Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സൗദിയിൽ പാർക്കിൽനിന്ന് കാണാതായ ഇന്ത്യൻ ബാലൻ മരിച്ച നിലയിൽ

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലെ ശിമാലിയ്യ പാർക്കിൽനിന്ന് കാണാതായ നാലുവയസ്സുകാരനായ ഇന്ത്യൻ ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ വെസ്റ്റ് ചമ്പാരൻ ബെയ്ത്തിയ സ്വദേശിയായ യാസിറിന്റെ മകൻ റയ്യാനാണ് മരിച്ചത്. പാർക്കിന് സമീപത്തെ ഫൗണ്ടനിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ റയ്യാനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചവരെ കുട്ടിയെ കണ്ടെത്താനായില്ല. വൈകിട്ടോടെ പാർക്കിനോട് ചേർന്നുള്ള ഫൗണ്ടനിൽനിന്നാണ് കുട്ടിയുടെ മൃതദേഹം […]
Read more

കണ്ണൂരിൽ വിദ്യാർഥികളെ ബസ് ഇടിച്ചുതെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. വടകര റൂട്ടിൽ സർവീസ് നടത്തുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. തിരക്കേറിയ താവക്കരയിൽ അതിവേഗത്തിൽ വളവ് തിരിഞ്ഞെത്തിയ […]
Read more

വെങ്ങാട് തെരുവുനായ ഭീതി; അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു

മലപ്പുറം: വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം തുടർച്ചയായതോടെ പ്രദേശവാസികൾ ഭീതിയിൽ. മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്ന കുട്ടിയെയും പിന്നീട് വീട്ടുമുറ്റത്ത് വാഹനം കഴുകുകയായിരുന്ന 49കാരനെയുമാണ് നായ ആക്രമിച്ചത്. ഇല്ലിക്കോട് പന്തായിൽ ശാനിലിന്റെ മകൾ ഹനന്യയ്ക്കാണ് ആദ്യം കടിയേറ്റത്. വെങ്ങാട് ടിആർകെ യു.പി. സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ ഹനന്യ ബുധനാഴ്ച രാവിലെ 9.30ഓടെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇടതുകൈയിലെ വിരലിന് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ ഉടൻ […]
Read more

വളർത്തുപൂച്ചയോട് ക്രൂരത; യുഎഇയിൽ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

ദുബായ്: വളർത്തുപൂച്ചയോട് അതിക്രമം കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎഇയിലെ മൃഗസംരക്ഷണ സംഘടനകളും മൃഗസ്നേഹികളും രംഗത്ത്. ഗ്രേ നിറത്തിലുള്ള പൂച്ചയുടെ കഴുത്തിൽ കാൽ അമർത്തുകയും കത്തി കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘റിമോട്ട് റെസ്ക്യൂസ്’, ‘യുഎഇ അനിമൽ കമ്മ്യൂണിറ്റി’ എന്നീ സംഘടനകൾ ദുബായ് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിലും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി. വീഡിയോ […]
Read more

ഭക്ഷണം നൽകിയതിനെച്ചൊല്ലിയ തർക്കം; മലപ്പുറത്ത് ദമ്പതികൾക്ക് വെട്ടേറ്റു

മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അയൽവാസിയുടെ അച്ഛന് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ച് ദമ്പതികൾക്ക് വെട്ടേറ്റു. ചെറ്റിപ്പാടം പൊട്ടി പുത്തൻവീട്ടിൽ ജിബിനും ഭാര്യ സുജനയ്ക്കുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെയും സുജനയുടെയും അയൽവാസിയായ കളത്തിൽ സുധീഷ് (31)നെ പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. പരിക്കേറ്റ ജിബിനെയും സുജനയെയും നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുജനയുടെ നെറ്റിയിൽ വെട്ടേറ്റത്. മുറിവിന് ഏഴ് തുന്നലുകൾ […]
Read more

കുടുംബ പ്രശ്നം; ഭർത്താവ് വീടിന് തീയിട്ടതായി പരാതി

കൊല്ലം: കണ്ണനല്ലൂർ ചേരീക്കോണത്ത് വീടിന് തീയിട്ടതായി പരാതി. അശ്വതിയുടെ വീടിന് ഭർത്താവ് അബിൻ വാവ് തീയിട്ടെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. പലകയും ഷീറ്റും ഉപയോഗിച്ച് നിർമിച്ച വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിൽ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് റിയാദ് നഗരസഭ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കിയാണ് ആഘോഷപരിപാടികൾ ഒരുക്കിയത്. നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങൾക്ക് പുറമെ ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അൽ ഫലാഹ് ഡിസ്ട്രിക്റ്റിലെ അൽ ഹസ്ന ഗാർഡൻ, അൽ റിമാൽ ഡിസ്ട്രിക്റ്റിലെ അൽ സഫ്സാഫ് ഗാർഡൻ, അൽ ഹസം ഡിസ്ട്രിക്റ്റിലെ അൽ മജാസ് ഗാർഡൻ, കിങ് സൽമാൻ […]
Read more

കുഫോസ് വിസി നിയമനക്കേസ്; കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതോടെ ഹർജികൾ തീർപ്പാക്കി

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധേ എന്നിവരടങ്ങിയ ബെഞ്ച് തീർപ്പാക്കി. കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുൻ സംസ്ഥാന സർക്കാരും പുറത്താക്കപ്പെട്ട വൈസ് ചാൻസലർ കെ. റിജി ജോണുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. […]
Read more

കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും

തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും. ഇതിലെ ചില പേജുകളിലാണ് ബിജെപി നേതാവ് വി. മുരളീധരന്റെ പേരും മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും പേരുകളും രേഖപ്പെടുത്തിയിരിക്കുന്നത്. വി. മുരളീധരന്റെ പേര് രണ്ട് ഭാഗങ്ങളിലായാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു ഭാഗത്ത് മൂന്ന് ലക്ഷം രൂപയും മറ്റൊരു ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് പേരിന് നേരെ രേഖപ്പെടുത്തിയിരിക്കുന്നത്. ആർഎസ്എസിന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. […]
Read more

ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ്; മയക്കുവെടി ദൗത്യത്തിന് ഒരുക്കം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാനകളായ ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് ആനകളെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ആറളം മേഖലയിൽ ഭീതി സൃഷ്ടിച്ച മോഴയാനയെ പിടികൂടിയ ശേഷമാകും ചിന്നക്കനാലിൽ ദൗത്യം നടത്തുക. ഇതിനായി വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന ഏഴംഗ സംഘത്തെ ആദ്യഘട്ടത്തിൽ നിരീക്ഷണത്തിനായി നിയോഗിക്കും. ആദ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix