Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

ആർത്തവം നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാണോ? ശ്രീലേഖയടക്കമുള്ളവർ അറിയാൻ….

പുതിയ സർക്കാരിന്റെ നയപ്രഖ്യാപന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ, ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്നത്. ആദ്യ ദിനം വലിയ കൈയ്യടി നേടിയ പ്രഖ്യാപനം പക്ഷേ അടുത്ത ദിവസം മുതൽ ചെറിയ വിമർശനങ്ങളും നേരിടുകയായിരുന്നു. അതോടെ വിപ്ലവകരമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് കരുതി തീരുമാനമെടുത്ത സർക്കാർ ആശയക്കുഴപ്പത്തിലായി നിൽക്കുന്ന അവസ്ഥയാണ് നിലവിൽ. ആർത്തവം എന്നത് നമ്മുടെ സമൂഹത്തിൽ എക്കാലവും വിവാദമായി നിൽക്കുന്ന വിഷയമാണ്. എത്രയൊക്കെ പുരോ​ഗമനപരമെന്ന് പറയുമ്പോഴും ഈ വിഷയം […]
Read more

ലഹരിവലയിൽ നിന്നും നമ്മുടെ യുവതയെ രക്ഷിക്കണം, ലഹരിയുടെ തായ് വേരറുക്കണം

മായികമായി പ്രചോദിപ്പിച്ച്, ദുരന്തത്തിലൊടുക്കുന്ന മരണത്തിൻ്റെ ഏജൻ്റായ ലഹരിവസ്തുക്കൾക്കെതിരെ പുതിയ അധ്യയന വർഷത്തിൽ “തൂഫാൻ – ദ നാർക്കോ ഹണ്ട് ” എന്ന പേരിൽ കേരള സർക്കാർ ആരംഭിക്കുന്ന ലഹരിവേട്ട സ്വാഗതാർഹമാണ്. വില്പന തടയുക മാത്രമല്ല, വിപണനത്തിനെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലാക്കിയും കര, കടൽ, ആകാശ മാർഗ്ഗങ്ങളിലൂടെ വന്നെത്തുന്ന എല്ലാ ലഹരിവസ്തുക്കളെയും കണ്ടെത്തിയും നടപടി […]
Read more

ഒരു തുരങ്കം, ബാക്കി മുഴുവൻ ആകാശത്ത്, 23 സ്റ്റേഷൻ… പുതിയ സ്വപ്നങ്ങൾ നൽകി അതിവേ​ഗപാത

ഒടുവിൽ കേരളത്തിന്റെ ആ ആശങ്കയ്ക്കും അവസാനമാകുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകുന്ന അതിവേ​ഗ റെയിൽ പദ്ധതി പതിയെ രൂപമെടുക്കുകയാണ്. ഇതേ സ്വപ്നം നൽകി വരുകയും ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന പേര് ലഭിക്കുകയും ചെയ്ത് അവസാനം അകാല ചരമമടഞ്ഞ സിൽവർലൈൻ ഇല്ലാതായപ്പോൾ പകരമെന്ത് എന്നതായിരുന്നു പ്രധാന ആശങ്ക. ഒരു ബദൽ പാത പുതിയ സർക്കാർ കൊണ്ടുവരുമെന്നത് ഉറപ്പായിരുന്നെങ്കിലും അത് ഇത്ര വേ​ഗം പിറക്കുമെന്ന് ആരും കരുതിയിരുന്നില്ല. കെ റെയിൽ ഉപേക്ഷിച്ച് വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ […]
Read more

കരിമണലിന്റെ കാലൻ, കോടികളെറിഞ്ഞ് പോക്കറ്റിലാക്കിയത് പ്രമുഖരെ; ആരാണ് ഇതെല്ലാം തുടങ്ങിയിട്ട കരിമണൽ കർത്ത?

പോക്കറ്റിൽ പണം വെച്ച് പട്ടിണി കിടക്കുന്ന പോലെയാണ് കേരളത്തിന്റെ അവസ്ഥ. അതായത്, നമ്മുടെ തീരങ്ങളിൽ പ്രകൃതി കനിഞ്ഞ് നൽതിയ കരിമണൽ എന്നത് ശതകോടികള്‍ വിലമതിക്കുന്ന ഒന്നാണ്. കേരളത്തിന്റെ സാമ്പത്തിക ഭാഗധേയത്തെ തന്നെ നിര്‍ണയിക്കുന്ന, വലിയൊരു നിധികുംഭത്തിനു മുകളിലാണ് നാമിരിക്കുന്നത്. ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണലാണ് കേരളത്തിലെ തീരപ്രദേശങ്ങളിലുള്ളത്. ആറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ പ്രകാരം തെക്കന്‍കേരളത്തിലെ കരിമണല്‍ നിക്ഷേപത്തില്‍ പ്രധാനം ഇല്‍മനൈറ്റാണ്. അത് കഴിഞ്ഞാല്‍ സിലിമിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്കോക്‌സിന്‍, മോണോസൈറ്റ്, ഗാര്‍നൈറ്റ് […]
Read more

റെയ്ഡ് കൊണ്ട് ​ഗുണമുണ്ടായത് പിണറായിക്കോ പാർട്ടിക്കോ? കുട്ടിസഖാക്കൾ ബിനീഷിനെ കണ്ട് പഠിക്കണം

കഴിഞ്ഞ പത്ത് വർഷം കേരളത്തിന് അന്യമായിരുന്ന ഒന്നാണ് തിരുവനന്തപുരത്ത് വീണ്ടും പുനർജനിച്ചത്. വിഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം സമരരംഗത്തേക്ക് തിരിച്ചുവരാൻ ദുർബലശ്രമങ്ങൾ നടത്തിവരികയായിരുന്നു അതുവരെ സിപിഎം. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിലും മകൾ ടി വീണയുടെ ബെംഗളുരുവിലെ കമ്പനി ഓഫീസിലും കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) മേധാവി ശശിധരൻ കർത്തയുടെ വീട്ടിലുമടക്കം 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) റെയ്ഡ് നടത്തിയത് ഒന്നാന്തരം അവസരം തളികയിൽ നൽകിയിരിക്കുന്നു. കേരളമാകെ പ്രതിഷേധമിരമ്പി. മാത്രമല്ല, […]
Read more

വീണ്ടും മുഷ്ടി ചുരുട്ടി പുതിയ യുദ്ധത്തിന് തയ്യാറായി പിണറായി, കേന്ദ്രത്തിന്റെ വേട്ടപ്പട്ടികളായി ഇഡി

സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമാണ് തിരുവനന്തപുരം ഇന്ന് സാക്ഷ്യംവഹിച്ചിരിക്കുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് മകൾ വീണയെ ചോദ്യം ചെയ്യാൻ പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിൽ ഇഡി നടത്തിയ അപ്രതീക്ഷിത റെയ്ഡാണ് നാടകീയ രം​ഗങ്ങൾക്ക് തുടക്കമിട്ടത്. മണിക്കൂറുകൾ നീണ്ട റെയ്ഡ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സിപിഎം നേതാക്കളും പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും ഇളകി. കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പ്രത്യേകിച്ച് ഒന്നും ലഭിക്കാതെ പുറത്തിറങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരെ കൂവിയും വാഹനം അടിച്ചു തകർത്തും കൈവിട്ട രീതിയിൽ കൈകാര്യം ചെയ്യുകയായിരുന്നു […]
Read more

ഒന്നും അവസാനിച്ചിട്ടില്ല, ഇന്ധന വില ഇനിയും കൂട്ടും; ലക്ഷ്യം ലിറ്ററിന് 10 രൂപ വരെ വര്‍ധന? വരുന്നത് കഠിന കാലം

യാത്ര കുറയ്ക്കണം, സ്വർണം വാങ്ങുന്നത് കുറയ്ക്കണം എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയപ്പോൾ അത് ഇത്ര വലിയൊരു മുന്നറിയിപ്പായിരുന്നു എന്ന് ഇന്ത്യക്കാർ കരുതിക്കാണില്ല. ഒടുവിൽ മാസങ്ങളോളമായി ഉരുണ്ട് കൂടി കിടക്കുന്ന ആ ആശങ്ക യാഥാർത്ഥ്യമായി. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ആശ്വസിക്കാൻ വരട്ടെ, ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. ഇനിയും ഒരു വര്‍ധനവിന് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വരുന്നുണ്ട്. വര്‍ധനവ് മാത്രം […]
Read more

പശു സംരക്ഷകരായി മുസ്‌ലിങ്ങൾ; കണ്ണ് മിഴിച്ച് ഹിന്ദുക്കളായ കന്നുകാലി വ്യാപാരികൾ: ബംഗാളിൽ സുവേന്ദുവിന് കിട്ടിയ പണി

രാഷ്ട്രീയ ഗോദയിലെ ചാണക്യന്മാർ പലതരം തന്ത്രങ്ങൾ മെനയാറുണ്ട്. എന്നാൽ വിതച്ച വിത്ത് മുളച്ച് സ്വന്തം നെഞ്ചത്തോട്ട് തന്നെ പടർന്നു കയറുന്ന കാഴ്ച കാണണമെങ്കിൽ ഇപ്പോൾ പശ്ചിമ ബംഗാളിലേക്ക് നോക്കണം. മനുഷ്യന് ജീവിക്കാൻ വകുപ്പുണ്ടോ എന്ന് നോക്കുന്നതിനേക്കാൾ, പശുവിന് ‘ആയുരാരോഗ്യ സൗഖ്യം’ ഉണ്ടോ എന്ന് നോക്കുന്ന ഒരു നാട്ടിൽ, പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് കന്നുകാലി രാഷ്ട്രീയത്തിന്റെ ട്രാക്ക് മാറിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന പാടെ നടപ്പിലാക്കിയത് 1950-ലെ പശ്ചിമ ബംഗാൾ അനിമൽ […]
Read more

പൊളിയുന്ന യുഡിഎഫ് നുണക്കഥ, ഖജനാവിൽ പൂച്ച മാത്രമല്ല പണവുമുണ്ട്; പക്ഷേ വെല്ലുവിളി തീർന്നിട്ടില്ല

എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ തങ്ങളുടെ തലയിലിട്ട് പോയത് പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ആണെന്നായിരുന്നു ആദ്യ ദിവസങ്ങളിൽ തന്നെ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആരോപിച്ചത്. അന്ന് ഇതിനെതിരെ മുൻ ധനമന്ത്രി കെഎൻ ബാല​ഗോപാൽ രം​ഗത്ത് എത്തിയിരുന്നെങ്കിലും ഇപ്പോഴാണ് കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത ലഭിക്കുന്നത്. ഖജനാവ് കാലിയാണെന്ന യുഡിഎഫ് പ്രചാരണം പൊളിയുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം. സർക്കാർ അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ധനവകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുകയാണ്. മെയ് […]
Read more

പാവങ്ങളുടെ വീടിന് മേൽ രാഷ്ട്രീയ പ്രതികാരം?

നീണ്ട തർക്കങ്ങൾക്കൊടുവിൽ മെയ്‌ 14ന്‌ വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ്‌ തീരുമാനിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണി മാധ്യമങ്ങളോട്‌ ഒരു കാര്യം പറഞ്ഞിരുന്നു. ‘ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാകുമെന്ന്‌ പ്രതീക്ഷിക്കരുത്‌. മുണ്ടുമുറുക്കിയുടുക്കണം. കുറച്ച്‌ കയ്‌പുനീർ കുടിക്കേണ്ടിവരും. കേരളം പാപ്പരാണ്‌.’ നിയുക്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഈ പ്രസ്‌താവന വോട്ട്‌ ചെയ്‌തവർക്കുള്ള ഒരു സന്ദേശമായിരുന്നു. ഇതേ പ്രസംഗം എ കെ ആന്റണി മുമ്പും നടത്തിയിട്ടുണ്ട്‌ 2001ൽ മുഖ്യമന്ത്രിയായ സമയം. കാലം മാറിയതും കേരളം […]
Read more

Recent News

Advertisement
WhiteswanTV Footer