സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

രാഷ്ട്രിയ ജീവിതം അവസാനിപ്പിക്കുന്നു: പ്രിയ അജയന്‍

പാലക്കാട്: പാലക്കാട് ബിജെപി മുന്‍ നഗരസഭ അദ്ധ്യക്ഷ പ്രിയ അജയന്‍ രാഷ്ട്രിയ ജീവിതത്തിന് വിരാമമിടുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തന്റെ രാജിക്കാര്യം ഇവര്‍ വെളിപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രിയ അജയന്‍ നടത്തിയത്. തന്റെ കൂടെ പ്രവര്‍ത്തിച്ച നഗരസഭാ ജീവനക്കാര്‍ക്ക് നന്ദി പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കോ കൂടെ പ്രവര്‍ത്തിച്ച കൗണ്‍സിലര്‍മാരെയോ കൂറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. ബി ജെ പി യുടെ പാലക്കാട് മുന്‍ നഗരസഭ അദ്ധ്യക്ഷയായിരുന്നു പ്രിയ അജയന്‍. നിലവിലെ ഭരണ […]
Read more

ഓർമ്മയാകുന്നത്ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന നടപ്പാലം

പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ 125 വർഷം പഴക്കമുള്ള നടപ്പാലം ഇനി ഓർമ. ഇന്ന് രാവിലെയോടെ പാലം പൂർണമായും പൊളിച്ചു നീക്കി. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ നടപാലം അതേ സ്ഥലത്ത് ഉടൻ നിർമിക്കുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ബ്രിഡ്ജസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പാലത്തിൻ്റെ കാലപ്പഴക്കം കണ്ടെത്തിയതിനെ തുടർന്ന് പാലം പൊളിച്ചു നീക്കാൻ തീരുമാനിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കളുടെയും, സിനിമാ താരങ്ങളുടെയും, സാംസ്കാരിക നായകന്മാരുടെയും കാൽപ്പാദം പതിഞ്ഞ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ചരിത്ര പ്രാധാന്യമുള്ള നടപ്പാലം […]
Read more

ജെമിനി ഗ്രാന്റ് സർക്കസിന് തുടക്കം

പാലക്കാട്: പാലക്കാട് ആലത്തൂരിലെ സ്വാതി ജംഗ്ഷനിലെ കാവു പറമ്പിൽ ജെമിനി ഗ്രാന്റ് സർക്കസിന് തുടക്കമായി. അറുപത്തോളം ആഫ്രിക്കൻ കലാക്കാരൻമാരെ അണീയിച്ചൊരുക്കുന്ന ആദ്യ ഷോ സ്ഥലം എം.എൽ.എ. കെ.ഡി. പ്രസനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വൈസ് പ്രസിഡന്റ് ചന്ദ്രൻ പരക്കൽ സെക്രട്ടറി സെമിത്രാവ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്ക് കൂടുതൽ ഊന്നൽ നൽക്കി കൊണ്ട് ഗവൺമെന്റുമായി കൈ കോർത്താണ് സർക്കസ് നടക്കുന്നത്. 1951 ൽ ശങ്കർ സാറാണ് ഗുജറാത്തിൽ സർക്കസിന് തുടക്കം ഇട്ടത്. ഇന്ന് 75 […]
Read more

ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: പാലക്കാട് ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. ചെവ്വാഴ്ച്ച ചിത്രരചന മത്സരവും സ്റ്റേജ് തല മത്സരങ്ങളും നടക്കും. ബുധനാഴ്ച്ചയാണ് ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘടനം. ആലത്തൂർ ഉപജില്ലയിലെ നൂറ്റിയിരുപത് സ്കൂളുകളിൽ നിന്നും അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം വെള്ളിയാഴ്ച്ച സമാപിക്കും.
Read more

ജെമിനി ഗ്രാന്റ് സർക്കസ് ആലത്തൂരിൽ

പാലക്കാട്: പാലക്കാട് ആലത്തൂരിൽ ജെമിനി ഗ്രാന്റ് സർക്കസിന് തുടക്കമായി. ആലത്തൂർ പുതുകുളം ക്ഷേത്ര മൈതാനത്താണ് സർക്കസ് നടക്കുന്നത്. ആദ്യ ഷോ സ്ഥലം എം എൽ എ കെ ഡി പ്രസേനൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി, വൈസ് പ്രസിഡന്റ് ചന്ദ്രൻ പരവക്കൽ, സെക്രട്ടറി ഡേ: ഡെമിത്രാവ്തുടങ്ങിയവർ പ്രസംഗിച്ചു. ആഫ്രിക്കൻ താരങ്ങൾ ഉൾപ്പെടെ 60 ഓളം കലാകാരൻമാരെ അണിനിരത്തിയ ഷോ ജനങ്ങൾക്ക് പുത്തൻ ഉണർവ് ഏകി. ശനിയും ഞായറും മൂന്ന് ഷോയും ബാക്കിയുള്ള ദിവസങ്ങളിൽ രണ്ട് ഷോയുമാണ് ഉണ്ടാവുകായെന്ന് […]
Read more

ഐ ഫോൺ വാങ്ങി ലോൺ തുക തിരികെ അടക്കാത്തതിനെ ചൊല്ലി തർക്കം; യുവാവിന് മർദന൦

പാലക്കാട്‌: സ്വകാര്യ പണമിടപാട് സ്ഥാപനം വഴി ലോണെടുത്ത് ഐ ഫോൺ വാങ്ങിയ തുക തിരികെ അടക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിന് മർദന൦. പാലക്കാട് വാണിയംകുളം പനയൂർ സ്വദേശി ഷരീഫി(26) ൻറെ താടിയെല്ലിനും തലയോട്ടിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബജാജ് ഫിനാൻസിൽ നിന്നും ലോണെടുത്ത് ഐ ഫോൺ വാങ്ങിയശേഷം തുടർച്ചയായി തിരിച്ചടവ് തുക മുടങ്ങിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ അവസാനിച്ചത്. പരിക്കേറ്റ ഷരീഫിനെ മർദ്ദിച്ചവർ തന്നെയാണ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് […]
Read more

ആലത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ ജനകീയ വിചാരണ പദയാത്ര സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് ആലത്തൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനും എതിരെ ആലത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ജനകീയ പദയാത്ര സംഘടിപ്പിച്ചു. മണ്ഡലo കോൺഗ്രസ്സ് പ്രസിഡന്റ് എ.ഹാരിസിന്റെ നേതൃത്വത്തിൽ വെങ്ങനൂരിൽ നിന്ന് തുടങ്ങിയ ജാഥ കെ പി സി സി വൈസ് പ്രസിഡന്റ് രമ്യ ഹരിതാസ് ഉത്ഘാടനം ചെയ്തു. ആലത്തൂർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നവർ അഴിമതി കാട്ടുന്നതിനെതിരെയായിരുന്നു ജാഥ സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കെ എം ഫെബിൻ ഉത്ഘാടനം ചെയ്തു. അധികാരത്തിന്റെ വെളിച്ചത്തിൽ ആ […]
Read more

കളഞ്ഞു കിട്ടിയ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു; മാതൃകയായി അച്ഛനും മകളും

പാലക്കാട്: വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന താലിമാല പോലീസിനെ ഏൽപ്പിച്ച് മാതൃകയായി അച്ഛനും മകളും. വാണിയംകുളം പുലാച്ചിത്ര കുന്നത്ത് വീട്ടിൽ കെ ജി രഘുപതിയും മകൾ രവീണയുമാണ് കളഞ്ഞു കിട്ടിയ മാല പൊലീസിന് കൈമാറിയത്. ഞായറാഴ്ച രാവിലെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു രഘുപതിയും മകൾ രവീണയും. റോഡരികിൽ കാർ പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി റോഡ് മുറിച്ചു കിടക്കുമ്പോഴാണ് പാലക്കാട് കുളപ്പുള്ളി പാതയിൽ നിന്നും രവീണയ്ക്ക് താലി അടങ്ങിയ സ്വർണ്ണമാല […]
Read more

വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം ബന്ധുവായ കുട്ടിക്ക് പരിക്ക്

പാലക്കാട്: പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം നടന്നത്. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമുള്ള വീടായിരുന്നില്ല ഇത്. https://whiteswantvnews.com/missing-case-from-a-container-sent-for-forensic-examination-lsd-stamp-and-hashish-oil-found/ കുട്ടികൾ ഇവിടെ കളിക്കാൻ […]
Read more

പാലക്കാട് കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കാർ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിലായിരുന്നു അപകടം. രോഹൻ ര‌ഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് എന്നിവരാണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.