Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പച്ചാളത്തെ യുവാവിൻ്റെ മരണം കൊലപാതകം തന്നെ; സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം: പച്ചാളത്ത് യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്. ഫ്രയിങ് പാൻ കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. പച്ചാളം സ്വദേശി ആല്‍ ജൂഡാണ് മരണപ്പെട്ടത്. സംഭവത്തിൽ പാച്ചാളം സ്വദേശി സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലാണ് ആൽ ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജൂഡ് ഉൾപ്പെടെയുള്ള മൂന്നുപേരടങ്ങുന്ന സംഘം സിനോഷിന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് മദ്യപാനത്തിനിടയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read more

കോതമംഗലത്ത് ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച് കാട്ടുകൊമ്പനെ കൊന്നു; 65കാരൻ പിടിയിൽ

കൊച്ചി: കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച് കാട്ടാനയെ കൊന്ന സംഭവത്തിൽ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രൻ (65) ആണ് കേസിൽ പിടിയിലായത്. വന്യജീവികൾക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി വനം വകുപ്പ് അറിയിച്ചു. ഈ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ആന ചത്തതായാണ് […]
Read more

വിമതരെ കൂട്ടി വിപ്ലവത്തിന് അന്‍വര്‍; പക്ഷേ സ്വന്തം നിലനില്‍പ്പ് ത്രിശങ്കുവില്‍? എ സുരേഷിന് തോല്‍വി തന്നെ

ഇത്തവണ തെരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മൂന്ന് മുന്നണികള്‍ക്കുമൊപ്പം കളംനിറഞ്ഞത് ഒരുപിടി വിമതര്‍ കൂടിയായിരുന്നു. ജി സുധാകരനില്‍ നിന്ന് തുടങ്ങി പികെ ശശി വരെ നീളുന്ന വലിയ ലിസ്റ്റാണിത്. പ്രത്യേകിച്ചും ഇടത് കോട്ടകളുമായി പിണങ്ങി നിന്ന നേതാക്കളെയെല്ലാം വലയിട്ട് പിടിച്ച് മത്സരിപ്പിച്ചത് കോണ്‍ഗ്രസായിരുന്നു. അക്കൂട്ടത്തില്‍ സിപിഎം ബന്ധം വിട്ട് കോണ്‍ഗ്രസിന്റെ തണലില്‍ മത്സരത്തിനിറങ്ങിയ രണ്ട് പ്രധാനികളാണ് പിവി അന്‍വറും എ സുരേഷും. ഈ തെരഞ്ഞെടുപ്പ് ഇവരുടെ ഭാവി കൂടി നിര്‍ണയിക്കുന്ന ഒരു രേഖയായി മാറുകയാണ്. കഴിഞ്ഞ ദിവസം ഒരു […]
Read more

പാമ്പ് കടിയേറ്റു; കിളിമാനൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരില്‍ വീട്ടുമുറ്റത്തുവെച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി സുധര്‍മ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപത്തു വെച്ചാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചതോടെ സുധര്‍മ്മ ഉറക്കെ നിലവിളിച്ചിരുന്നു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സുധർമ്മ കുഴഞ്ഞുവീണിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണപ്പെട്ടിരുന്നു.
Read more

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജിൽ മരണപ്പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ […]
Read more

കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ വിഷു ആശംസ പോസ്റ്റർ വിവാദമായി. ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നിൽ മന്തിയും ചിക്കനും വിളമ്പിയ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. മതസൗഹാർദം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയ്ക്കൽ പോലീസ് കേസെടുത്തത്. കോട്ടയ്ക്കലിലെ അറേബ്യൻ മജ്‌ലിസ്, റെയ്ദാൻ എന്നീ മന്തിക്കടകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് മലപ്പുറം അങ്ങാടിപ്പുറത്തും ആലപ്പുഴ ചേർത്തലയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങാടിപ്പുറത്ത് ‘യമാമ ഷവായ’ പുറത്തിറക്കിയ പോസ്റ്ററിനെ തുടർന്ന് മങ്കട പോലീസ് കേസെടുത്തു. […]
Read more

ഉത്സവത്തിനിടെ മാല പൊട്ടിച്ചോടി; കർണാടക സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ

കണ്ണൂർ: മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസിൽ സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ ഇവരെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം നടന്നത്. ഉത്സവസമാപന ദിവസത്തിൽ, മാതമംഗലം പറവൂർ സ്വദേശിനിയായ പി.വി. രോഹിണി (76) കൊറന്തിയമ്മ തെയ്യം കാണാനായി വരിയിൽ നിൽക്കുന്നതിനിടെ നാല് സ്ത്രീകൾ ചേർന്ന് കഴുത്തിലെ അഞ്ചരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്തു. പിന്നാലെ രോഹിണി നിലവിളിച്ച് മോഷ്ടാക്കളെ പിന്തുടർന്നു. നാട്ടുകാർ ഇടപെട്ട് സംഘത്തിലെ രണ്ടുപേരെ […]
Read more

ചൂട് അസഹനീയം; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്

പാലക്കാട്: കടുത്ത ചൂട് പരിഗണിച്ച് ജില്ലയിലെ സ്‌കൂളുകള്‍ കോളജുകള്‍ (പ്രൊഫഷണല്‍/ടെക്‌നിക്കല്‍ ഉള്‍പ്പെടെ) കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ ഇന്ന് (ഏപ്രില്‍ 20) മുതല്‍ നിര്‍ത്തി വെക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടറുടെ നിര്‍ദേശം. 24 മണിക്കൂറിനകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഉയര്‍ന്ന UV ഇന്‍ഡക്‌സ് (7) – ഹീറ്റ് സ്‌ട്രോക്ക്, ഡീഹൈഡ്രേഷന്‍ എന്നിവയ്ക്കുള്ള സാധ്യത, ക്ലാസ് മുറികളിലെ മിതമായ […]
Read more

ശസ്ത്രക്രിയാ പിഴവുകൾ തടയാൻ ആരോഗ്യവകുപ്പിന്റെ മാർഗരേഖ

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന പിഴവുകൾ തടയാൻ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് പോലുള്ള സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാർഗരേഖ ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ബാധകമാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ കൈയിൽ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഏത് ശരീരഭാഗത്തിലാണ് ശസ്ത്രക്രിയ നടത്തേണ്ടത് എന്നതും ഇതിൽ വ്യക്തമാക്കണം. ഓപ്പറേഷൻ തിയേറ്ററിനകത്ത് മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി […]
Read more

പച്ചാളത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: പച്ചാളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശിയായ ആല്‍ ജൂഡിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂഡിന്റെ സുഹൃത്തായ സിനോജിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ സിനോജിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ജൂഡ് മദ്യപിച്ചിരുന്നു. ജൂഡിനെ കൂടാതെ മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സംഭവം കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer