Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

മോദി ന്യൂസിലാന്റിൽ; പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ സ്വീകരിച്ചു

വെല്ലിങ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു. ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ചർച്ച ചെയ്യുമെന്നാണ് വിവരം. വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ ഇന്ത്യ–ഓസ്ട്രേലിയ കായിക സഹകരണ പരിപാടിയിലും നരേന്ദ്ര മോദി […]
Read more

പശ്ചിമേഷൻ യുദ്ധം; ക്രൂഡ് ഓയിൽ വില കുതിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. എണ്ണവിലയിൽ ഒൻപത് ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്. പ്രധാന എണ്ണ വിപണിയായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.9 ഡോളറിലെത്തി. എണ്ണവിലയിലെ ഈ വർധനവ് രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യതകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ താൽക്കാലിക വെടിനിർത്തൽ കരാർ പാലിച്ചതിനെ തുടർന്ന് എണ്ണവില കുറയുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പുതിയ സംഘർഷങ്ങൾ വീണ്ടും ഉയർന്നതോടെ വിപണിയിൽ ആശങ്ക […]
Read more

കറാച്ചിയിലേക്ക് പോയ ചരക്കുവിമാനം കടലിൽ തകർന്നുവീണത് തന്നെ

കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോയ സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാകിസ്താൻ ആസ്ഥാനമായ കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി പാകിസ്താൻ സമയം 9.18ഓടെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ […]
Read more

ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പൽ തിരിച്ചയച്ച് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചതായി റിപ്പോർട്ട്. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര പാത ഉപയോഗിച്ച കപ്പലിനെയാണ് ഇറാൻ തിരിച്ചയച്ചത്. ഇറാൻ നിർദേശിച്ച ഷിപ്പിംഗ് പാതയിലൂടെ യാത്ര തുടരണമെന്ന് കപ്പലിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ വഴി മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അറിയുന്നു. സംഭവത്തിൽ ഇന്ത്യൻ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ […]
Read more

ഷാര്‍ജയില്‍ നിന്ന് വന്ന വിമാനം കറാച്ചി തീരത്ത് കാണാതായി; കടലില്‍ വീണെന്ന് സംശയം

കറാച്ചി: യുഎഇയിൽ നിന്ന് പാകിസ്താനിലേക്ക് വന്ന ബോയിംഗ് 737 ചരക്ക് വിമാനം കറാച്ചിക്ക് സമീപം കാണാതായി. വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടമായതിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന വിമാനം ചൊവ്വാഴ്ച രാത്രി 9.21ഓടെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയാണ് സംഭവം. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് ബന്ധം നഷ്ടമാകുന്നതിന് മുമ്പ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. തുടർന്ന് […]
Read more

2,300 വര്‍ഷത്തെ കാത്തിരിപ്പ്; ഏറ്റവും നീളമേറിയ പാലത്തിനൊരുങ്ങി ഇറ്റലി

റോം: ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ മെസ്സീന കടലിടുക്ക് പാലത്തിന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ അന്തിമ അനുമതി നൽകി. 3.7 കിലോമീറ്റർ നീളമുള്ള ഈ പാലം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ-സ്പാൻ സസ്പെൻഷൻ പാലമായി മാറും. നൂറ്റാണ്ടുകളായി ചർച്ചയായിരുന്ന പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ബിസി 250ൽ റോമൻ സൈന്യം തടികൊണ്ട് നിർമിച്ച താൽക്കാലിക പാലത്തിലൂടെ സിസിലിയിൽ നിന്ന് റോമിലേക്ക് ആനകളെ എത്തിച്ച ചരിത്രം മുതൽ ഈ മേഖലയെ ബന്ധിപ്പിക്കുന്ന സ്ഥിരം പാലമെന്ന ആശയം […]
Read more

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം

മനാമ: യുഎസ് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലും കുവൈത്തിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങൾ തടഞ്ഞതായി സൈന്യം അറിയിച്ചു. മിസൈലുകളും ഡ്രോണുകളും തകർത്തതിനാലാണ് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൗരന്മാരും വിദേശ താമസക്കാരും ശാന്തരായി തുടരുകയും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും വേണമെന്ന് മന്ത്രാലയം […]
Read more

അമേരിക്കയ്ക്ക് ഭീഷണിയായി ചൈനയുടെ അത്യാധുനിക പരീക്ഷണം

ബീജിങ്/വാഷിങ്ടൺ: പസഫിക് സമുദ്ര മേഖലയിലേക്ക് ചൈന അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രധാന ഭൂപ്രദേശത്തെ വരെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈലാണ് ചൈന പരീക്ഷിച്ചതെന്നാണ് വിവരം. ഏകദേശം 40 വർഷത്തിന് ശേഷമാണ് ചൈന അന്താരാഷ്ട്ര സമുദ്ര മേഖലയിലേക്ക് ഇത്തരമൊരു മിസൈൽ പരീക്ഷണം നടത്തുന്നത്. ചൈനയുടെ സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ആണവ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ദക്ഷിണ പസഫിക് മേഖലയിലെ സോളമൻ ദ്വീപുകൾക്ക് സമീപമാണ് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. […]
Read more

നരേന്ദ്രമോദിക്ക് ഇൻഡൊനീഷ്യയുടെ പരമോന്നത പുരസ്‌കാരം

ജക്കാർത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇൻഡൊനീഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചു. വിദേശ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും നൽകുന്ന ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ (Star of the Republic of Indonesia, First Class) പുരസ്‌കാരമാണ് മോദിക്ക് ലഭിക്കുക. ഇന്ത്യയും ഇൻഡൊനീഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഇൻഡൊനീഷ്യൻ സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻഡൊനീഷ്യ സന്ദർശനത്തിനിടെ ജക്കാർത്തയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ […]
Read more

ഖമനേയിക്കായി എത്തിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ. ഇന്ത്യയുടെ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കുമിടയിലെ “പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന്” ഇറാൻ എംബസി വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അത്താ ഹുസൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുത്തു. വിവിധ […]
Read more
Advertisement
WhiteswanTV Footer