സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Pathanamthitta

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം :രഞ്ജിത പുളിക്കന് വീണ്ടും കേസ്

പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ വീണ്ടും കേസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് മറ്റൊരു കേസുമുണ്ട്. വീണ്ടും കേസില്‍ പ്രതിയായതിനാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം നടത്തുകയാണ്. അതിജീവിതയെ അധിക്ഷേപിച്ചതിന് നേരത്തെ രഞ്ജിതക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യം അനുവദിച്ചു. അതേ വിഷയത്തില്‍ വീണ്ടും കേസുകള്‍ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് രഞ്ജിതയുടെ വാദം. ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളില്‍ […]
Read more

ശബരിമലയിൽ വൻ വർദ്ധനവ്;തീർത്ഥാടകരുടെ വരവിലും വരുമാനത്തിലും ഉയർച്ച;: മന്ത്രി വി.എൻ. വാസവൻ

പത്തനംതിട്ട:ഈ വർഷത്തെ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ വാൻ വര്ധനവ്.കഴിഞ്ഞ വര്ഷത്തേക്കാളും കൂടുതൽ ഭക്തർ ശബരിമല ദർശനം നടത്തിയിരുന്നു.ഭക്തജന തിരക്ക് കൂടിയതിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടായതായി സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയതാണ് ഇത്തവണത്തെ തീർത്ഥാടന കാലം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്ന് മന്ത്രി അറിയിച്ചു.ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് […]
Read more

ശബരിമല മകരവിളക്ക് ഇന്ന്

പത്തനംത്തിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മകരസംക്രമപൂജ നടക്കും.തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25നു സന്നിധാനത്തെത്തിച്ചേരും. ദീപാരാധന നടക്കു ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. തിരക്കൊഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ നടത്തുന്നുണ്ട്. തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഫോട്ടോ പതിച്ച തിരിച്ചറിയിൽ പാസ് നൽകിയവർക്ക് മാത്രമേ ഈ സ്ഥലങ്ങളിൽ നിൽക്കാൻ […]
Read more

ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. എന്നാൽ, രാഹുൽ ലാപ്ടോപ് എവിടെയാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് സ്ഥലം വെളിപ്പെടുത്തിയ ശേഷം മാത്രമേ അത് തെളിവെടുപ്പിനായി പാലക്കാട് കൊണ്ടുവരാൻ കഴിയൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ കേസിൽ രാഹുൽ വാങ്ങാൻ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ ശേഷം രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

പത്തനംതിട്ട: ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവല്ല ജെഫ് സിഎം കോടതിയുടേതാണ് നടപടി. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പരാതി നൽകുന്നതിന് അനുയോജ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കേസ് സ്വീകരിച്ചതും, സാക്ഷികളെ വിളിക്കേണ്ട മിനിമം നടപടികളും പാലിച്ചില്ലെന്നും പ്രതിഭാഗം പറഞ്ഞു. […]
Read more

ബലാത്സംഗ കേസ്; റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എസ്‌ഐടി സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റഡി ലഭിച്ചാൽ, ബലാത്സംഗം നടന്നതായി ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യഹർജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ […]
Read more

ജനൽ പാളി ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അടൂര്‍: വീടുപണിക്കു വേണ്ടി വാങ്ങിയ ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു അപകടം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി താലൂക്ക് […]
Read more

രാഹുലിനെ വൈദ്യപരിശോധനക്കെത്തിച്ചു; ജനറൽ ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐയും യുവമോർച്ചയും പ്രതിഷേധം സംഘടിപ്പിച്ചു. മൂന്നാമത്തെ ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ അർധരാത്രിയോടെ പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
Read more

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്; മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സം​ഗ പരാതിയിലെ പരാതിക്കാരി പത്തനംതിട്ട സ്വ​ദേശിയാണ്. വി​ദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് വിവരം. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിൻ്റെ വിശദമായ മൊഴി എടുക്കും. എസ്ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഷൊർണൂർ ഡിവൈഎസ്പി ഇന്നലെ അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിലെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാൻ കർശന നിർദേശം ഉണ്ടായിരുന്നു. […]
Read more

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശി വിനോദ് (22) ആണ് മരിച്ചത്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു. തമിഴ്നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. റാന്നി മന്ദിരം പടിയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.