Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

ലീ​ഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന പാവയോ? വീണ്ടും സുവർണാവസരമാക്കാൻ BJP, സതീശൻ അറിയണം അടിയൊഴുക്കുകൾ

ഒടുവിൽ പത്ത് ദിവസത്തോളം കാത്ത് കാത്തിരുന്ന് കേരളത്തിനൊരു മുഖ്യമന്ത്രിയെ കിട്ടി, കോൺ​ഗ്രസിനും യുഡിഎഫിനുമിത് ആഘോഷത്തിന്റെ നിമിഷങ്ങളാണ്. പക്ഷേ ഇതും മറ്റൊരു സുവർണാവസരമാക്കാൻ കാത്തിരിക്കുന്നൊരു കൂട്ടരുമുണ്ട് നമുക്കിടയിൽ. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അവിശുദ്ധ കൂട്ടുകെട്ടുകളുടേയും ഡീലുകളുടേയും പേരിൽ അത്യാവശ്യം വിമർശനം കേട്ട വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയായി വന്നതോടെ ആ ആരോപണങ്ങൾ ഒന്നുകൂടി മൂർച്ഛിക്കുമെന്ന് ഹൈക്കമാൻഡ് തീരുമാനം വന്ന അന്ന് തന്നെ വ്യക്തമായതുമാണ്. ബിജെപിയെ സംബന്ധിച്ച് കയ്യിൽ കിട്ടിയിരിക്കുന്ന മൂന്ന് സീറ്റുകൾ മുപ്പതും അറുപതുമെല്ലാമാക്കാൻ വേണ്ടത് കൃത്യമായ ഭൂരിപക്ഷ […]
Read more

അന്ന് വിഎസിന് വേണ്ടി, ഇന്ന് വിഡിക്ക് വേണ്ടി; വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം….

വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ എവിടെയോ കണ്ടുമറന്ന ദൃശ്യങ്ങളിലേക്ക് മലയാളിയുടെ ഓര്‍മകള്‍ സഞ്ചരിക്കുന്നുണ്ടാകും. രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് തോന്നിയാല്‍ തെറ്റ് പറയാനാവില്ല. 20 വര്‍ഷം മുമ്പ് 2006ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് പട നയിച്ച വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. പിന്നാലെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കി, പിന്നെ നടന്നത് ചരിത്രം. വിജയിച്ച് […]
Read more

പട നയിച്ചവൻ തന്നെ നാട് നയിക്കാൻ വരുന്നു; സിംഹാസനത്തിലേക്കുള്ള വിഡി സതീശന്റെ യാത്ര….

ഒടുവിൽ പത്ത് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമായിരിക്കുന്നു. പട നയിച്ചവൻ തന്നെ നാട് നയിക്കാൻ വരുന്നു. കേരള സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദരൻ സതീശനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ താൽക്കാലിക വിരാമമായിരിക്കുന്നത് ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കാണ്. പക്ഷെ മറ്റൊരു യുദ്ധത്തിന്റെ തുടക്കം കൂടിയാണ് ഇവിടെ കുറിക്കപ്പെടുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ വാക്കുകൾ കൊണ്ട് വിസ്മയം തീർത്തവർ ഏറെയുണ്ട്. അവർക്കിടയിലേക്ക്, കൃത്യമായ കണക്കുകൾ നിരത്തി എതിർപക്ഷത്തിന്റെ വാദങ്ങളെ നിഷ്പ്രഭമാക്കുന്ന ‘ഡാറ്റാ അധിഷ്ഠിത’ രാഷ്ട്രീയത്തിന്റെ വക്താവായി കടന്നുവന്ന ഒരാളാണ് […]
Read more

അസിഡിറ്റിയും നെഞ്ചെരിച്ചിലും;അവഗണിച്ചാൽ കാൻസറിന് വരെ കാരണമായേക്കാവുന്ന നിശബ്ദ ഭീഷണി

നമ്മുടെ നിത്യജീവിതത്തിൽ മിക്കവരും നേരിടുന്ന സർവ്വസാധാരണമായ അസ്വസ്ഥതകളാണ് അസിഡിറ്റിയും നെഞ്ചെരിച്ചിലും. ഒരു ഗ്ലാസ് മോരോ അല്ലെങ്കിൽ ഏതെങ്കിലും ആന്റാസിഡ് ഗുളികയോ കഴിച്ചാൽ തീരാവുന്ന ചെറിയൊരു ദഹനപ്രശ്നമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ, “വെറും ഗ്യാസ് അല്ലേ” എന്ന് കരുതി നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന ഈ ലക്ഷണങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരം നൽകുന്ന ഗൗരവകരമായ അപകട സൂചനയാകാം. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ അപകടത്തിലാക്കുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. സാധാരണമായി കണ്ടുവരുന്ന അസിഡിറ്റി […]
Read more

സതീശൻ മോഹിക്കേണ്ട, ഈ പണി കോൺ​ഗ്രസിൽ ഇത് ആദ്യത്തെയല്ല; പാഠമാക്കാതെ രാജസ്ഥാനും മധ്യപ്രദേശും

കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരാണല്ലോ കുറച്ച് ദിവസങ്ങളായുള്ള മലയാളികളുടെ എന്റർടെയൻമെന്റ്. അവർക്കിത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ ജനങ്ങളുടെ മനസിൽ മറ്റ് ചില പേരുകളാണ്. പുതുയുഗയാത്രയിൽ ആരാധകരുടെ ചുമലിലായിരുന്ന വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേര നിഷിധമാണെന്ന് ഇപ്പോൾ അദ്ദേഹത്തിനൊഴികെ കേരളത്തിലെ എല്ലാവർക്കും മനസിലായ സ്ഥിതിയാണ്. മറ്റൊരു കണ്ടസ്റ്റന്റായ രമേശ് ചെന്നിത്തലയാകട്ടെ, മുഖ്യമന്ത്രിതസ്തികയ്ക്ക് സീനിയർ സിറ്റിസൺ സംവരണമുണ്ടെന്ന കണക്കുകൂട്ടലിലുമാണ്. മണ്ണും ചാരി നിന്നവൻ കസേരയും കൊണ്ട് പോയെന്ന അവസ്ഥയിലാണ് കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് ഇപ്പോൾ പോകുന്നത്. സതീശന് വേണ്ടി ഫ്ളക്സുമായി തെരുവിലിറങ്ങുന്ന പുതുതലമുറ കോൺ​ഗ്രസുകാർക്ക് […]
Read more

അധ്യക്ഷനാവാൻ കൊടിക്കുന്നിലും, ഫാൻസിന്റെ കരുത്തുമായി ഷാഫി; കോൺ​ഗ്രസിൽ തലപൊക്കി പുതിയ അടി

അടികൾക്കും തർക്കങ്ങൾക്കും ഒരുകാലത്തും ഒരു പഞ്ഞവുമില്ലാത്ത പാർട്ടിയാണ് കോൺ​ഗ്രസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് നടക്കുന്ന കോലാഹലങ്ങൾക്കാണല്ലോ കേരളമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇനി ഇത് തീരുമാനമായാൽ തന്നെ അടുത്തത് മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോര് തലപൊക്കും. ജനാധിപത്യത്തിന്റെ സൗന്ദര്യമാണിതെല്ലാം എന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തായാലും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കാര്യത്തിൽ ഒതുങ്ങുന്നതല്ല ഈ അടിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. സം​ഗതി മറ്റൊന്നുമല്ല, പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ച് തലപ്പത്ത് വലിയ അഴിച്ചുപണികൾ നടക്കുമെന്നത് ഉറപ്പാണ്. അപ്പോൾ മാറിവരുന്ന […]
Read more

ആരാണ് കോൺ​ഗ്രസിലെ ആ നുഴഞ്ഞുകയറ്റക്കാർ? നടക്കുന്നത് സ്പോൺസേർഡ് നാടകങ്ങളോ?

നൂറ് സീറ്റിന് മുകളിൽ നേടി വിജയിച്ചിട്ടും കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി കടന്നുപോകുന്നത് സമീപകാലം കണ്ട സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ്. മൂന്ന് പക്ഷമായി മാറിയ പാർട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിക്കാനാവാതെ കുഴങ്ങുകയാണ് കെപിസിസിയും ഹൈക്കമാൻഡുമെല്ലാം. എംഎൽഎമാരുടെ പിന്തുണയിൽ കെസി വേണു​ഗോപാലും സീനിയോരിറ്റിയിൽ രമേശ് ചെന്നിത്തലയും റേസിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ പടിക്കൽ കലമുടയ്ക്കുന്ന പോലെയാണ് വിഡി സതീശന്റെ നില. അതിനാൽ തന്നെ ഏറ്റവും അക്രമാസക്തമായ രീതിയിൽ രം​ഗത്തെത്തുന്നതും സതീശൻ പക്ഷമാണ്. ഇനി മുഖ്യമന്ത്രി ആരുമായിക്കൊള്ളട്ടെ, അത് വിഡി സതീശൻ തന്നേയുമായിക്കൊള്ളട്ടെ, […]
Read more

​ഗണേഷ് കുമാറിനെ വീഴ്ത്തിയ ‘ഉമ്മൻ ചാണ്ടി ഫാക്ടർ’; കേരള കോൺ​ഗ്രസ് ബി ഇല്ലാതാകുമോ?

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കടപുഴകി വീണ വൻമരങ്ങളുടെ പട്ടിക കുറച്ച് നീളമേറിയതാണ്. കാലങ്ങളോളം തങ്ങളുടെ ഉരുക്ക് കോട്ടകളായി കൊണ്ടുനടന്ന മണ്ണിൽ അഴർ പലരും കാലിടറി വീണു. ഒരു പക്ഷേ, ഇനിയൊരിക്കലും ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന തരത്തിൽ വീണുപോയവർ. അതിന് കാരണങ്ങൾ ആ നേതാക്കളും അനുയായികളും തിരഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വീണ ഒരു മഹാമേരുവാണ് കെബി ​ഗണേഷ് കുമാർ. 25 വർഷം പ്രതിനിധാനംചെയ്ത പത്തനാപുരം മണ്ഡലം കെ.ബി. ഗണേഷ്‌കുമാറിനെ കൈവിട്ടതിനു പിന്നിലെ കാരണങ്ങളെ പറ്റി ചർച്ചകൾ സജീവമായിട്ടുണ്ട്. ​ഗണേഷിനെ വീഴ്ത്തുന്നതിൽ നിർണായകമായത് […]
Read more

കഴിഞ്ഞ തവണ മുന്നറിയിപ്പ്, ഇത്തവണ പിടിച്ചു, BJP വളരുകയാണ്; ഇല്ലാതാവുക ഇടതോ വലതോ?

ബിജെപിയെ സംബന്ധിച്ച് കേരളവും തമിഴ്നാടുമെല്ലാം എക്കാലവും കിട്ടാക്കനിയായിരുന്നു. ഇവിടങ്ങളിൽ ഉടനെയൊന്നും ഭരണത്തിലെത്താം എന്ന അത്യാ​ഗ്രഹവും മോദിക്കും അമിത് ഷായ്ക്കും കാണില്ല. പക്ഷേ പതുക്കെയാണെങ്കിലും താമര വിരിയിക്കും എന്ന് തന്നെ ഉറപ്പിച്ച് ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിന്റെ ഫലം കാണുന്നുണ്ട് എന്ന് തന്നെ പറയേണ്ടി വരും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. പാർട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനം. ഇത്തവണ ജയിച്ച നേമം, കഴക്കൂട്ടം, ചാത്തന്നൂർ സീറ്റുകളിൽ കഴിഞ്ഞ […]
Read more

അണികൾ പോലും തിരിഞ്ഞുകൊത്തിയപ്പോൾ… ചെങ്കോട്ടകൾ തകർത്ത് ഇലക്ഷൻ തൂക്കി ഇടത് വിമതർ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനും, പ്രത്യേകിച്ച് സിപിഎമ്മിനും ഒട്ടനവധി വിചിന്തനങ്ങളുടേയും തിരുത്തലുകളുടേയും തുടക്കം കൂടിയാണ്. പാർട്ടിയെന്നാൽ തലപ്പത്തിരിക്കുന്നവർ മാത്രമല്ലെന്നും താഴെത്തട്ടിൽ അഹോരാത്രം പണിയെടുക്കുന്ന പ്രവർത്തകരും അണികളും കേഡറുകളും ചേർന്നതും കൂടിയാണെന്നുമുള്ള ശക്തമായൊരു പ്രസ്താവന കൂടിയായി മാറിയിരിക്കുകയാണ് ഈ ഫലം. സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്ന് പേരും വിജയിച്ചു എന്നത് അത്ര നിസാരമായ കാര്യമല്ല. തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവുമായി ആറ് പേരാണ് സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികളായത്. […]
Read more
Advertisement
WhiteswanTV Footer