Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ഞങ്ങൾക്കെതിരെ ഈ ടൗൺഷിപ്പിൽ വന്നിരുന്ന് പറയാൻ നാണമില്ലേ: വി വസീഫ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകൾ സന്ദർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നിര്‍മിച്ച് നല്‍കുന്ന ഒരു വീട്ടില്‍ വിള്ളലുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സന്ദർശനം. ടൗണ്‍ഷിപ്പിനെതിരെ പ്രതികരണവുമായി രംഗത്ത് വന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ വിമർശനമാണ് വസീഫ് നടത്തിയത്. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും വസീഫ് ആരോപിച്ചു. 20 കോടി രൂപ ഗവണ്‍മെന്റ് നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയ ഞങ്ങള്‍ക്കെതിരെ ഈ […]
Read more

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴക്ക് സാധ‍്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read more

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണം

കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ലോൺ ആപ്പ് ഭീഷണിയെക്കുറിച്ചുള്ള ചോദ്യം ചെയ്യലാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിശദീകരണത്തിൽ പറയുന്നത്. അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ നിതിൻ കോളേജിൽ നിന്ന് പുറത്തേക്ക് പോയതും തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതുമാണെന്ന് രേഖയിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. നിതിൻ എടുത്ത […]
Read more

പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തി; കണ്ടത് മൂർഖൻ പാമ്പിനെ

കൊച്ചി: പണം പിൻവലിക്കാൻ എത്തിയവരെ ആശങ്കയിലാഴ്ത്തി ആലുവയിലെ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. ദേശീയപാതയോട് ചേർന്ന പറവൂർ കവലയിലെ എസ്‌ബിഐ എടിഎം കൗണ്ടറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെ പണം പിൻവലിക്കാൻ എത്തിയ ഒരാൾ എടിഎം മെഷീനിൽ നിന്ന് കാർഡ് എടുക്കുന്നതിനിടെ, മെഷീനിന് താഴെ പാമ്പ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഭയന്ന ഇയാൾ ഉടൻ പുറത്തേക്ക് ഓടി സമീപവാസികളെ വിവരം അറിയിച്ചു. തുടർന്ന് എടിഎം കൗണ്ടറിലെ ഇടപാടുകൾ ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. […]
Read more

മലപ്പുറത്ത് സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണ് വാരിയിട്ടു

മലപ്പുറം: വിവാഹത്തലേന്ന് കല്യാണവീട്ടിൽ നാടകീയ സംഭവം. ചോക്കാട് മാളിയേക്കലിൽ നടന്ന സംഭവത്തിൽ വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് സമീപവാസിയായ യുവതി മണ്ണ് വാരിയിട്ടത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള മദ്രസ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായുള്ള ഭക്ഷണ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കായി മുറിച്ചുവെച്ച പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്. സംഭവത്തിന് പിന്നിൽ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് വ്യക്തമാകുന്നു. വിവാഹം നടക്കുന്ന സ്ഥലവും പരിസരവും സംബന്ധിച്ച് യുവതിയും മദ്രസ കമ്മിറ്റി […]
Read more

വടകരയിൽ യുവാവിനെ കാണാതായ സംഭവം: ലോൺ ആപ്പ് ഭീഷണിയെന്ന് കുടുംബം

കോഴിക്കോട്: വടകരയിൽ യുവാവിനെ കാണാതായ സംഭവം ലോൺ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്നാകാമെന്ന സംശയവുമായി കുടുംബം രംഗത്തെത്തി. വടകര ആയഞ്ചേരി സ്വദേശി വാളാഞ്ഞിയിൽ വിഷ്ണു പ്രകാശിനെയാണ് ഈ മാസം 13 മുതൽ കാണാതായത്. ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. വിഷ്ണു ഒരു ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നുവെന്നും, മോർഫ് ചെയ്ത […]
Read more

പ്രതിപക്ഷ നേതാവ് പിണറായിയാണോ മരുമകനാണോ ചര്‍ച്ച അവര്‍ നടത്തട്ടെ: പി വി അൻവർ

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ വ്യപകമായിരുന്നു കോൺഗ്രസിനുള്ളിൽ. എന്നാൽ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ടെന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി വി അന്‍വർ. തങ്ങൾ അധികാരത്തിൽ വന്നാൽ, പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച പിണറായി വിജയനും മരുമകനും നടത്തട്ടെയെന്നും അൻവർ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി തോറ്റാല്‍ അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാല്‍ പതിനായിരം വോട്ടുകളില്‍ താഴെ മാത്രമേ ഭൂരിപക്ഷം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് എന്നേ […]
Read more

ഡൽഹിക്കുപോയ നേതാക്കൾ കേരളഹൗസിൽ കൂർക്കംവലിച്ച് ഉറക്കം: വി ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം തുടങ്ങിയതായി അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നശേഷം ഇത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് പോയി ഹൈക്കമാൻഡിനെ കാണുന്നതായി പറയുന്നുവെങ്കിലും, അവർക്ക് നേതാക്കളെ കാണാൻ പോലും സാധിക്കുന്നില്ലെന്ന് ശിവൻകുട്ടി വിമർശിച്ചു. വലിയ തുക ചെലവഴിച്ച് ഡൽഹിയിൽ പോയി കേരള ഹൗസിൽ താമസിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം […]
Read more

കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെ കുറിച്ച് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് പ്രധാന പ്രവർത്തനങ്ങൾ നിർവഹിച്ചത് കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനായി കാണുന്നില്ലെന്നും, എന്നാൽ ആരാണ് ഏറ്റവും യോഗ്യൻ എന്നതിൽ താൻ അഭിപ്രായപ്പെടില്ലെന്നും വ്യക്തമാക്കി. വി.ഡി. സതീശൻ കൂടുതൽ സജീവമായത് ടെലിവിഷൻ ചർച്ചകളിലാണെന്നും, രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ചാൽ കോൺഗ്രസിലെ എല്ലാവർക്കും […]
Read more

സിപിഎം നേതാവും കേര ഫെഡ് മുൻ ചെയർമാനുമായിരുന്ന വി.പി ശശീന്ദ്രൻ അന്തരിച്ചു

കൊച്ചി: കേരഫെഡ് മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി. ശശീന്ദ്രൻ (76) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, ജില്ലയിലും പെരുമ്പാവൂരിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും അനുശോചിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, എകെജി മെമ്മോറിയൽ എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സിപിഎം പെരുമ്പാവൂർ ഏരിയ സെക്രട്ടറി, […]
Read more

Recent News

Advertisement
WhiteswanTV Footer