സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു

പാലക്കാട്: നെല്ലായയിൽ കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുടുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു. പെങ്ങോട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. കൃഷ്ണപ്പടി ഇ.എൻ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീട്ടുവളപ്പിൽ കളിക്കുന്നതിനിടെ കൈയിൽ ഉണ്ടായിരുന്ന തോർത്ത് അബദ്ധത്തിൽ കഴുത്തിൽ പറ്റി ശ്വാസംമുട്ടുകയായിരുന്നു. നിലത്തുവീണുകിടക്കുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ബാനർ വിവാദം

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥി സംഘടനാ ബാനർ വിവാദം അധ്യാപകർ പ്രതിഷേധവുമായി രംഗത്ത്. ആലത്തൂർ കിഴക്കഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവ വേദിയിൽ വിദ്യാർത്ഥി സംഘടന സ്ഥാപിച്ച ബാനറുകൾ ഔദ്യോഗിക പ്രവേശന കവാടം മറച്ചുവെച്ചതിനെ തുടർന്ന് വലിയ വിവാദമാണ് രൂപപ്പെട്ടിരിക്കുന്നത്. പുലർച്ചയോടെ സ്ഥാപിച്ച ബാനർ ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപകർ സ്ഥലത്തെത്തി ബാനറിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ ഔദ്യോഗിക സജീകരണവും വേദിയുടെ ആകർഷതയും ബാധിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തനത്തിന് എതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായത്. […]
Read more

മലമ്പുഴ കനാൽ തുറന്ന് വെള്ളം വന്നെത്തി; ആലത്തൂരിൽ നടീൽ പ്രവർത്തികൾ വേഗം പിടിക്കുന്നു

പാലക്കാട്: മലമ്പുഴ ഡാമിൽ നിന്ന് കനാലുകളിലേക്ക് വെള്ളം ഔദ്യോഗികമായി തുറന്നുവിട്ടതോടെ ആലത്തൂർ പഞ്ചായത്തിലെ പാടശേഖരങ്ങൾ വീണ്ടും സജീവം. കഴിഞ്ഞ ആഴ്ചകളിലായി കനാൽ ജലവിതരണം കാത്തിരുന്ന കർഷകർക്ക് ഇതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വൃശ്ചിക മാസത്തിലെ പരമ്പരാഗത വേലപ്പാട്ട് കൃഷി ആരംഭിക്കാൻ ആവശ്യമായ ജലസേചനം ലഭിച്ചതോടെ കർഷകർ ആശ്വാസം ഡാമിൽ ലഭ്യമായ ജലനിരപ്പ് സ്ഥിരത കൈവരിച്ചതിനാലാണ് കനാൽ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എന്ന് ജല വിഭവ വകുപ്പ് അറിയിച്ചു. നല്ല സമ്മർദ്ദത്തിലാണ് വെള്ളം ഒഴുകുന്നത്. ഇതോടെ രണ്ടുമൂന്നു ദിവസത്തിനകം […]
Read more

ആർഷോക്കെതിരായ വനിതാ എഐഎസ്എഫ് നേതാവിന്റെ ആരോപണം കള്ളം; വെളുപ്പെടുത്തലമായി മുൻ സംസ്ഥാന നേതാക്കൾ

കോട്ടയം: എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ എഐഎസ്എഫ് മുൻ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് മുൻ എഐഎസ്എഫ് നേതാക്കൾ. എഐഎസ്എഫ് മുൻ നേതാക്കളായ എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അന്ന് നടത്തിയ ആരോപണമെന്ന് എ എ സഹദ് ഫേസ്ബുക്കിൽ കുറിച്ചു. വനിതാ നേതാവ് നടത്തിയത് നാറിയ നാടകണമാണെന്ന് ആ സംഭവത്തിന് ശേഷം നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ […]
Read more

തീവ്ര വോട്ടർപട്ടിക പരിഷ്കരണം:ആലത്തൂരിൽ ഫോം വിതരണം വേഗത്തിൽ

പാലക്കാട്: പാലക്കാട് ആലത്തൂരിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബൂത്ത് 85 ൽ എന്യൂമറേഷൻ ഫോം വിതരണം ദിന രാത്രി ഭേദമില്ലാതെ തുടരുന്നു. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതും തിരുത്തലുകളും വിലാസ ഭേദഗതികളും പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ് അധികാരികളുടെ ലക്ഷ്യം. വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള ഈ തീവ്ര പ്രവർത്തനത്തിൽ ഓഫീസർമാർ വീടുതോറും എത്തി ഫോമുകൾ കൈമാറുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ജോലി സമയം കഴിഞ്ഞു രാത്രിയിലും വിതരണം നടത്തുന്നത് ഇത് സമയബന്ധിതമായി […]
Read more

തീവ്ര വോട്ടർപട്ടിക പരിഷ്കരണo; ആലത്തൂരിൽ ഫോം വിതരണം വേഗത്തിൽ

പാലക്കാട്: ആലത്തൂരിൽ വോട്ടർപട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബൂത്ത് 85 ൽ എന്യൂമറേഷൻ ഫോം വിതരണം ദിനരാത്രി ഭേദം ഇല്ലാതെ തുടരുന്നു. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതും തിരുത്തലുകളും വിലാസഭേദഗതികളും പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ് അധികാരികളുടെ ലക്ഷ്യം. വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള ഈ തീവ്ര പ്രവർത്തനത്തിന് ഓഫീസർമാർ വീടുകൾതോറും എത്തി ഫോമുകൾ നൽകുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ജോലി സമയം കഴിഞ്ഞു രാത്രിയിലും വിതരണം നടത്തുന്നത് ഇത് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. […]
Read more

വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: .വിദ്യാർത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിവിളയന്നൂർ പാലാട് വീട്ടിൽ ഗിരീഷ്- റീത്ത ദമ്പതികളുടെ മകൻ അഭിനവ് (15) ആണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വൈകുന്നേരം വീട്ടിലെ മുറിയിലാണ് അഭിനവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സ്കൂളിൽ പോയിരുന്നില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. സ്കൂളിൽ പോകാതെ മുറിയിലിരിക്കുന്ന അഭിനവിനെ വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്. കഴിഞ്ഞ ഒക്ടോബറിൽ ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് […]
Read more

സിപിഎമ്മിന്റെ സ്ലീപ്പർ സെല്ലുകളെ ഉണർത്തരുത്; മുന്നറിയിപ്പുമായി അർജുൻ ആയങ്കി

കണ്ണൂർ: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരി അർജുൻ ആയങ്കി. പാർട്ടിക്ക് സ്‌ലീപ്പർ സെൽ ഉണ്ടന്നും ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തുമെന്നും അർജുൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് മനോരമ ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘‘പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്. […]
Read more

എൽഡിഎഫ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 31 ഡിവിഷനുകളിൽ 22 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐ അഞ്ച് സീറ്റിലും ജനതാദള്‍ രണ്ട് സീറ്റിലും എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റുകളിലും ആവും മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ മുൻപേ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പിന് സജ്ജരായിരുന്നു. കഴിഞ്ഞതവണ ജില്ലയിലെ ആകെയുള്ള 30 […]
Read more
ഗതാഗതം താൽക്കാലികമായി നിരോധിച്ചു പാലക്കാട്: നെന്മാറ ഒലിപ്പാറ റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ കണിമംഗലം മുതൽ തിരുവഴിയാട് വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പഴകിയ റോഡിൽ റീ ടാറിങ് പുനർസ്ഥാപിക്കുന്നതും, ഡ്രൈനേജ് പൈപ്പ് സ്ഥാപിക്കുക, സൈഡ് വാൾ നിർമ്മാണം തുടങ്ങിയ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. റോഡിന്റെ മോശം അവസ്ഥ മൂലം വർഷങ്ങളായി നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും ,വ്യാപാരികൾക്കും ഗതാഗത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയായാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് ഫണ്ടും ജില്ലാ പഞ്ചായത്ത് വികസന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.