Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

കുംഭമേള വൈറൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസ്; മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി

തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേരളത്തിൽ നിന്നും മടങ്ങി. അന്വേഷണത്തിനിടെ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. അതേസമയം, തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേരള പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പെൺകുട്ടി ആരോപിക്കുന്നു. ഉത്തർപ്രദേശ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ രഹസ്യമൊഴി നൽകാനാകാത്ത സാഹചര്യമാണെന്നും പൊലീസ് നടപടിയിൽ വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാൻ പെൺകുട്ടിയും പങ്കാളിയും തയ്യാറെടുക്കുകയാണെന്നും അറിയുന്നു. മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് […]
Read more

മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസ; ​ഹോട്ടലുടമകളായ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേർ അറസ്റ്റിൽ. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്. മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ്‌ ഷാഹിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലിൻ്റെ ഉട‌മകളാണ് ഇവർ. മങ്കട പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Read more

മലയാളി കരുത്തിൽ വീണ്ടും തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, വിപിൻ മോഹൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. പുതിയ പരിശീലകനായി ആഷ്‌ലി വെസ്റ്റ്വുഡ് ടീമിൽ എത്തിയതിന് ശേഷമുള്ള രണ്ടാം ജയമാണിത്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ വിജയവും. നോർത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തിൽ സമനിലയും നേടിയിരുന്നു ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന്റെ ഈ തിരിച്ചുവരവിൽ മഞ്ഞപ്പടയും തിരികെ സ്റ്റേഡിയത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ടീം. ടീമിന്റെ കടുത്ത മോശം […]
Read more

വിയ്യൂർ ജയിലിലെ 7 മിനിറ്റ് സിസിടിവി ദൃശ്യം മുക്കി; ജയിൽ അധികൃതർക്കെതിരേ പരാതി

തൃശ്ശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ മാവോയിസ്റ്റ് വിചാരണത്തടവുകാരനായ സി.ജി. രാജൻ നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ നിർദേശം നൽകി. 2023 ജൂൺ 5ന് രാവിലെ 9.10 മുതൽ 9.17 വരെ സെല്ലിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. ആ സമയത്ത് എത്തിയ ജോയിന്റ് സൂപ്രണ്ട് താൻ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ചവിട്ടിത്തെറിപ്പിച്ചുവെന്നാണ് രാജന്റെ ആരോപണം. എന്നാൽ ജയിൽ അധികൃതർ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളിൽ ഈ സമയത്തെ ഭാഗം കാണാനില്ല. ഇത് സംശയം ഉയർത്തുന്നതാണെന്ന് കോടതി […]
Read more

കൊച്ചിയിലെ പ്രമുഖ ലഹരി വിതരണക്കാരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ പിടിയിലായ തൃക്കാക്കര സ്വദേശി കെവിൻ പ്രമുഖ ലഹരി വിതരണക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കി. നൈറ്റ് പാർട്ടികളിൽ ലഹരി വിതരണം നടത്തുന്ന പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിക്കും ഇയാൾ തന്നെയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഏകദേശം 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ കെവിൻ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്കിടെ തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇയാൾ യാത്ര ചെയ്തിരുന്നതായും പൊലീസ് പറയുന്നു. […]
Read more

കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസെടുത്ത്‌ വനിതാ പോലീസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ, വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു. യാത്രക്കിടയിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതി. കെഎസ്‌യു പ്രവര്‍ത്തകയായ യുവതിയാണ് അതുലിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവതിയും അതുലും 2018 മുതല്‍ സൗഹൃത്തുക്കളാണ്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നൽകിയത്. നിലവിൽ അതുൽ ഒളിവിലാണ്.
Read more

ഇത്തവണ പ്രതിപക്ഷനേതാവിനെ എൽഡിഎഫ് തീരുമാനിക്കട്ടെ: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇപ്പോൾ തിടുക്കമില്ലെന്നും മേയ് 4ന് ശേഷം ഇതിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എത്ര സീറ്റുകൾ ലഭിച്ചുവെന്ന് വിലയിരുത്തി, ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം എംപിമാരുടെ അഭിപ്രായവും പരിഗണിക്കുമെന്നും മുരളീധരൻ […]
Read more

മദ്യപാന തർക്കം കൊലപാതകത്തിൽ കലാശിച്ചു; സുഹൃത്ത് അറസ്റ്റിൽ

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സുഹൃത്തിന്റെ മർദനമേറ്റ് വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ ചക്കക്കാനം വള്ളോപ്പള്ളി സ്വദേശി സജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് രാഹുലിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ തുണി കെട്ടി മുറുക്കിയാണ് സജയൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിവേഗം പിടികൂടുകയായിരുന്നു. സംഭവസ്ഥലത്ത് കൂടുതൽ […]
Read more

പതിനായിരത്തിലധികം ഉദ്യോഗസ്ഥർ വോട്ട് ചെയ്തില്ല; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനായില്ലെന്ന ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ നൽകിയ കണക്കുകൾ പ്രകാരം 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരിൽ 1,35,068 പേർ മാത്രമാണ് വോട്ടുചെയ്തത്. ഏകദേശം 7.49 ശതമാനം പേർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നും, ഇത് അന്തിമ കണക്കല്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയാണ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത്. എന്നാൽ പലരും ദിവസങ്ങളായി എത്തിയിട്ടും ബാലറ്റ് ലഭിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. തുടർന്ന് വിതരണകേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരം ഉണ്ടാകുമെന്ന് കമ്മിഷൻ […]
Read more

സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പ്രതി തീവണ്ടി തട്ടി മരിച്ചനിലയിൽ

കണ്ണൂർ: സ്കൂൾകാലം മുതലുള്ള സുഹൃത്തിനെ വീട്ടിൽ കയറി ചുറ്റികകൊണ്ട് ആക്രമിച്ച ശേഷം കടന്നുകളഞ്ഞയാളെ തീവണ്ടി ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.കെ.പി. ഷെഫീഖ് (43) ആണ് ശനിയാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഷെഫീഖിന്റെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള പ്രശാന്തിന്റെ വീട്ടിലാണ്. ശനിയാഴ്ച രാവിലെ ഒൻപതോടെ ഷെഫീഖ് പ്രശാന്തിന്റെ വീട്ടിലെത്തി. ഇലക്ട്രീഷ്യനായ പ്രശാന്ത് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഫോൺ വിളിച്ച് പ്രശാന്തിനെ […]
Read more

Recent News

Advertisement
WhiteswanTV Footer