സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thrissur

തൃശ്ശൂർ ജില്ലയിൽ 72.48 ശതമാനം പോളിങ്

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ 27,36,817 വോട്ടർമാരിൽ 19,96,198 പേർ വോട്ട് ചെയ്തു. ഇതോടെ മൊത്തം പോളിംഗ് ശതമാനം 72.48 ആയി. പുരുഷൻമാർ 9,19,768 പേരും സ്ത്രീകൾ 10,76,419 പേരും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 11 പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. ജില്ലയിലെ നഗരസഭകളിൽ കൊടുങ്ങല്ലൂർ നഗരസഭയാണ് 77.41 ശതമാനത്തോടെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി 74.07 ശതമാനം, കുന്നംകുളം 73.58 ശതമാനം, ചാവക്കാട് 73.29 ശതമാനം, ഇരിഞ്ഞാലക്കുട 71.69 […]
Read more

ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്

തൃശ്ശൂർ: ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്. എല്ലാ ബൂത്തുകളിലും സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ചുരുക്കം ചില സ്ഥലങ്ങളില്‍ വോട്ടിംങ്ങ് മെഷിന്‍ തകരാറിലായെങ്കിലും കേടുപാടുകള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിരുന്നെങ്കിലും  നോര്‍ത്ത് ചാലക്കുടി പള്ളിയിലെ നഗരസഭ വാര്‍ഡ് 11 ല്‍ മെഷിന്‍ പല തവണ തകരാറിലായത് അവിടെ വലിയ തിരക്കിന് കാരണമായി. ചാലക്കുടി ബോയ്‌സ് ഹൈസ്‌ക്കുളിലെ വാര്‍ഡ് 25 പോളിംങ്ങ് സ്റ്റേഷന്‍ വളരെ പതുക്കെ വോട്ടെടുപ്പ് നടന്നത് മുലം വോട്ട് ചെയാതെ പല ആളുകള്‍ പോയതായി പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തെ […]
Read more

കൊടകര പറപ്പൂക്കരയിൽ സ്വതത്ര സ്ഥാനാർത്ഥി വിദേശമദ്യവുമായി പിടിയിൽ 

തൃശ്ശൂർ:  സ്വതന്ത്ര സ്ഥാനാർത്ഥി വിദേശമദ്യവുമായി പിടിയിലായിൽ.  കൊടകര  പറപ്പൂക്കര പഞ്ചായത്ത്, എട്ടാം വാർഡിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയായ നെല്ലായി , പന്തല്ലൂർ സ്വദേശി ചേന്ദമംഗലത്ത് വീട്ടിൽ പോൾസൺ (41) എന്നയാളെയാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത് . തെരഞ്ഞെടുപ്പ് ദിവസമായ  വ്യാഴാഴ്ച രാവിലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 17 ½ ലിറ്ററോളം വിദേശമദ്യം പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ […]
Read more

പോക്സോ കേസിൽ ഒളിവിലായ പ്രതി പൊലീസ് പിടിയിൽ

തൃശ്ശൂർ : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന പ്രതിയെ തൃശൂർ സിറ്റി പൊലീസ് കർണാടകയിലെ സുള്ളിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ നീലംപേരൂർ സ്വദേശിയായ മനപ്പെട്ടി വീട്ടിൽ ഷിജു കൃഷ്ണ (47) ആണ് പിടിയിലായത്. 18.01.2023നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രതിക്ക് കോടതി 29 വർഷത്തെ കഠിന തടവാണ് വിധിച്ചിരുന്നത്. ശിക്ഷയ്ക്കിടെ ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ തൃശൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണവും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന […]
Read more

മേജർ മിനി സൈമൺ എം ഡോക്ടറേറ്റ് നേടി

തൃശ്ശൂർ : അഖില മലങ്കര ബാസ്കയോമോ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായ മേജർ മിനി സൈമൺ എം, ഡി.എം.ഐ.എച്ച്. നാഗ്പൂർ സർവകലാശാലയിൽ നിന്ന് ഹെൽത്ത് പ്രൊഫഷൻ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഡോക്ടറൽ ബിരുദം നേടി. കുന്നംകുളം ഭദ്രാസനത്തിലെ റവ. ഫാ. ടി. സി. ജേക്കബിന്റെ സഹധർമിണിയായ ഇവർ മണ്ടുമ്പാൽ ഇട്ടൂപ്പ് സൈമണിന്റെയും സി. സി. എൽസിയുടെയും പുത്രിയാണ്. ഹന്ന മിരിയം ജേക്കബിന്റെ മാതാവുമായ മേജർ മിനി സൈമൺ എം ധർംസാല പ്രതിരോധ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു. സമർപ്പിത […]
Read more

“വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” അവസാന നിമിഷം വിളിച്ചു ചോദിച്ചു പ്രസൈഡിങ് ഓഫീസർ

തൃശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ പോലും ഒരു പേരും വോട്ടിംഗ് ഒഴിവാകാതിരിക്കാനായി പ്രസൈഡിങ് ഓഫീസർ ബൂത്തിലെ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന് വിളിച്ചു ചോദിച്ചു: “വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” വോട്ടിംഗ് സമയം അവസാനിക്കാൻ പോകുമ്പോഴും ചിലർ എത്തിയേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പ്രസിഡിങ് ഓഫീസറുടെ ഈ ഇടപെടൽ. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അവസാന നിമിഷം എത്തിയവരെ സഹായിക്കുകയായിരുന്നു.
Read more

പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ വോട്ടുകള്‍ രേഖപ്പെടുത്തി

തൃശ്ശൂർ: ചാലക്കുടി.പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ വോട്ടുകള്‍ രേഖപ്പെടുത്തി. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് എലിഞ്ഞിപ്ര സെന്റ് ആന്റണീസ്  യുപി സ്‌ക്കുളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സിനിമ താരവുമായ ദേവന്‍ ചാലക്കുടി നഗരസഭയില്‍ 22 കണ്ണംമ്പുഴ വാര്‍ഡില്‍ ചാലക്കുടി നിര്‍മ്മല കോളേജില്‍ വോട്ട് രേഖപ്പെടുത്തി. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ വി.ആര്‍.പുരം സ്‌ക്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മുപ്പതാം വാര്‍ഡ് കാരക്കുളത്ത് നാടിലെ സ്ഥാനാര്‍ത്ഥി കൂടിയാണ്.വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി ചാലക്കുടി നിര്‍മ്മല കോളേജിലും. മുന്‍ […]
Read more

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ മാനിക്കുന്നുവെന്ന് സത്യൻ അന്തിക്കാട്

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കോടതിയിൽ വിശ്വസിക്കുന്നു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. എതിരഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ച. ദിലീപ് തെറ്റുകാരനല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കോടതിയുടെ അറിവും ബോധ്യവുമാണ്. തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ നോക്കിയാണ് കോടതി വിധി പറയുന്നത്. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കോടതിയോട് ബഹുമാനമുണ്ട്. താൻ സിനിമാ […]
Read more

അതിജീവിത ദീലിപ് വിഷയത്തില്‍ താന്‍ കോടിതിയോടൊപ്പമാണെന്ന്  സിനിമ താരം ദേവന്‍

തൃശ്ശൂർ: അതിജീവിത ദീലിപ് വിഷയത്തില്‍ താന്‍  കോടിതിയോടൊപ്പമാണെന്ന്  സിനിമ താരം ദേവന്‍ പ്രതികരിച്ചു.വോട്ട് ചെയ്ത ശേഷം ചാലക്കുടിയിൽ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദേവന്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി നിയമ വശങ്ങള്‍ എല്ലാം തന്നെ പഠിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. കൃത്യമായി എല്ലാ വശങ്ങളും പരിശോധിച്ച് കൊണ്ടുള്ള കോടതിയുടെ വിധിയോടൊപ്പമാണ് എന്നും താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read more

ബിജെപിക്ക് എങ്ങും വലിയ സ്വീകാര്യത; കുടുതല്‍ സ്ഥലങ്ങളില്‍ വിജയം ഉറപ്പാണെന്ന് സിനിമതാരവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്‍

തൃശൂർ: ബിജെപിക്ക് എങ്ങും വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും കുടുതല്‍ സ്ഥലങ്ങളില്‍ വിജയം ഉറപ്പാണെന്നും സിനിമതാരവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ചാലക്കുടിയില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പഴയ ബിജെപിയല്ല ഇപ്പോളെന്നും വലിയ മാറ്റമാണ് എല്ലാ തലങ്ങളിലും നടക്കുന്നതന്നും തന്റെ അനുഭവത്തില്‍ നിന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട്  150 ഓളം സ്ഥലങ്ങളില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വളരെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.