വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്
പാലക്കാട്: പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിൽ വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവസ്ഥലത്ത് സിറിഞ്ചുകൾ എങ്ങനെ എത്തി എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ്-ആരോഗ്യവകുപ്പ് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടൊപ്പം സമീപത്തെ ആശുപത്രികളും ക്ലിനിക്കുകളും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഘം ഉപേക്ഷിച്ച സിറിഞ്ചുകളാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കുട്ടിക്ക് ആറുമാസത്തേക്ക് നിരീക്ഷണം ആവശ്യമാണെന്ന് […]
Read more

