സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

‘സ്‌മൈൽ ഭവനം’ പദ്ധതിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ട; നടി അനുശ്രീ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്‌മൈൽ ഭവനം’ പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് നടി അനുശ്രീ. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്‌മെെൽ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഏറെ സന്തോഷമുണ്ടെന്നും […]
Read more

കിഴക്കഞ്ചേരി- വടക്കഞ്ചേരി പഞ്ചായത്തുകളിൽ എൽഡിഎഫ് മുൻ പ്രസിഡന്റുമാർ സ്വതന്ത്രരായി രംഗത്ത്, യുഡിഎഫ് പിന്തുണയ്ക്കാൻ നീക്കം

പാലക്കാട്: കിഴക്കഞ്ചേരിയിലും വടക്കഞ്ചേരിയിലും എൽഡിഎഫിൽ നിന്നുള്ള രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ സ്വതന്ത്ര സ്ഥാനാർത്ഥികളായി തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയതോടെ രാഷ്ട്രീയ ചർച്ചകൾ കടുപ്പമാകുന്നു. കിഴക്കഞ്ചേരി പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലനും വടക്കഞ്ചേരി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ഗംഗാധരനുമാണ് ഈ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുന്നത്. കിഴക്കഞ്ചേരിയിലെ ഏഴാം വാർഡ് പറശ്ശേരിയിലാണ് സിപിഎം മുൻ കിഴക്കഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ബാലൻ മത്സരിക്കുന്നത്. വടക്കഞ്ചേരിയിലെ മൂന്നാം വാർഡ് ആയ ആയക്കാട്ടിലാണ് സിപിഎം വടക്കഞ്ചേരി ലോക്കൽ കമ്മിറ്റി മുൻ […]
Read more

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് സിപിഐഎം പ്രവർത്തക പദവികളിൽ നിന്നും ഒഴിഞ്ഞു

പാലക്കാട് : ഒറ്റപ്പാലം നഗരസഭയിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നതായി പ്രഖ്യാപിച്ചു സിപിഎം വനിത നേതാവ്. നഗരസഭാ കൗൺസിലറും പാലപ്പുറം ലോക്കൽ കമ്മിറ്റി അംഗവും കയറംപാറ ബ്രാഞ്ച് സെക്രട്ടറിയുമായ എ.സി.പുഷ്പലതയാണു എല്ലാ പദവികളിൽ നിന്നും ഒഴിവാകുന്നതായി പ്രഖ്യാപിച്ചത്. പാലപ്പുറം വനിത വ്യവസായ കേന്ദ്രം വാർഡിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലിയാണു കലാപക്കൊടി. ബ്രാഞ്ച് അറിയാതെ നേതൃത്വം സ്ഥാനാർഥിയെ തീരുമാനിച്ചെന്നും ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപേ പ്രചാരണം തുടങ്ങിയെന്നുമാണ് ആരോപണം. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മേൽക്കമ്മിറ്റികളിലെ നേതാക്കളുടെ […]
Read more

കാൽപാത്തിയിൽ ദേവരഥ സംഗമം ഇന്ന്

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തുള്ള തേരുമുട്ടിയില്‍ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെ കല്‍പാത്തി ദേവരഥ സംഗമമാകും. നാളെയാണ് രഥോത്സവത്തിന്റെ കൊടിയിറക്കം. കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നായ കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളുമായി പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കാണ് സമാപനമാകുന്നത്. തേരുത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന […]
Read more

ആലത്തൂർ സ്വാതി ജംഗ്ഷനിൽ സിഗ്നൽ തകരാർ; യാത്രക്കാർ ദുരിതത്തിൽ

പാലക്കാട്: ആലത്തൂർ നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ സ്വാതി ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ദിവസങ്ങളായി തകരാറിലായതോടെ പ്രദേശത്ത് ഗുരുതര ഗതാഗതകുരുക്കും സുരക്ഷാ പ്രശ്നങ്ങളും ഉയർന്നിരിക്കുകയാണ്. രാവിലെ മുതൽ രാത്രി വരെ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന ഈ ജംഗ്ഷനിൽ സിഗ്നൽ പ്രവർത്തിക്കാത്തത് വാഹനങ്ങൾ കൈമാറുമ്പോൾ ആശയക്കുഴപ്പവും അപകട സാധ്യതയും വർധിച്ചിരിക്കുകയാണ് എന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. പാലക്കാട് തൃശൂർ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർക്കും ആലത്തൂർ ടൗൺ വഴി കടന്നുപോകുന്ന സ്കൂൾ കോളേജ് ബസുകൾക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടാണ് നേരിടേണ്ടി […]
Read more

സ്റ്റേഷൻ ഹൗസ് ഓഫീസർ പോലീസ് കോട്ടേഴ്‌സിനുള്ളിൽ തൂങ്ങി മരിച്ചു

പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനെ കോട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു തോമസ്(52) ആണ് മരിച്ചത്. വൈകിട്ടോടെ പോലീസ് കോട്ടേഴ്സിൽ സഹപ്രവർത്തകർ ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ ഉദ്യോഗസ്ഥൻ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഹൗസ് ഓഫീസറാണ് ഇദ്ദേഹം.
Read more

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

പാലക്കാട്: ആലത്തൂർ വാനൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ലക്ഷംവീട് കോളനിയിലെ ഷാജഹാൻ എന്നയാളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സർവീസ് റോഡിൽ നിന്നും വാനൂർ റോഡിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സമീപം കൂടെ സഞ്ചരിച്ച ആളാണ് ഷാജഹാൻ.
Read more

ഒറ്റപ്പാലം നഗരസഭയിലെ 2 വാർഡുകളിൽ ദമ്പതികൾ മത്സരത്തിന് ഇറങ്ങുന്നു

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ 2 വാർഡുകളിൽ മുൻ കൗൺസിലർമാരായ ദമ്പതികൾ സ്ഥാനാര്‍ത്ഥികളാകും മയിലുംപുറം, മോളുകുറുശ്ശി വാർഡുകളിലാണു മുൻ സ്‌ഥിരം സമിതി അധ്യക്ഷൻ കെ.ബി.ശശികുമാർ, ഭാര്യയും സിറ്റിങ് കൗൺസിലറുമായ എം.ഷെരിഫ എന്നിവർ സ്വതന്ത്ര സ്‌ഥാനാർഥികളായി മത്സരരംഗത്തിറങ്ങുന്നത്. 2015 ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ മയിലുംപുറം വാർഡിൽ 3 മുന്നണികളുടെയും സ്‌ഥാനാർഥികളോടു മത്സരിച്ചു 331 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ചരിത്രമാണു ശശികുമാറിന്റെത്. കൗൺസിലിലെത്തി യുഡിഎഫ് പിന്തുണയോടെ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷനുമായി. സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അപ്രതീക്ഷിതമായി സ്വീകരിച്ച […]
Read more

നീർനായ ശല്യം രൂക്ഷം : മംഗലം ഡാമിലെ മത്സ്യകൃഷി വലിയ പ്രതിസന്ധിയിൽ

പാലക്കാട്: മംഗലം ഡാമിൽ നീർനായ ശല്യ രൂക്ഷമാകുന്നതോടെ ഫിഷറീസ് വകുപ്പിന്റെ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള മത്സ്യകൃഷി തകർച്ചയുടെ വക്കിലാണ്. വർഷങ്ങളായി സ്ഥിരതയുള്ള വരുമാനത്തിന്റെ ഉറവിടമായിരുന്ന ജലാശയം ഇപ്പോൾ മത്സ്യ സമൃദ്ധി നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരുകാലത്ത് 30 -40 കിലോ മീൻ വരെ ലഭിച്ചിരുന്ന മംഗലം ഇപ്പോൾ 15 കിലോ പോലും കിട്ടാൻ പ്രയാസമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നീർനായകൾ കൂട്ടമായെത്തി മീനുകളെ നശിപ്പിക്കുന്നത് ദിവസേന വലിയ നഷ്ടമായി മാറിയിരിക്കുകയാണ്. മത്സ്യകൃഷി നടത്തുന്ന 30 അംഗങ്ങൾ ഉണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ പത്തിൽ […]
Read more

ആലത്തൂരിലെ വിവിധ സ്കൂളുകളും അംഗൻവാടികളും ശിശുദിനം ആഘോഷിച്ചു

പാലക്കാട്: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആലത്തൂരിലെ വിവിധ സ്കൂളുകളും അംഗൻവാടികളും ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ സൃഷ്ടിപരതയും കഴിവുകളും പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ട് ഓരോ കേന്ദ്രങ്ങളിലും കലാപരിപാടികൾ, വിനോദ പരിപാടികൾ, വിവിധ കലാരൂപങ്ങളുടെ അവതരണങ്ങൾ എന്നിവ സംഘടിപ്പിച്ചു. അംഗൻവാടികളിൽ ബാലകവാടങ്ങൾ, വേഷധാരണ പ്രകടനങ്ങൾ, കൂട്ടായ്മകളി, ചിത്രരചന മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഒരുക്കി. ആലത്തൂരിലെ പ്രൈമറിയും ഹയർ സെക്കൻഡറി സ്കൂളുകളും ശിശുദിനാഘോഷത്തിന്റെ ഭാഗമായി സന്ദേശപരമായ പ്രസംഗങ്ങൾ, ഗെയിമുകൾ, പ്രത്യേക സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, അവകാശങ്ങൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.