Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

വീട്ടിൽ പ്രസവം; നവജാതശിശു മരിച്ച നിലയിൽ

കോട്ടയം: ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്തുരുത്തി സ്വദേശിനിയാണ് ശനിയാഴ്ച വീട്ടിൽ പ്രസവിച്ചത്. വൈകീട്ട് നാലോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് യുവതിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രസവാനന്തര ബുദ്ധിമുട്ടുകളാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിവരശേഖരണത്തിലാണ് സംഭവം പുറത്തായത്. പിന്നീട് ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന […]
Read more

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിർത്തിക്ക് സമീപം പുലിയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ഇൻസൈ അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മലക്കപ്പാറയിലെ ഷോളയാർ ഡാമിന് സമീപമുള്ള വീട്ടിനടുത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുലി ആക്രമിച്ച് ഭക്ഷിച്ച നിലയിലായിരുന്നു. സംഭവം ഷോളയാർ ഡാമിന് സമീപമുള്ള തമിഴ്നാട് അതിർത്തി പ്രദേശത്താണ് ഉണ്ടായത്. വന്യജീവി ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ഭീതി വ്യാപിച്ചിരിക്കുകയാണ്.
Read more

വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം; കർശന നടപടിക്ക് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ നടത്തുന്നത് സംബന്ധിച്ച സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി എടുത്ത് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറും അംഗം ഡോ. എഫ്. വിൽസണും അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്സി റീജണൽ ഓഫീസർ, ഐസിഎസ്ഇ ചെയർമാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് കമ്മിഷൻ നിർദേശം […]
Read more

ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ മറിഞ്ഞു; 5 പേർക്ക് പരിക്ക്

കോട്ടയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി–പമ്പാ സംസ്ഥാനപാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനിൽകുമാർ (47) എന്നിവർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ പ്രദേശവാസികൾ എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ എക്‌സ്‌റേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക […]
Read more

കരിപ്പൂരിൽ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 1.58 കോടിയുടെ എംഡിഎംഎ പിടികൂടി

കണ്ണൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഏകദേശം രണ്ട് കിലോ എംഡിഎംഎയുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി വസ്തുവിന് ഏകദേശം 1.58 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. മസ്കറ്റിൽനിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഹാരിസ് എത്തിയതെന്ന് വിവരമുണ്ട്. ഇയാളുടെ ബാഗേജിലുണ്ടായിരുന്ന ചോക്ലേറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിലെ ഡിആർഐ ഉദ്യോഗസ്ഥർ രണ്ട് […]
Read more

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു. കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ച ശേഷമാണ് ഈ കുറ്റം ഒഴിവാക്കപ്പെട്ടത്. ഇപ്പോൾ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു മണിയൻപിള്ള രാജു ഓടിച്ച കാറും ഒരു ബൈക്കും തമ്മിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം […]
Read more

അപൂർവ കാഴ്ചയായി ഒരു വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ; ഒപ്പം കൂമ്പില്ലാത്ത മറ്റൊരു വാഴയും

​നെടുങ്കണ്ടം:പ്രകൃതിയിലെ അത്ഭുതക്കാഴ്ചകൾക്ക് സാക്ഷിയായി ചെമ്മണ്ണാർ മാവറസിറ്റി. സ്വദേശിയായ പുല്ലുവട്ടത്ത് സിബി ജോർജിന്റെ കൃഷിയിടത്തിലാണ് ഒരേസമയം കൗതുകകരമായ രണ്ട് പ്രതിഭാസങ്ങൾ ദൃശ്യമായത്. ഒരു നേന്ത്രവാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഇതിൽ പ്രധാനം. ഏകദേശം മൂന്നാഴ്ച പ്രായമുള്ള ഈ വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞത് കഴിഞ്ഞ ദിവസമാണ് സിബിയുടെ ശ്രദ്ധയിൽപ്പെട്ടത്. ​വിസ്മയങ്ങൾ അവിടെയും തീരുന്നില്ല; ഇതേ കൃഷിയിടത്തിൽ തന്നെ കൂമ്പില്ലാത്ത മറ്റൊരു നേന്ത്രവാഴക്കുലയും ഉണ്ടായിട്ടുണ്ട്. പരമ്പരാഗത കർഷകനായ സിബി തന്റെ തോട്ടത്തിൽ ഇടവിളയായാണ് വാഴക്കൃഷി നടത്തുന്നത്. പ്രത്യേകിച്ച് രാസവളങ്ങളോ […]
Read more

സബ് സ്റ്റേഷനിൽ പാമ്പ് ‘ഷോക്ക്’; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ

കോട്ടയം: ​കോടിമത എംജി റോഡ് ചന്തക്കടവിലെ 110 കെവി സബ് സ്റ്റേഷൻ പരിസരത്ത് മൂന്ന് ദിവസത്തിനിടെ 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത് ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് പെരുമ്പാമ്പുകളുടെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണ് ഇവയെന്ന് വനംവകുപ്പിന്റെ സർപ്പ സ്നേക്ക് റെസ്ക്യൂ ടീം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാത്രം ഓഫീസിന്റെ ജനാലയ്ക്ക് മുകളിലും കേബിളുകൾക്കിടയിലുമായി ഒൻപതോളം പാമ്പിൻകുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പുകളെ സുരക്ഷിതമായി മാറ്റുന്നതിനായി ജീവനക്കാർ തന്നെ ഓഫീസിന് സമീപം ബക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ശേഖരിക്കുന്ന പാമ്പുകളെ പിന്നീട് സർപ്പ […]
Read more

ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം എന്തിന് മാറ്റി? ജി സുധാകരനെ വെല്ലുവിളിച്ച് DYFI നേതാവ്

ആലപ്പുഴ: ജി സുധാകരനെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. സ്വത്ത് വകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയ്യാറുണ്ടോയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വെല്ലുവിളിക്കുന്നു. ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും 50 ലക്ഷം മാറ്റിയത് എന്തിന് വേണ്ടിയാണെന്നും നോമിനേഷനില്‍ പണം കുറച്ച് കാണിക്കാനായിരുന്നില്ലേ ഇതെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവെച്ചത് തെറ്റല്ലേ എന്നും രേഖകളെല്ലാം സത്യമാണെങ്കില്‍ സ്വത്ത് വകകള്‍ […]
Read more

വീട്ടുമുറ്റത്ത് കാർ മാറ്റുന്നതിനിടെ അപകടം; വണ്ടിക്കടിയിലായ യുവാവിനെ ഫയര്‍ഫേഴ്സ് രക്ഷിച്ചു

കൊച്ചി: വീട്ടുമുറ്റത്ത് കാർ മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് അരമണിക്കൂറോളം വാഹനത്തിനടിയിൽ കുടുങ്ങി. മുളന്തുരുത്തി പുളിക്കമാലി ഷാപ്പുപറമ്പിൽ അഖിൽ രാജിനാണ് പരിക്കേറ്റത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനിടെ അഖിൽ രാജിന്റെ ഭാര്യ വാഹനം സ്റ്റാർട്ട് ചെയ്തതോടെ അപകടം സംഭവിച്ചു. പരിചയക്കുറവിനെ തുടർന്ന് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതോടെ കാർ നിയന്ത്രണം വിട്ട് മുന്നിൽ നിന്നിരുന്ന അഖിൽ രാജിനെ ഇടിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer