വാസമായതായി അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
Read more

പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് പാമ്പ് കടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. മരണകാരണം ഭക്ഷ്യ വിഷബാധയയെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട്, ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോളാണ് കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടത്.ആല്‍ജോയുടെ മൃതദേഹം […]
Read more

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് അവധി ദിവസവും ചില ഭാഗങ്ങളിൽ പെയ്ത വേനൽമഴയും കാരണം ഇന്നലെ വൈദ്യുതി ഉപയോഗം കുറഞ്ഞതായി റിപ്പോർട്ട്. ഇന്നലെ മൊത്തം 106.03 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകുന്നേരത്തെ സമയത്തെ വൈദ്യുതി ആവശ്യകതയിലും കുറവ് രേഖപ്പെടുത്തി. ഇന്നലെ ഏറ്റവും ഉയർന്ന ആവശ്യകത 5600 മെഗാവാട്ട് ആയിരുന്നു. ജലവൈദ്യുതി പദ്ധതികളിൽ നിന്ന് 19.55 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കൂടാതെ 84.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുകയും ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer