സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ബെംഗളൂരുവിൽ ബിജെപി എംഎൽഎ അറസ്റ്റിൽ; കരാറിന് 5 ലക്ഷം രൂപ കൈക്കൂലി

ബെംഗളൂരു: ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയും 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗിലെ കരാറുകാരന്റെ പരാതിയിലാണ് നടപടി. ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു പിന്നാലെ കരാറുകാരൻ ലോകായുക്തയ്ക്ക് പരാതി നൽകി. തുടർന്ന് ഇന്നലെ 5 ലക്ഷം രൂപ കൈമാറുമ്പോൾ എംഎൽഎയെയും സഹായികളെയും ലോകായുക്ത പൊലീസ് പിടികൂടുകയായിരുന്നു. താലൂക്ക് ഹെൽത്ത് ഓഫിസറായിരുന്ന ലമാനി 2023ലെ […]
Read more

കാട്ടുപന്നി ആക്രമണം; കുട്ടിക്ക് ആഴത്തിൽ പരിക്കേറ്റു

തൃശൂർ: കാട്ടകാമ്പാലിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ പരിക്ക് സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കാട്ടകാമ്പാൽ പഞ്ചായത്ത് ഓഫീസിനുസമീപം പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര സുബ്രഹ്‌മണ്യന്റെയും അശ്വതിയുടെയും മകൾ ദേവികയ്ക്കാണ് പരിക്കേറ്റത്. വീട്ടുകാർ ബഹളംവെച്ചതിനെത്തുടർന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ പരിക്കേറ്റ ദേവികയെ പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Read more

പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി കാമുകന്റെ ക്രൂരത

ന്യൂഡൽഹി : തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ഒരു ക്രൂരമായ അതിക്രമം. ഡൽഹിയിൽ ഉപരിപഠനത്തിനെത്തിയ 19-കാരിയായ ത്രിപുര സ്വദേശിനിയെ ലിവിംഗ് ടുഗദർ പങ്കാളി അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ സുഹൃത്ത് ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു. ​ബയോടെക്നോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി കഴിഞ്ഞ വർഷമാണ് ഒരു ഡേറ്റിംഗ് ആപ്പ് വഴി ശിവത്തെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറിയതോടെ ഇരുവരും ഗുരുഗ്രാമിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ കുറച്ചുനാളുകളായി […]
Read more

തൃക്കുന്നപ്പുഴയിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; തോക്ക് ചൂണ്ടി ഭീഷണി

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. തോക്ക് ചൂണ്ടി ഭീഷണിയും പിന്നാലെ കൂട്ടമർദ്ദനവുമുണ്ടായി. തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവാണ് തോക്ക് ചൂണ്ടി രണ്ടാമത്തെ സംഘത്തെ ഭീഷണിപ്പെടുത്തിയത്. ഇതോടെ വിഷ്ണുവിന്റെ തലയിൽ രണ്ടാമത്തെ സംഘം പട്ടിക ഉപയോഗിച്ച് അടിച്ചു. പിന്നാലെ രണ്ട് സംഘങ്ങളും തമ്മിൽ കൂട്ടത്തല്ലുണ്ടാകുകയായിരുന്നു. അതിക്രമങ്ങളിൽ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ പൊലിസ് പിടിച്ചെടുത്തു.
Read more

കണ്ണൂരിൽ ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവിന്റെ അതിക്രമം

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദ് ആണ് ആശുപത്രിയിൽ നാശനഷ്ടം വിതച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് റാഷിദ് ആശുപത്രിയിലെത്തി. എന്നാൽ നിലവിലെ ആരോഗ്യനില പരിഗണിച്ച് ഡിസ്ചാർജ് ചെയ്യാനാവില്ലെന്ന് അധികൃതർ അറിയിച്ചതോടെ ഇയാൾ പ്രകോപിതനായി. തുടർന്ന് കൈയാങ്കളിയിലേക്കും അതിക്രമത്തിലേക്കും കാര്യങ്ങൾ നീങ്ങി. അലറിവിളിച്ച് ലേബർ റൂമിലെ ഗ്ലാസുകളും ഫർണിച്ചറുകളും ഇയാൾ തകർത്തതായി […]
Read more

തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ്. തന്ത്രിയെ മനപൂർവം കുടുക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി നൽകിയ നിർദേശങ്ങൾ എസ്ഐടി പാലിച്ചില്ല. ഗൂഢാലോചനയിൽ അന്വേഷണമില്ല. മുൻ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ തെറ്റ് ചെയ്തു. 2 തവണ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേയ്ക്കും […]
Read more

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കണം: സുരേഷ് ഗോപി

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് മരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേ ഉള്ളു തന്റെ ആഗ്രഹമെന്നും അതിന് പുറത്തൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞാൽ അത് വിവാദമാക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും, അല്ലാത്തപക്ഷം ഉത്തരേന്ത്യൻ മാധ്യമങ്ങൾ ‘സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായി’ എന്ന രീതിയിൽ വാർത്ത നൽകുമെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയായ സുരേഷ് ഗോപി കൊച്ചി മറൈൻ ഡ്രൈവിലെ താജ് […]
Read more

കോടികൾ വിലമതിക്കുന്ന 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദി കണ്ടെത്തി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്. തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസിൽ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളായ […]
Read more

വാഴത്തോപ്പ് പഞ്ചായത്ത് ഓഫിസിൽ കൂട്ടയടി; 4 പേർ ചികിത്സയിൽ

ഇടുക്കി: ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെടെ നാല് പേർ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്കായി അന്നത്തെ എൽഡിഎഫ് ഭരണസമിതി അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിന് തുടക്കമായത്. യോഗത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം പ്രകാരം, ഡയസിൽ നിന്ന് ഇറങ്ങി […]
Read more

രണ്ട് സഹോദരിമാർ നദിയിൽ മുങ്ങി ദാരുണാന്ത്യം; തിരുച്ചന്തൂരിൽ തീർഥാടനത്തിനിടെയാണ് സംഭവം

ഇടുക്കി : തമിഴ്‌നാട്ടിലെ തിരുച്ചന്തൂരിൽ തീർഥാടനത്തിന് പോയ സഹോദരിമാർ താമ്രപർണി നദിയിൽ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരികളും തേനി സ്വദേശികളുമായ ശങ്കർ-ലക്ഷ്മി ദമ്പതിമാരുടെ മക്കളായ മീനാക്ഷി (12), അബിനയ (16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. തേനിയിൽനിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമധ്യേ തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ എത്തി. അവിടെ നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങി താഴുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റു മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Read more

Recent News

Advertisement