സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thrissur

എൻഎസ്എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ തുടക്കമായി

തൃശ്ശൂർ: എൻ.എസ്.എസ്. സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ തുടക്കമായി. സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശവുമായി സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്ചാലക്കുടി സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം നൽകി. സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്, ചാലക്കുടിയുടെ എൻ.എസ്.എസ്. യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ പ്രൗഢമായ തുടക്കമായി. ഡിസംബർ 13 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങ് സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗിന്റെ വൈസ് പ്രിൻസിപ്പലുമായ ഡോ. ക്രിസ്റ്റി ആന്റണി സ്വാഗതം ആശംസിച്ചു. […]
Read more

ചാത്തൻ മാസ്റ്റർക്ക് ചാലക്കുടിയിൽ സ്മാരകം വേണം നിവേദനം നൽകി

തൃശ്ശൂർ: ചാത്തൻ മാസ്റ്റർക്ക് ചാലക്കുടിയിൽ സ്മാരകം വേണം കെപിഎംഎസ് .ചാലക്കുടി .കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ചാലക്കുടിയിലെ പ്രഥമ പട്ടികജാതി എംഎൽഎയും കേരളത്തിലെ 25 ലക്ഷത്തോളം പുലയരുടെ സംഘടനയായ കെപിഎംഎസിന്റെ സ്ഥാപക നേതാവുമായിരുന്ന പി കെ ചാത്തൻ മാസ്റ്റർക്ക് ചാലക്കുടിയിൽ ഉചിതമായ സ്മാരകവും ചാത്തൻ മാസ്റ്ററുടെ പൂർണകായ പ്രതിമ ചാലക്കുടി പട്ടണത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.കെ. ജയാനന്ദൻ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനു നിവേദനം […]
Read more

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു; മുന്നണികളുടെ കലാശക്കൊട്ട് വൈകിട്ട് അഞ്ചിന്

തൃശ്ശൂർ: ആഴ്ചകൾ നീണ്ട പ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കുന്നു. മൂന്ന് മുന്നണികളും പ്രചാരണ സമാപനത്തിന് ശക്തമായ ഒരുക്കങ്ങളിലാണ്. ഗുരുവായൂരിൽ ഇന്ന്യു വൈകീട്ട്ഡി അഞ്ചുമണി മുതൽ യൂഡിഎഫ് മമ്മിയൂർ കൈരളി ജംഗ്ഷനിലും, എൽഡിഎഫ് മഞ്ജുളാൽ പരിസരത്തും, എൻഡിഎ പടിഞ്ഞാറേ നടയിലും കലാശക്കൊട്ട് പരിപാടികൾ സംഘടിപ്പിക്കും.എല്ലാ കേന്ദ്രങ്ങളിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർയും പോലീസും കർശന നിരീക്ഷണം നടത്തും. രാഷ്ട്രീയ സംഘടനകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ പോലിസ് നേരത്തെ നൽകിയിട്ടുണ്ട്. അവസാന ദിന പ്രചാരണമായതിനാൽ പഞ്ചായത്ത് തല അനൗൺസ്മെന്റുകൾ ഇന്ന് തെരുവുകളെ […]
Read more

ഗുരുവായൂർ ദേവസ്വം ചെയർമാനെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റിദ്ധാരണ; പ്രതികരണവുമായി എൽഡിഎഫ്

തൃശൂർ: ദേവസ്വം സ്റ്റാഫിനു പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ഒരു ഫ്ലാറ്റ് സന്ദർശിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ വോട്ടു ചോദിച്ചുവെന്നു പറഞ്ഞ് ഇക്കാര്യം മഹാപരാധമായി പോയെന്നുള്ള അവതരണവും വാർത്തയും പ്രസ്താവനയും വിവരമില്ലായ്‌മയുടെ നഗ്ന പ്രദർശനമാണെന്ന് ഗുരുവായൂർ നഗരസഭ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി സുമേഷ്. ഗുരുവായൂർ ദേവസ്വം ചെയർമാൻ സ്ഥാനം പ്രസിഡണ്ട്, ഗവർണർ, സ്‌പീക്കർ തുടങ്ങി രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കാൻ പാടില്ലാത്ത ഒരു ഭരണഘടനപദവിയല്ല. നിരവധി രാഷ്ട്രീയ നേതാക്കൾ ഈ പദവി നേരത്തെ […]
Read more

‘വാക്ക് ഫോർ ഗുരുവായൂർ’; കലാശകൊട്ട് ദിനത്തിൽ യൂഡിഎഫ് റാലി

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനമായ ഇന്ന് ഗുരുവായൂരിൽ ടിഎൻ പ്രതാപന്റെ നേതൃത്വത്തിൽ ‘വാക്ക് ഫോർ ഗുരുവായൂർ’ എന്ന പേരിൽ യൂഡിഎഫ് റാലി സംഘടിപ്പിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്ന് വമ്പിച്ച പ്രവർത്തകകൂട്ടായ്മയുടെ സാന്നിധ്യത്തിൽ റാലി ആരംഭിച്ചു. പ്രദേശത്തെ വിവിധ വാർഡുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത റാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ യൂഡിഎഫിന്റെ ശക്തിപ്രകടനത്തിന് തുടക്കം കുറിച്ചു.
Read more

ഗുരുവായൂരിൽ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു പത്താം സ്ഥാപകദിനം ആഘോഷിച്ചു

തൃശ്ശൂർ : വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യുവിന്റെ പത്താമത് സ്ഥാപകദിനം ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പന്തായി ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ​് എസ്. സോമൻ അധ്യക്ഷത വഹിച്ചു. മേഖലയിലെ സെക്രട്ടറി പി.ജി. കണ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം അജിത് ഗുരുവായൂർ, സൗമ്യ, ഡി.സി. മെമ്പർ രഘു, അനീഷ്, സരള, പ്രസാദ്, അനിത ബാബു എന്നിവർ പ്രസംഗിച്ചു.
Read more

ദേശിയപാതയരികിലെ ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണം; രണ്ട് പ്രതികൾ പിടിയിൽ

തൃശ്ശൂർ : ദേശീയപാതയോട് ചേർന്ന് ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസം സ്വദേശിയായ ഹബീസുൽ റഹ്മാനും, യുപി സ്വദേശിയായ യൂനുസും ആണ് പിടിയിലായത്. പകൽ സമയങ്ങളിൽ ആക്രിശേഖരണം എന്ന പേരിൽ വീടുകൾക്ക് ചുറ്റും കറങ്ങി നടന്ന്, ആളില്ലാത്ത വീടുകൾ തിരിച്ചറിഞ്ഞ ശേഷം രാത്രി സമയം മോഷണം നടത്തുകയാണ് പതിവ്. ബാത്ത് റൂം ഫിറ്റിംഗുകളും ഗ്യാസ് സിലിണ്ടറുകളുമാണ് പ്രധാനമായും അവർ മോഷ്ടിച്ചിരുന്നത്. ചാവക്കാട് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ നടത്തിയ […]
Read more

യുവാവിനെ ആക്രമിച്ച് കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും പിടിയിലായി

തൃശ്ശൂർ: മാള വലിയപറമ്പിലുള്ള ലോഡ്ജിൽ മാള വലിയപറമ്പ്  സ്വദേശിയെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നിരവധി ക്രമിനൽക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ മാള കാക്കുളിശ്ശേരി വില്ലേജ് മരിയാംതുരുത്ത് സ്വദേശി കരിയാട്ടിൽ വീട്ടിൽ ജെറി, മാള കുരുവിലശ്ശേരി വലിയപറമ്പ് സ്വദേശി ജിഷ്ണുദേവൻ എന്നിവരാണ് പിടിയിലായത്. ജെറിയിൽ നിന്നും കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് രോഹിത്തിനെ ആക്രമിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ജെറി മാള, […]
Read more

തൃശ്ശൂർ ജില്ല കളക്ടറുടെ ഓഫീസിൽ   കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കർഷകൻ  വാഴപ്പിള്ളി ജോസ്

തൃശ്ശൂർ: ജില്ല കളക്ടറുടെ ഓഫീസിന് മുന്‍പില്‍ നഷ്ടപരിഹാരത്തിനായി കു്ത്തിയിരിപ്പ് സമരം നടത്തുമെന്ന് കൃഷിക്കാരന്‍ വാഴപ്പിള്ളി ജോസ് പറഞ്ഞു. ചായ്യ്പ്പന്‍ കുഴി മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കൃഷി ചെയ്യുന്ന വാഴപ്പിള്ളി ജോസിന് കാട്ടാനകളുടെ ആക്രമണത്തില്‍ ന്ഷ്ടമായത് പത്ത് ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാട്ടനകളുടെ ആക്രമണത്തില്‍ ഏകദേശം മുന്നുറോളം ഏത്തവാഴകളും, ചേമ്പ്, പാവല്‍ തുടങ്ങിയ കൃഷികളും കാട്ടാന കൂട്ടം തകര്‍ത്തും, കൃഷിയാവശ്യത്തിനായി വെള്ളം കൊണ്ടു വരുന്ന പൈപ്പുകളും മറ്റും തകര്‍ക്കുകയും ഫെന്‍സിംങ്ങും മറ്റും നശിപ്പിച്ചതായി […]
Read more

ചായ്പ്പൻകുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ നാട്ടുകാർ അടിച്ചു തകര്‍ത്തു

തൃശ്ശൂർ: ചാലക്കുടി: ചായ്പ്പന്‍ കുഴി മാതൃക ഫോറസ്റ്റ് നാട്ടുകാര്‍ അടിച്ചു തകർത്തു. സ്‌റ്റേഷനില്‍ കിടന്ന ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും,സ്റ്റേഷന്റെ ഏകദേശം അഞ്ചോളം ജനലുകളുടെ ചില്ലുകള്‍ പൂര്‍ണ്ണമായും അടി്ച്ചു തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തു.കാട്ടാനകളുടെ ആക്രമണത്തില്‍ സുബ്രന്റെ മരണത്തെ തുടര്‍ന്നാണ് സംഭവം നടന്നത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടതായി പറയന്നു. തടിച്ചു കൂടിയ നൂറുകണക്കിന് നാട്ടുകാര്‍ പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും ചയ്തു. ജില്ല കളക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസിന്റെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.